തൊണ്ടിമുതലിൽ ഫഹദിനെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചത്, മറ്റൊരു താരത്തെ, ദിലീഷ് പോത്തൻ പറയുന്നു

റിയലിസ്റ്റ് സിനിമകൾ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയവരുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് ഇടം പിടിക്കുന്ന പേരാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‌റേത്. മഹേഷിന്‌റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും, ജോജി എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂവെങ്കിലും ഇന്നും ഇവയെല്ലാം ചർച്ചയാവുന്നുണ്ട്. മഹേഷും തൊണ്ടി മുതലും ദൃക്സാക്ഷിയൊക്കെ പുറത്ത് ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും മിനിസ്ക്രീൻ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. സംവിധായാകൻ എന്നതിൽ ഉപരി മികച്ച അഭിനേതാവ് കൂടിയാണ് ദിലീഷ്.

ദില‌ീഷ് പോത്തൻ ചെയ്ത മൂന്ന് സിനിമകളിലും ഫഹദ് ഫാസിൽ ആയിരുന്നു നായകൻ ‌. എന്നാൽ ഇത് സംഭവിച്ചു പോയതാണെന്നാണ് സംവിധായകൻ പറയുന്നത്. ഇപ്പോഴിത ഫഹദിന് ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദിലീഷ് പോത്തൻ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ സെലിബ്ര‌ിറ്റി റോൾ മോഡലിനെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചുമൊക്കെ പറയുന്നുണ്ട്.

ദിലീഷ് പോത്തന്‍

ഫഹദിന് ശേഷം ഏറ്റവും അത്ഭുതപ്പെടുത്തിയ നടന്‍ ആരാണെന്ന ചോദ്യത്തിന് ‘ദിലീഷ് പോത്തന്‍' എന്ന് തന്നെയായിരുന്നു അദ്ദേഹം ഉത്തരം പറഞ്ഞത്. ചിരിച്ച് കൊണ്ടായിരുന്നു മറുപടി. കൂടാതെ തന്നെ സംബന്ധിച്ച് സെലിബ്രിറ്റി റോള്‍ മോഡല്‍ ഒന്നും ഇല്ലെന്നും സെലിബ്രിറ്റി ആകുക എന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നുണ്ട്. സിനിമ സംവിധാനം ചെയ്യണമെന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ പഠിച്ചുവരുന്ന സമയത്തൊന്നും സംവിധായകന്‍മാര്‍ സെലിബ്രിറ്റികളല്ല. ആക്ടേഴ്‌സായിരുന്നു എല്ലാ കാലത്തും സെലിബ്രിറ്റികള്‍. സംവിധായകരൊക്കെ ഇപ്പോഴാണ് കുറച്ചുകൂടി പബ്ലിക്കിലേക്ക് എത്തിയതെന്നാണ് തോന്നുന്നതെന്നും നടൻ പറയുന്നു.

 സുഹൃത്തുക്കൾ

സിനിമയിലെ സൗഹദങ്ങളെ കുറിച്ചും പറയുന്നുണ്ട്. എന്ത് തുറന്ന് പറയാവുന്ന സെലിബ്രിറ്റി സുഹൃത്തുക്കൾ ഒരുപാട് പേരുണ്ടെന്നാണ ദിലീഷ് പോത്തൻ പറയുന്നത്. എന്തും തുറന്നുപറയാവുന്ന ഒരു സെലിബ്രിറ്റി ഫ്രണ്ട് ആരാണെന്ന ചോദ്യത്തിനായിരുന്നു മറുപടി. കൂടാതെ ഒരാളെ പറയണമെങ്കില്‍ ഫഹദിനെ പറയാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഏറ്റവും അധികം ചീത്തവിളിച്ച എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തായ വ്യക്തി ആരാണെന്ന ചോദ്യത്തിന് എല്ലാവരുമായിട്ട് നമ്മള്‍ വഴക്കുപിടിക്കാറുണ്ടെന്നും ഒരാളുടെ പേര് പറയണമെങ്കില്‍ ശ്യാം പുഷ്‌ക്കരന്റെ പേര് പറയുമെന്നും ദിലീഷ് പോത്തന്‍ പറയുന്നു. ‘എല്ലാവരുമായിട്ട് നമ്മള്‍ വഴക്കുപിടിക്കാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കും. ചീത്ത കേള്‍ക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫഹദിന് പകരം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദിന് പകരം ആദ്യഘട്ടത്തില്‍ സൗബിനെ ആലോചിച്ചിരുന്നെന്നും ദിലീഷ് പോത്തൻ പറയുന്നു. എന്നാല്‍ സൗബിന്‍ സംവിധാനം ചെയ്ത പറവ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം അത് പിന്നീട് മാറി ചിന്തിക്കുകയായിരുന്നു. സൗബിന് ഇത് പിന്നീട് ഒരു നഷ്ടമായി തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, അങ്ങനെയൊന്നുമില്ല, സൗബിന്‍ ആ സമയത്ത് പറവ ചെയ്തു, ഒരു സിനിമ ഉണ്ടായില്ലേ എന്നായിരുന്നു ദിലീഷ് മറുപടി നൽകി.

Recommended Video

ഫഹദിന്റെ എല്ലാ പടവും കണ്ടിട്ടുണ്ട്, വലിയ ആരാധകനെന്ന് പുഷ്പ ഡയറക്ടര്‍
ഫഹദ്  നായകനായത്

മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മൂന്ന് സിനിമകളിൽ ഫഹദ് നായകനായത് നോർമലായി സംഭവിച്ചതാണെന്ന് ദിലീഷ് പറഞ്ഞിരുന്നു. രണ്ട് സിനിമകൾ ചെയ്തു കഴിഞ്ഞപ്പോൾ മൂന്നാമത് മറ്റൊരാളിനെ നോക്കാമെന്ന് കരുതിയെന്നും എന്നാൽ ചില സാഹചര്യം കൊണ്ട് സംഭവിച്ചു പോയതാണെന്നും സംവിധായകൻ പറയുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... '' രണ്ടു സിനിമ കഴിഞ്ഞപ്പോൾ അടുത്തത് മറ്റാരെയെങ്കിലുംവെച്ച് ചെയ്യണമെന്നായിരുന്നു കരുതിയിരുന്നത്. പ​േക്ഷ, ചില സാഹചര്യങ്ങൾ വന്നപ്പോൾ അതിങ്ങനെയായി. മൂന്നാമത്തെ ചിത്രം 'ജോജി' ഒരുപാട് പരിമിതികൾക്കുള്ളിൽനിന്ന് ചെയ്ത ചിത്രമാണ്. കോവിഡിന്‍റെ സാഹചര്യത്തിൽ അത്തരമൊരു ചിത്രം ചെയ്യണമെങ്കിൽ ഒരുപാട് സഹകരണം വേണ്ടിവരും. അതാണ് ഫഹദിനെക്കുറിച്ച് ആലോചിക്കാനുള്ള പ്രധാന കാരണം. ഇതിനെല്ലാമുപരി അസാധ്യ അഭിനയപാടവമുള്ള നടനല്ലേ ഫഹദ്. ഓരോ കഥാപാത്രത്തെയും പഠിച്ച് നിരീക്ഷിച്ചാണ് അവതരിപ്പിക്കുന്നത്. നല്ല ചോദ്യങ്ങളും ചോദിക്കും. അതല്ലാതെ, ഒരു ഗ്രൂപ്പിനെവെച്ച് മാത്രമേ സിനിമ ചെയ്യൂ എന്ന ഒരു പിടിവാശിയുമില്ലെന്നും അദ്ദേഹം പറയുന്നു''.

More from Filmibeat

Read more about: fahad soubin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X