നടി ആനിയോട് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്! എന്ത് കൊണ്ട് മേക്കപ്പിനോട് നോ പറഞ്ഞു...

എല്ല കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുള്ള അഭിനേത്രിയാണ് നിമിഷ സജയൻ. തന്റെ കാഴ്ചപ്പാടുകൾ മുഖം നോക്കാതെ താരം തുറന്നടിക്കുകയും ചെയ്യാറുണ്ട്. മേക്കപ്പ് ഇല്ലാത്ത നടിമാരെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത ഒരു കാലഘട്ടം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന്ന വ്യത്യസ്തമായി സിനിമയിൽ മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് നിമി‌ഷ. പല അവസരങ്ങളിലും ഇത് ചർച്ച വിഷയമാകുകയും ചെയ്തിരുന്നു.

ഇപ്പോഴിത സിനിമയിൽ മേക്കപ്പിടാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നിമിഷ സജയൻ. കേരളകൗമുദിയ്ക്ക് നൽകിയഅഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സിനിമ മേഖലയിൽ ഇഷ്ടമല്ലാത്തതിനെ കുറിച്ചും താരം തുറന്ന് പറഞ്ഞു.

 പൊതുവെ  താൽപര്യമില്ല

സി​നി​മ​യി​ൽ​ ​മേ​ക്ക​പ്പ് ​വേ​ണ​മെ​ന്ന​ത് ​ന​മ്മ​ൾ​ ​ക​ണ്ടു​ ​വ​ന്ന​ ​ഒ​രു​ ​രീതി​യാ​ണ്. അത് തന്നെ പിന്തുടരണമെന്നില്ലല്ലോ.ഞാ​ൻ​ ​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​കഥാ​പാ​ത്ര​ങ്ങ​ളും​ ​അ​ടു​ത്ത​ ​വീ​ട്ടി​ലെ​ ​പെ​ൺ​കു​ട്ടി​ ​എന്ന​ ​ഇ​മേ​ജു​ള്ള​വ​യാ​ണ്.​നി​ത്യ​ ​ജീ​വി​ത​ത്തി​ൽ​ ​ന​മ്മു​ടെ​ ​ചു​റ്റു​മു​ള്ള​ ​എ​ത്ര​പേ​രാ​ണ് ​മേ​ക്ക​പ്പ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂടി​പ്പോ​യാ​ൽ​ ​ലി​പ്സ്റ്റി​ക് ​ഇ​ടു​ന്ന​വ​രെ​യ​ല്ലേ​ ​ന​മു​ക്ക് ​കാ​ണാ​ൻ​ ​ക​ഴി​യുകയുള്ളൂ- നിമിഷ പറഞ്ഞു.

ബോൾഡാക്കിയത്

കേരളത്തിലെ സ്ത്രീകളുടെ ധൈര്യത്തെ കുറിച്ചും മിടുക്കിനെ കുറിച്ചുമെല്ലാം അച്ഛൻ പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്.. അതായിരിക്കാം എന്നിലെ സ്വഭാവത്തെ രൂപപ്പെടുത്തിയത്. ഏതൊരു മേഖലയിലായാലും മുൻപന്തിയിൽ ഒരു മലയാളി പെൺകുട്ടിയുണ്ടാകും. കൂടാതെ കുട്ടിക്കാലം മുതൽ അച്ഛനും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത് മലയാളി പെൺകുട്ടിയുടെ ശീലങ്ങളുമാണ്.

സിനിമയിലെ അടുക്കള രാഷ്ട്രീയം


സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തിനോട് തീരെ യോജിപ്പില്ലെന്നും നിമിഷ വെളിപ്പെടുത്തി. സിനിമ ഒരു കലാരൂപമാണ്. അത് എപ്പോഴും സംശുദ്ധമായിരിക്കണം,. അതിൽ ഒരിക്കലും വ്യക്തി താത്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാൻ പാടില്ല

 ഇഷ്ടമുള്ള  ഇമോഷൻ

കണ്ണുകൾ കൊണ്ടുള്ള ഭാവങ്ങളാണ് അഭിനയിക്കാൻ ഏറ്റവും ഇഷ്ടം. ഈ അടുത്ത ഇടയിൽ ഞാൻ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും അതാണ്. നോ​ട്ടം​ ​കൊ​ണ്ടു​ള്ള​ ​റൊ​മാ​ൻ​സ്. റൊ​മാ​ൻ​സി​ൽ​ ​മു​ൻ​പ​രി​ച​യ​മൊ​ന്നു​മി​ല്ല. എന്നാലും എനിയ്ക്ക് ഏറ്റവും കൂടുതൽ വഴങ്ങുന്നതും അതാണെന്ന് തോന്നുന്നുണ്ട്. സ്ത്രീകൾക്ക് പ്രധാന്യം നൽകുന്ന സൈക്കോളജിക്കൽ ത്രില്ലറിനോടാണ് കൂടുതൽ ഇഷ്ടം. കൂടാതെ ​ ​ഒരു സൈക്കോ കില്ലറായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

തനിക്ക് അത് ഇഷ്ടമല്ല

ആനീസ് കിച്ചണിൽ അതിഥിയായി എത്തിയപ്പോഴും താരം തന്റെ മേക്കപ്പിനോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു, മേക്കപ്പ് ചെയ്യാൻ താത്പര്യമില്ലെന്ന് പറഞ്ഞ നിമിഷയോട് സെലിബ്രിറ്റിയായാൽ മേക്കപ്പിടണമെന്നും ആരാധകരൊക്കെ പുറത്ത് വെച്ച് കാണുന്നതാണെന്നുമൊക്കെ ആനി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അത് ഇഷ്ടമല്ലെന്നും സ്ക്രീനിൽ നിങ്ങളെന്നെ കാണുമ്പോൾ എങ്ങനെ വേണമെങ്കിൽ കണ്ടോളൂ, പക്ഷേ ബാക്കിയുള്ളത് എന്റെ ലൈഫാണ്. അതിൽ നിങ്ങൾ കാണുന്നത് നിമിഷ സജയനെന്ന ഒരു വ്യക്തിയെ ആണെന്നും നടിയെ അല്ലെന്നുമായിരുന്നു നിമിഷയുടെ മറുപടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

Read more about: nimisha sajayan നിമിഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X