മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല! മലയാള സിനിമയിൽ മറ്റൊരു താരരാജാവ് ഉണ്ടായിരുന്നുവെന്ന് നെടുമുടി വേണു!
മലയാള സിനിമയുടെ താരരാജാക്കന്മാരായി വാഴുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. മെഗാസ്റ്റാര്‍, കംപ്ലീറ്റ് ആക്ടര്‍ എന്നിങ്ങനെയുള്ള വിശേഷങ്ങളാണ് ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത്. പരസ്പരം അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമാണ് ഏറ്റവുമധികം ആരാധക പിന്തുണയുള്ളതും. സൂപ്പര്‍ താരങ്ങള്‍ ആയതിനാല്‍ അവരുടെ സിനിമകള്‍ക്കും വലിയ സ്വീകരണമാണ് കിട്ടി കൊണ്ടിരിക്കാറുള്ളതും.
എന്നാല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മുന്‍പ് ഉണ്ടായിരുന്ന മറ്റൊരു സൂപ്പര്‍സ്റ്റാറിനെ കുറിച്ച് പറയുകയാണ് നടന്‍ നെടുമുടി വേണുവിപ്പോള്‍. നിത്യഹരിത നായകന്‍ എന്ന് വിശേഷിപ്പിക്കാറുള്ള പ്രേം നസീറിനെ കുറിച്ചായിരുന്നു നെടുമുടി പറഞ്ഞിരിക്കുന്നത്. നസീറിനൊപ്പം ഒന്നിലധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു.

നെടുമുടി വേണുവിന്റെ വാക്കുകളിലേക്ക്
'ഏതാണ്ട് പതിനഞ്ചോളം സിനിമകളില്‍ ഞാനും നസീര്‍ സാറും ഒന്നിച്ചഭിനയിച്ചു. ആ അനുഭവത്തില്‍ നിന്ന് പറയാം ഒരു സിനിമയുടെ ചിത്രീകരണ വേളയിലും സംവിധായകന്‍ പറയുന്നതിനപ്പുറമുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നസീര്‍ സാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സംവിധായകന്‍ എന്ത് പറയുന്നുവോ അത് അക്ഷരംപ്രതി അനുസരിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു നസീര്‍ സാര്‍.
സ്വന്തം പരിമിതിയെക്കുറിച്ചും, സാധ്യതകളെ കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. നടനേക്കാള്‍ വലിയ മനുഷ്യനാണ് നസീര്‍ സാര്‍ എന്ന് പലരും തിരിച്ചറിയുന്നത് വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ്. താരപ്രഭയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്തും 'വിടപറയും മുന്‍പേ'യിലെ വേഷം സ്വീകരിക്കാന്‍ സാര്‍ തയ്യാറായത് ആ മനസ്സിന്റെ നന്മ കൊണ്ടാണ്. 'വിടപറയും മുന്‍പേ'യില്‍ അഭിനയിക്കുമ്പോഴാണ് നസീര്‍ സാറുമായി ഏറെ അടുക്കുന്നത്. അന്നാണ് അദ്ദേഹത്തിന് സിനിമയോടുള്ള സമീപനമെന്താണെന്ന് മനസിലായത്' നെടുമുടി പറയുന്നു.

Recommended Video
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയാണ് നെടുമുടിയുടേതായി വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ സാമൂതിരിയുടെ റോളിലാണ് നെടുമുടി അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. കൊറോണയും മറ്റ് പ്രതിസന്ധികളും വന്നതോടെ വീട്ടില്‍ തന്നെയായിരുന്നു താരം.


Click it and Unblock the Notifications