മമ്മൂക്കയുടെയും ലാലേട്ടന്റെയും പേര് മാറ്റിനിര്‍ത്തി മുരളി ഗോപി പറഞ്ഞ ആ മഹാനടന്‍

By Prashant V R

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മുരളി ഗോപി. പ്രശസ്ത നടന്‍ ഭരത് ഗോപിയുടെ മകനായ താരം ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ദിലീപ് നായകനായ ചിത്രത്തിന്റെ തിരക്കഥയും മുരളി ഗോപി തന്നെയാണ് എഴുതിയിരുന്നത്. പിന്നീട് നടനായും തിരക്കഥാകൃത്തായും മോളിവുഡില്‍ സജീവമായിരുന്നു താരം. രസികന് പിന്നാലെ ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാര സംഭവം, ലൂസിഫര്‍ തുടങ്ങിയവയെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്.

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ വന്ന ലൂസിഫറാണ് മുരളി ഗോപിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം. മുരളിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മോളിവുഡിലെ എറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ലൂസിഫറിന് പിന്നാലെയുളള എമ്പുരാനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം എഴുത്തിനൊപ്പം

അതേസമയം എഴുത്തിനൊപ്പം മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരത് ഗോപി എന്ന ഇതിഹാസ നടന്റെ മകന്‍ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കാണ് മുരളി ഗോപി മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. കഥാപാത്രങ്ങളെല്ലാം വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കാറുളള മുരളി ഗോപിയുടെ മിക്ക സിനിമകളും നിലവാരം പുലര്‍ത്താറുണ്ട്.

അഭിനയത്തിന്റെ കാര്യത്തില്‍

അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ തന്നെ അത്ര ഗൗരവമായി കാണുന്നില്ലെങ്കിലും തന്നിലെ നടന്‍ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ വ്യത്യസ്തത പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന അഭിനേതാവാണ് താനെന്ന് മുന്‍പ് മുരളി ഗോപി തുറന്നുപറഞ്ഞിരുന്നു. അത് പോലെ ലോകത്തിലെ തന്നെ എറ്റവും മികച്ച നടന്മാരില്‍ ഒരാളായാണ് തന്റെ അച്ഛനെ താന്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

അച്ഛനോളം വലിയ ഒരു മഹാനടനെ

അച്ഛനോളം വലിയ ഒരു മഹാനടനെ താന്‍ വേറെ കണ്ടിട്ടില്ലെന്നും മുരളി ഗോപി പറയുന്നു. യവനികയിലെ തബലിസ്റ്റ് അയ്യപ്പനും, ഗായത്രി ദേവി എന്റെ അമ്മ എന്ന സിനിമയിലെ കുടുംബനാഥനും ഭരത് ഗോപി എന്ന അഭിനയ പ്രതിഭയില്‍ വലിയ വൈവിധ്യം സമ്മാനിക്കുന്നുവെന്ന് തന്റെ അച്ഛന്റെ കഥാപാത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുരളി ഗോപി പറയുന്നു.

തന്നെയും അച്ഛനെയും

തന്നെയും അച്ഛനെയും തമ്മില്‍ താരതമ്യം ചെയ്താല്‍ കാള്‍ ലൂയിസിനൊപ്പം താന്‍ ഓടാന്‍ നിന്നാല്‍
എങ്ങനെയുണ്ടാകും. അത് പോലെ ആണെന്ന് മുരളി ഗോപി പറഞ്ഞു. അതേസമയം മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടനാണ് മുരളി ഗോപി. മോഹന്‍ലാലിനൊപ്പം ചെയ്ത ഭ്രമരമാണ് മുരളി ഗോപിയുടെ കരിയറിലെ രണ്ടാമത്തെ സിനിമ.

താപ്പാന എന്ന ചിത്രത്തില്‍

താപ്പാന എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിട്ടാണ് മുരളി ഗോപി അഭിനയിച്ചിരുന്നത്. ദിലീപിനൊപ്പം കമ്മാരസംഭവം, ഏഴ് സുന്ദര രാത്രികള്‍, രസികന്‍ എന്നീ ചിത്രങ്ങളിലും മുരളി ഗോപി പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തില്‍ ഇരുപതിലധികം സിനിമകളിലാണ് മുരളി ഗോപി അഭിനയിച്ചിരുന്നത്. ഇതില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ ചെഗുവേര റോയ് എന്ന കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Read more about: mammootty mohanlal murali gopy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X