മമ്മൂട്ടിയും മോഹന്‍ലാലുമല്ല, ഒന്നാം സ്ഥാനത്തിന് അര്‍ഹന്‍ ഈ നടന്‍! താരരാജാക്കന്മാരെ പിന്നിലാക്കിയത് ഈ 5 പേര്‍

എത്രയോ വര്‍ഷങ്ങളായി മലയാള സിനിമ അടക്കിവാഴുന്ന താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവരില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനാര് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ആരാധകര്‍ക്കിടയില്‍ വലിയ വാക്കുതര്‍ക്കം നടക്കാറുമുണ്ട്. പ്രായം കൂടി വരുന്നതിനനുസരിച്ച് പരീക്ഷണങ്ങള്‍ നടത്തി മോഹന്‍ലാലും മമ്മൂട്ടിയും സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

എന്നാല്‍ താരരാജാക്കന്മാരെ പിന്നീലാക്കി യുവതാരങ്ങളില്‍ ചിലര്‍ ഒന്നാം സ്ഥാനം കൈയ്യടക്കി എന്നുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. താരങ്ങളുടെ സിനിമയും അനുബന്ധപ്പെട്ട ഘടകങ്ങളും ഒക്കെ പരിശോധിച്ച് ആദ്യ അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇരുവര്‍ക്കും അല്ല എന്നുള്ളതാണ് ശ്രദ്ധേയം. ഇത്തരത്തില്‍ റെഡ്ഡിറ്റില്‍ നടക്കുന്ന പുതിയ ചര്‍ച്ചയെ കുറിച്ച് വിശദമായി വായിക്കാം...

actors

2025 ലെ താരങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ്, ടാലന്റ്, മാര്‍ക്കറ്റ് പുള്‍, കണ്ടെന്റ് കണ്‍ട്രോള്‍, ഭാവിയിലുണ്ടാകുന്ന സ്വാധീനം എന്നിവയൊക്കെ മുന്‍നിര്‍ത്തിയാണ് അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരനാണ് ഒന്നാം സ്ഥാനത്ത് എത്തിയ മലയാളത്തിലെ ആ താരം. എന്തുകൊണ്ട് പൃഥ്വി ഒന്നാം സ്ഥാനത്ത് എത്തിയെന്ന് ചോദിച്ചാല്‍ അദ്ദേഹം നടന്‍, നിര്‍മാതാവ്, പ്രൊഡ്യൂസര്‍ എന്നീ നിലയില്‍ പാന്‍ ഇന്ത്യ റീച്ച് കിട്ടിയ താരമാണ്. പ്രൊഡക്ഷന്‍ ഹൗസിലൂടെ കണ്ടെന്റ് കണ്‍ട്രോള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എമ്പുരാനിലൂടെ മോഹന്‍ലാലിനൊപ്പവും അതുപോലെ ബോളിവുഡ്, ഒടിടി തുടങ്ങി പലയിടത്തും ശക്തമായ സഹകരണം കിട്ടുന്നത് പൃഥ്വിയ്ക്കാണ്. ആടുജീവിതത്തിലൂടെ ഗ്ലോബല്‍ ലെവലില്‍ മലയാള സിനിമയെ കൊണ്ടെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ബിഗ് ബജറ്റില്‍ പരീക്ഷണ സിനിമകളും വരാനിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനം. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് ദുല്‍ഖര്‍ സല്‍മാന്‍. വെഫെയര്‍ ഫിലിംസ് എന്ന പേരില്‍ ശക്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ദുല്‍ഖറിന് കീഴിലുണ്ട്. യൂത്തിന് പ്രധാന്യം നല്‍കിയുള്ള സിനിമകളാണ് താരം നിര്‍മ്മിക്കാറുള്ളത്. മലയാളത്തില്‍ വിജയിച്ചത് പോലെ അന്യഭാഷകളിലും ഒരേ പ്രധാന്യത്തോടെ വളരാന്‍ സാധിച്ചു. ഒടിടി സിനിമകളും തിയേറ്റര്‍ റിലീസുകളുമൊക്കെ ദുല്‍ഖറിന്റെ കാര്യത്തില്‍ ബാലന്‍സാണ്.

actors

മൂന്നാം സ്ഥാനത്താണ് മമ്മൂട്ടി. എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷമാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്. നടന്‍ എന്നതിലുപരി മമ്മൂട്ടി കമ്പനി എന്ന നിര്‍മാണ കമ്പനിയും അദ്ദേഹം നടത്തി വരുന്നു. കണ്ണൂര്‍ സ്വകേഡ്, ഭ്രമയുഗം നന്‍പകല്‍ നേരത്ത് മയക്കം എന്നിങ്ങനെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഞെട്ടിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിക്കുന്നുണ്ട്. നവാഗത സംവിധായകരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. എഴുപത് വയസിലും മലയാള സിനിമാ ഇന്‍ഡസ്ട്രിയലെ ശക്തമായി നിലനിര്‍ത്താനും അദ്ദേഹത്തിന് സാധിക്കുന്നു.

ഫഹദ് ഫാസിലാണ് നാലാമത്. ബോക്‌സോഫീസില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെക്കുന്ന നടനാണ് ഫഹദ് ഫാസില്‍. തെലുങ്കില്‍ പുഷ്പ, പുഷ്പ 2 എന്നിങ്ങനെ ഹിറ്റ് സിനിമയുടെ ഭാഗമായി ഞെട്ടിക്കാന്‍ ഫഗദിന് സാധിച്ചു. അതുപോലെ മലയാളത്തില്‍ ആവേശവും വ്യത്യമായ സമീപനമായിരുന്നു. ന്യൂജെന്‍ മലയാള സിനിമയുടെ സിംബല്‍ എന്നാണ് ഫഹദിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്.

നടന്‍ സൗബിന്‍ ഷാഹീര്‍ അഞ്ചാം സ്ഥാനത്ത് എത്തിയെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നടന്‍ എന്നതിലുപരി നിര്‍മാതാവും സംവിധായകനുമൊക്കെയാണ് സൗബിന്‍. ക്രിയേറ്റീവായി സംവിധാനം ചെയ്താണ് സൗബിന്‍ ജനകീയനാവുന്നത്. ഫാമിലി ഓഡിയന്‍സിനെ നേടാനും മാര്‍ക്കറ്റ് പുള്‍ ചെയ്യാനുമൊക്കെ സൗബിന് സാധിക്കുന്നുണ്ട്. മാത്രമല്ല ന്യൂജെന്‍ ഹിറ്റ് സിനിമകളുടെയൊക്കെ ഭാഗമാണ് സൗബിന്‍.

Read more about: prithviraj mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X