ബാല മാത്രമല്ല... ഒന്നിലേറെ തവണ വിവാഹിതരായ താരങ്ങളുടെ ലിസ്റ്റിൽ കമൽ ഹാസനും പ്രകാശ് രാജും പ്രഭുവും വരെ!
സിനിമാ മേഖലയിൽ നടന്മാരും നടിമാരും പുനർ വിവാഹം ചെയ്യുന്നത് അസാധാരണമായ കാര്യമല്ല. ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോഴോ ഇൻഫാക്ചുവേഷൻ കൊണ്ടുമൊക്കെ ചിലർ പങ്കാളിയുണ്ടായിരിക്കെ ലിവിങ് റിലേഷൻഷിപ്പിലേക്ക് പോയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടൻ ബാല മൂന്നാമതും വിവാഹിതനായത്. കേരളത്തിൽ ഒരാൾ മുന്ന് തവണ വിവാഹിതനായി എന്നത് വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യമാണ് അതുകൊണ്ട് തന്നെ നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു.
പുനർവിവാഹം ചെയ്യുന്ന സെലിബ്രിറ്റികളുടെ എണ്ണം കേരളത്തിൽ വളരെ കുറവാണ്. എന്നാൽ തമിഴ് സിനിമാ മേഖലയിൽ അങ്ങനെയല്ല. മൂന്ന് തവണ വിവാഹിതരായവരും കുടുംബ ജീവിതം നയിക്കുന്നതിനിടെ പ്രണയത്തിലായതുമായ താരങ്ങൾ വരെ തമിഴ് സിനിമയിലുണ്ട്.

ലിസ്റ്റിൽ ഒന്നാമതുള്ളയാൾ ഉലകനായകൻ കമൽഹാസനാണ്. നടന്റെ സിനിമാ ജീവിതം വൻ വിജയമായിരുന്നുവെങ്കിലും സക്സസ് ഫുള്ളായ ഒരു ദാമ്പത്യ ജീവിതം നയിക്കാൻ കമൽ ഹാസന് സാധിച്ചിട്ടില്ല. 1978ല്‍ വാണി ഗണപതിയെയാണ് കമല്‍ ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല ഇരുവരും വേർപിരിഞ്ഞു. ശേഷമാണ് 1988ല്‍ സരിക താക്കൂറിനെ താരം വിവാഹം ചെയ്തത്.
ആ ബന്ധത്തിലാണ് ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ മക്കൾ ഉലകനായകന് പിറന്നത്. പിന്നീട് 2004ല്‍ ആ ബന്ധവും വേര്‍പ്പെടുത്തി. കൂടാതെ ഏറെക്കാലം അന്തരിച്ച നടി ശ്രീവിദ്യയുമായി കമൽഹാസൻ പ്രണയത്തിലായിരുന്നു. സരികയുമായി വേർപിരിഞ്ഞശേഷം കുറച്ച് കാലം നടി ഗൗതമിയുമായി കമല്‍ ലിവിങ് ടുഗെദർ ലൈഫ് നയിച്ചിരുന്നു.
ആ ബന്ധവും പിന്നീട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചു. മറ്റൊരു നടൻ തമിഴ് സിനിമയിൽ ഒരു കാലത്ത് തിളങ്ങിയിരുന്ന കാർത്തിക്ക് മുത്തുരാമനാണ്. ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹ മോചിതനാകാതെയാണ് ഭാര്യാ സഹോദരിയെ കാർത്തിക്ക് വിവാഹം ചെയ്തത്. മൗനരാഗം സിനിമയിലൂടെയാണ് കാർത്തിക്ക് മലയാളികൾക്ക് സുപരിചിതൻ.
രണ്ട് ഭാര്യമാരും മൂന്ന് ആൺമക്കളുമാണ് കാർത്തിക്കിനുള്ളത്. കാർത്തിക്കിന്റെ ആദ്യ ഭാര്യ രാഗിണിയും നടിയാണ്. രാഗിണി ജീവിച്ചിരിക്കെ 1992ൽ രാഗിണിയുടെ സഹോദരിയായ രതിയെയും കാർത്തിക് വിവാഹം കഴിച്ചു. ആദ്യ ഭാര്യ രാഗിണിയിൽ കാർത്തിക്കിന് പിറന്ന മകനാണ് നടൻ ഗൗതം കാർത്തിക്ക്. ലിസ്റ്റിൽ മൂന്നാമത്തെയാൾ ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവാണ്. 1984ൽ പുനിതയെ വിവാഹം കഴിച്ച പ്രഭുവിന് രണ്ട് കുട്ടികളുണ്ട്.

എന്നിരുന്നാലും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് നടി ഖുശ്ബുവുമായി ഒരു കാലത്ത് പ്രഭു പ്രണയത്തിലായിരുന്നു. ഇരുവരും ലിവിങ് ടുഗെതർ ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു. നടൻ ശരത്ത് കുമാറും രണ്ട് തവണ വിവാഹിതനായിട്ടുണ്ട്. 1984ൽ ഛായയെയാണ് താരം ആദ്യമായി വിവാഹം കഴിച്ചത്. പിന്നീട് 2000ൽ വേർപിരിയുകയും ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു.
പിന്നീട് 2001ൽ പ്രശസ്ത നടി രാധികയെ താരം വിവാഹം കഴിച്ചു. രണ്ട് വിവാഹ ബന്ധങ്ങൾ പരാജയപ്പെട്ടശേഷമാണ് രാധിക ശരത്കുമാറിനെ വിവാഹം കഴിച്ചത്. പ്രകാശ് രാജും ഒന്നിലധികം തവണ വിവാഹം ചെയ്തിട്ടുണ്ട്. പ്രകാശ് രാജിന്റെ ആദ്യ ഭാര്യ നടി ലളിത കുമാരിയായിരുന്നു. 1994ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
ശേഷം 2009ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട് പ്രകാശ് രാജിന്. പിന്നീട് നൃത്തസംവിധായകയായ പോണി വർമ്മയെ 2010ൽ താരം വിവാഹം ചെയ്തു. ശേഷം 2015ൽ ഇരുവർക്കും വേദാന്ത് എന്നൊരു മകൻ പിറന്നു.


Click it and Unblock the Notifications











