»   » അന്യഭാഷയിലെ പ്രമുഖരുമായുള്ള നടന്റെ ബന്ധം, അതിര് കടന്ന് കരിയര്‍ നശിപ്പിച്ചു!

അന്യഭാഷയിലെ പ്രമുഖരുമായുള്ള നടന്റെ ബന്ധം, അതിര് കടന്ന് കരിയര്‍ നശിപ്പിച്ചു!

By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ കരിയര്‍ എന്താകുമെന്ന ചര്‍ച്ചയും വ്യാപകമാണ്. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ജനപ്രിയ നായകന്റെ പ്രവര്‍ത്തി പുറം ലോകം അറിയുന്നതും നടന്‍ ജയിലിലാകുന്നതും. വമ്പന്‍ പ്രതിഷേധമാണ് നടന്റെ പേരില്‍ നാട്ടിലും സോഷ്യല്‍ മീഡിയയിലും നടക്കുന്നത്.

എന്തായാലും നടന്റെ കരിയറിലെ സുവര്‍ണകാലം അവസാനിച്ചുവെന്ന് തന്നെയാണ് വിലയിരുത്തുന്നത്. ഇത്തരു ഒരു സംഭവം മലയാളത്തില്‍ ആദ്യമായിട്ടാണെങ്കിലും അന്യഭാഷയില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ബോളിവുഡ് അടക്കമുള്ള മറ്റ് ഇന്‍ഡസ്ട്രികളില്‍ നടന്മാര്‍ പീഡനകേസുകളില്‍ ഉള്‍പ്പെടുകെയും കരിയര്‍ നശിപ്പിച്ച സംഭവങ്ങളുണ്ട്.

ബോളിവുഡ് സംവിധായകന്‍ മധുര്‍ ബന്ദാര്‍ക്കര്‍, ഷീനെ അഹുജ തുടങ്ങി ഒട്ടേറെ താരങ്ങളുടെ മേല്‍ ലൈംഗികാരോപണ കേസുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലത് തെളിഞ്ഞിട്ടുണ്ട്, ചില കേസുകള്‍ ഇപ്പോഴും സത്യം തെളിയാതെ കിടക്കുന്നുണ്ട്.

നിര്‍മാതാവ്-ലൈംഗിക പീഡന കേസ്

ഈ വര്‍ഷം ആദ്യമായാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് ആ വാര്‍ത്ത പുറത്ത് വരുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസിന്റെ നിര്‍മാതാവായ കരിം മൊറാണി പീഡനകേസില്‍ പിടിയിലാകുന്നത്.

ഷൈനി അഹൂജ

ബോളിവുഡിലെ പ്രമുഖ നടനാണ് ഷൈനി അഹൂജ. 2005ല്‍ പുറത്തിറങ്ങിയ ഹസാരോം ഖായിഷ്വേന്‍ ഐസി എന്ന സിനിമയിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. 2009ലാണ് നടന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായത്. വീട്ടുവേലയ്ക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.

മഹുമ്മൂദ് ഫറൂക്കി

പീപ്പിള്‍ ലൈവ് സഹസംവിധായകനായ മഹുമ്മൂദ് ഫറൂക്കിയും പീഡന കേസില്‍ പ്രതിയായിട്ടുണ്ട്. ഏഴു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2015ലാണ് സംഭവം.

മധൂര്‍ ബന്ദാര്‍ക്കര്‍

ഫാഷന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മധൂര്‍ ബന്ദാര്‍ക്കര്‍ ഇത്തരമൊരു കേസില്‍ അകപ്പെട്ടിട്ടുണ്ട്. മോഡലായ പ്രീതി ജയിനിനെ 2014 ല്‍ പീഡിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു കേസ്. തുടര്‍ന്ന് ബന്ദാര്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ ജയിന്‍ മൂന്ന് വര്‍ഷം ജയിലില്‍ കിടന്നു.

അങ്കിത് തിവാരി

ഫെയിമസ് സോങ് 'സുന്‍ രഹാ തു' എന്ന കേസില്‍ ഗാനം പാടിയ അങ്കിത് തീവാരിയും പീഡന കേസില്‍പ്പെട്ടിട്ടുണ്ട്. 2014ലാണ് സംഭവം.

ഇന്ദേര്‍ കുമാര്‍

സല്‍മാന്‍ ഖാന്റെ വാണ്ടഡ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഇന്ദേര്‍ കുമാറും പീഡന കേസില്‍ പെട്ടിട്ടുണ്ട്. 2014നാണ് മോഡലിനെ പീഡിപ്പിച്ച കേസില്‍ അകത്താകുന്നത്.

സുബാഷ് കപൂര്‍

മാധ്യമ പ്രവര്‍ത്തകയും നടിയുമായ ബോളിവുഡ് താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സംവിധായകന്‍ സുബാഷ് കപൂര്‍. എന്നാല്‍ കേസ് പിന്നീട് തള്ളി പോകുകയായിരുന്നു.

English summary
Not only Dileep, many celebrities named in sexual assault and harassment cases.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam