For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ വിവാഹിതരായ താരങ്ങള്‍; പിതാവിന്റെ പാതയിലൂടെ മകനെന്നും ആരാധകര്‍

  |

  താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് ആരാധകര്‍ക്കും ഇഷ്ടം. താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായി മാറുന്നതും അതുകൊണ്ടാണ്. കഴിഞ്ഞ വര്‍ഷം നടന്‍ നാഗ ചൈതന്യയും സാമന്ത രുത്പ്രഭുവും തമ്മിലുള്ള വിവാഹമോചനമാണ് ഏറ്റവും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്.

  എന്നാലിപ്പോള്‍ നാഗ മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ നാഗയുടെ പ്രണയകഥ ചര്‍ച്ചയാതോടെ തെന്നിന്ത്യയിലെ മറ്റ് ചില താരങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടും വന്നു. ആദ്യബന്ധം വേര്‍പ്പെടുത്തിയ ശേഷം പ്രണയത്തിലായ ചില നടന്മാരുടെ കഥയാണ് വൈറലാവുന്നത്. അതില്‍ നാഗയുടെ പിതാവ് നാഗര്‍ജുനയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  മാസങ്ങള്‍ക്ക് മുന്‍പാണ് നടി സാമന്തയുമായി നാഗ ചൈതന്യ വേര്‍പിരിയുന്നത്. വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പല തരത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്. ഇതിനിടയിലാണ് നാഗ മറ്റൊരു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് വരുന്നത്. നടി ശോഭിത ധൂലിപാലയും നാഗയും ഇഷ്ടത്തിലാണെന്നും വൈകാതെ വിവാഹിതരായേക്കും എന്നൊക്കെയാണ് അഭ്യൂഹങ്ങള്‍. ഇതേ കുറിച്ച് നടനോ കുടുംബമോ ഇനിയും പ്രതികരിച്ചിട്ടില്ല.

  Also Read: ഹേമയെ പ്രണയിക്കുമ്പോൾ 4 മക്കളുടെ പിതാവ്; മറ്റ് നടന്മാരുടെ കൂടെ ഹേമ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് ധർമേന്ദ്ര

  നാഗയുടെ പിതാവും തെലുങ്ക് നടനുമായ നാഗാര്‍ജുന രണ്ട് തവണ വിവാഹം കഴിച്ചയാളാണ്. 1984 ല്‍ ലക്ഷ്മി ദഗ്ഗുപതി എന്നയാളെയാണ് നാഗാര്‍ജുന ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ജനിച്ച മകനാണ് നാഗ ചൈതന്യ. 1990 ല്‍ ഈ ബന്ധം അവസാനിക്കുകയും ചെയ്തു. ലക്ഷ്മിയെ വേര്‍പ്പെടുത്തിയതിന് ശേഷം നാഗാര്‍ജുന നടി അമലയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ജനിച്ച പുത്രനാണ് അഖില്‍ അക്കിനേനി. ഇപ്പോള്‍ സന്തുഷ്ടമായി ജീവിക്കുകയാണ് താരം.

  Also Read: ലെച്ചു ഗര്‍ഭിണിയാവുന്നു, പച്ച മാങ്ങയുമായി ബാലു; ഉപ്പും മുളകിലേക്ക് പുതിയ അതിഥി? കിടിലന്‍ ട്വിസ്റ്റുമായി പരമ്പര

  മൂന്ന് തവണ വിവാഹം കഴിച്ച നടനാണ് പവണ്‍ കല്യാണ്‍. തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരം 1997 ലാണ് നന്ദിനിയെ വിവാഹം കഴിക്കുന്നത്. ആ ബന്ധം 2007 വരെ നീണ്ടു. 2009 ല്‍ അദ്ദേഹം മോഡലും നടിയുമായ റീനു ദേശായിയെ വിവാഹം കഴിച്ചു. അധികം വൈകാതെ ആ ബന്ധവും അവസാനിച്ചു. ശേഷം 2013 ലാണ് അന്ന ലെഷ്‌നെവ എന്നയാളുമായി പവന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴും സന്തുഷ്ടമായി മൂന്നാമത്തെ ഭാര്യയുടെ കൂടെ ജീവിക്കുകയാണ്.

  Also Read: ഇതുവരെ ഇല്ലാത്ത തലത്തിലേക്ക് ഗെയിം എത്തിച്ചു; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍ റിയാസാണ്

  ആദ്യ ഭാര്യ രഞ്ജിനി നടരാജുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷമാണ് നടന്‍ വിഷ്ണു വിശാല്‍ രണ്ടാമതും വിവാഹിതനാവുന്നത്. ജ്വാല ഗുട്ടയുമായിട്ടുള്ള വിഷ്ണുവിന്റെ പ്രണയകഥ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഒടുവില്‍ വിവാഹവും വിവാഹനിശ്ചയവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് വിഷ്ണു വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ജ്വാലയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് താരം.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  മുതിര്‍ന്ന നടന്‍ പ്രകാശ് രാജ് രണ്ട് തവണ വിവാഹിതനായിട്ടുണ്ട്. ആദ്യ ഭാര്യ ലളിത കുമാറുമായിട്ടുള്ള ബന്ധം 2009 ലാണ് ഉണ്ടാവുന്നത്. പതിനഞ്ച് വര്‍ഷത്തോളം ദമ്പതിമാരായി ജീവിച്ചതിന് ശേഷമായിരുന്നു നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നത്. അതിന് കാരണം മകന്റെ മരണമാണെന്ന് മുന്‍പ് പ്രകാശ് രാജ് പറഞ്ഞിരുന്നു. ശേഷം പൊനി വര്‍മ്മയുമായി താരം വിവാഹിതനായി.

  Read more about: naga chaitanya nagarjuna
  English summary
  Not Only Naga Chaitanya His Father Nagarjuna Also Found Love Again After Divorcing His First Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X