നോട്ടുബുക്കിലെ നായകന്‍ അച്ഛനാകാന്‍ പോവുന്നു! നിറവയറില്‍ ഭാര്യയ്‌ക്കൊപ്പം ബേബി ഷവര്‍ ആഘോഷമാക്കി താരം

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാള സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ താരമാണ് സ്‌കന്ദ അശോക്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തി നോട്ട്ബുക്കില്‍ നായകനായിട്ടെത്തിയായിരുന്നു സ്‌കന്ദ അശോക് വെള്ളിത്തിരയിലേക്ക് എത്തുന്നത്. നോട്ട്ബുക്കിലെ സൂരജ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ താരത്തിന്റെ വീട്ടിലെ പുത്തന്‍ വിശേഷമാണ് പുറത്ത് വരുന്നത്. താരം അച്ഛനാകാന്‍ പോവുകയാണ്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കന്ദ അശോക്-ശിഖ പ്രസാദ് താരദമ്പതികള്‍. ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷം സൂചിപ്പിച്ച് കൊണ്ടാണ് ചിത്രങ്ങളുമായി താരമെത്തിയത്.

notebook-actor-skanda-ashok

ബാംഗ്ലൂരില്‍ നിന്നുമായിരുന്നു പരമ്പരാഗതമായ രീതിയില്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. കൊവിഡ് ആയതിനാല്‍ ചെറിയ ചടങ്ങിലായി വലിയ ആഘോഷത്തോടെയായിരുന്നു ബേബി ഷവര്‍. സിനിമയിലെ താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ ശ്വേത പ്രസാദ്, ആര്‍ ജെ പ്രദീപ്, രൂപ തുടങ്ങിയവരും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിന് എത്തിയത്.

ഓറഞ്ചില്‍ പച്ച നിറമുള്ള പട്ട് സാരി ഉടുത്താണ് ശിഖ ചടങ്ങിനെത്തിയത്. പച്ച നിറമുള്ള കോട്ടും സ്യൂട്ടുമായിരുന്നു സ്‌കന്ദയുടെ വേഷം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു സ്‌കന്ദ അശോകും ശിഖ പ്രസാദും വിവാഹിതരാകുന്നത്. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

notebook-actor-skanda-ashok

2006 ലായിരുന്നു സ്‌കന്ദ അശോക് വെള്ളിത്തിരയിലേക്ക് എത്ത്ുന്നത്. നോട്ട് ബുക്കിന് 2008 ല്‍ പോസിറ്റീവ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ശേഷം തെലുങ്കിലും കന്നഡയിലേക്കും പോവുകയായിരുന്നു. കന്നഡ സിനിമകളിലായിരുന്നു താരം ഇപ്പോള്‍ സജീവമാകുന്നത്. മൂന്നോളം സിനിമകളാണ് ഇനി താരത്തിന്റെതായി വരാനിരിക്കുന്നത്.

More from Filmibeat

Read more about: notebook actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X