For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസിഫ് അലിയും ധ്രുവ് വിക്രമും സിജു വില്‍സണും ഒരുമിച്ചെത്തുന്നു! നാളെ റിലീസ് ചെയ്യുന്ന സിനിമകള്‍

  |

  ക്രിസ്മസിന് മുന്‍പായി നിരവധി സിനിമകള്‍ മലയാളത്തില്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. സൂപ്പര്‍ താരചിത്രങ്ങള്‍ എത്തുന്നതിന് മുന്‍പായിട്ടാണ് ഈ സിനിമകള്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നാല് സിനിമകളാണ് നാളെ മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. ആസിഫ് അലി അടക്കമുളള താരങ്ങളുടെ സിനിമകളാണ് വലിയ പ്രതീക്ഷകളുമായി നാളെ പ്രേക്ഷകരിലേക്ക് എത്തുന്നത്,

  മലയാളത്തിനൊപ്പം തന്നെ തമിഴ് ഹിന്ദി ഭാഷകളില്‍ നിന്നായും ചിത്രങ്ങള്‍ എത്തുന്നുണ്ട്. ഇതില്‍ അധിക സിനിമകളും സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന സിനിമകളാണ്. നവംബര്‍ 22ന് റിലീസ് ചെയ്യുന്ന പ്രധാനപ്പെട്ട സിനിമകളെക്കുറിച്ച് കൂടുതലറിയാം, തുടര്‍ന്ന് വായിക്കൂ...

  യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന ആസിഫ് അലി നായകനാവുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. നവാഗതനായ നിസാം ബഷീറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ സ്ലീവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. വീണ നന്ദകുമാര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മനോഹരി ജോയ്, ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വില്യം ഫ്രാന്‍സിസാണ് സംഗീതം,അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുളള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

  സിജു വില്‍സണും വിനയ് ഫോര്‍ട്ടും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. പുതുമുഖം അഭിരാമി ഭാര്‍ഗവനാണ് ചിത്രത്തിലെ നായിക.ഗ്രാമീണ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ മനോജ് നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. തൊണ്ണൂറുകളില്‍ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നെടുമുടി വേണു, സൈജു കുറുപ്പ്, സിദ്ധിഖ്, സുധീര്‍ കരമന, പി ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, കൈനകരി തങ്കരാജ്, നസീര്‍ സംക്രാന്തി, ലക്ഷ്മി പ്രിയ, അംബികാ മോഹന്‍, പൗളി വില്‍സണ്‍, മേരി, തേജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

  മലയാളത്തില്‍ സഹനടനായുളള വേഷങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് കീഴാറ്റുര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഓടുന്നോന്‍. ജീവിതത്തില്‍ പാമ്പ് മൂലം നിരവധി നഷ്ടങ്ങള്‍ സംഭവിച്ച ഒരാള്‍ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിക്കാതെ ഭയംനിമിത്തം എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. നൗഷാദ് ഇബ്രാഹിമാണ് സിനിമയുടെ തിരക്കഥ സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത്.മന്ത്രാത്മിമ ഫിലിംസിന്റെ ബാനറില്‍ അഡ്വ. വി സത്യന്‍, സുമേഷ് വൈശാഖ്, ഷമേജ് വടകര തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

  കുട്ടികളുടെ ത്രില്ലര്‍ ചിത്രമാണ് സുല്ല്. നവാഗതനായ വിഷ്ണു ഭരദ്വാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു തന്നെ സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നു. ജിത്തു എന്ന എട്ട് വയസുകാരന്റെ ജീവിതത്തില്‍ ഒരു ദിവസം അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

  ദുല്‍ഖറിന്റെ കുറുപ്പ് ദുബായില്‍! വേറിട്ട ഗെറ്റപ്പില്‍ കുഞ്ഞിക്ക! വൈറലായി ചിത്രങ്ങള്‍

  വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമാണ് ആദിത്യ വര്‍മ്മ. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സിനിമ. ഗിരിസായ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ബനിത സന്ധു,പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

  കേരളത്തിലെ 400 തിയ്യേറ്ററുകളില്‍ മാമാങ്ക മഹോത്സവം! തമിഴ്,തെലുങ്ക് പതിപ്പുകള്‍ തിരുവനന്തപുരത്തും

  Read more about: asif ali
  English summary
  November 22 2019 Malayalam Movie Releases
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X