എന്‍ടിആറിന്റെ ബയോപിക്ക് ചിത്രം എന്‍ടിആര്‍ കഥാനായകഡു തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ!കാണു

By Midhun Raj

ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായിരുന്ന എന്‍ടി രാമറാവുവിന്റെ ബയോപിക്ക് ചിത്രം ഇന്ന് തിയ്യേറ്ററുകളിലെത്തി. എന്‍ടിആര്‍ കഥാനായകഡു എന്ന സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 900ത്തിലധികം സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍നിന്നും ലഭിക്കുന്നത്.

സിനിമയുടെ ആദ്യ പ്രദര്‍ശനങ്ങള്‍ അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്‍ടിആറിന്റെ മകന്‍ നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍ടിആറായി വേഷമിടുന്നത്. ബാലകൃഷ്ണയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകരിലൊരാളായ ക്രിഷ് ആണ് ബയോപിക്ക് സിനിമ സംവിധാനം ചെയ്തിരിക്കുന്നു.

എന്‍ടിആര്‍ കഥാനായകഡു

എന്‍ടിആര്‍ കഥാനായകഡു

രണ്ടു ഭാഗങ്ങള്‍ ഉളള സിനിമയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. എന്‍ടിആര്‍ കഥാനായകഡുവിനു പുറമെ എന്‍ടിആര്‍ മഹാനായകഡുവും ഇതിന് പിന്നാലെ റിലീസിനെത്തുന്നുണ്ട്. ബയോപിക്ക് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ എന്‍ടിആറിന്റെ സിനിമാ ജീവിതമാണ് പൂര്‍ണമായും കാണിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമയിലേക്കുളള വരവും തെലുങ്കിലെ മുന്‍നിര താരമായ കഥയുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നു.

എന്‍ടിആറിന്റെ ജീവിതം

എന്‍ടിആറിന്റെ ജീവിതം

ഇന്ത്യന്‍ സിനിമയില്‍ ബയോപിക്ക് സിനിമകള്‍ കൂടുതലായി വരുന്ന സമയത്താണ് എന്‍ടിആറിന്റെ സിനിമയും വരുന്നത്. എന്‍ടിആറിന്റെ ബയോപിക്കിനു പിന്നാലെ വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിതം പറയുന്ന യാത്രയും റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്. രണ്ടു സിനിമകളും മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിമാരെക്കുറിച്ചാണ് എന്നുളളതാണ് ശ്രദ്ധേയം.

എന്‍ടിആറിന്റെ ഭാര്യയായി വിദ്യാ ബാലന്‍

എന്‍ടിആറിന്റെ ഭാര്യയായി വിദ്യാ ബാലന്‍

വിദ്യാബാലനാണ് ചിത്രത്തില്‍ എന്‍ടിആറിന്റെ ഭാര്യ ബസവതാരകമായി എത്തുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം നന്ദമുരി കല്യാണ്‍ റാം,റാണ ദഗുപതി,പൂനം ബജ്വാ, മഞ്ജിമാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നന്ദമുരി ബാലകൃഷ്ണ തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സായി മാധവ് ബുറ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നു. പ്രധാന താരങ്ങള്‍ക്കൊപ്പം നിരവധി നടീനടന്മാര്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. എന്‍ടി രാമറാവുവിന്റെ സംഭവബഹുലമായ ജീവിതമാണ് അണിയറ പ്രവര്‍ത്തകര്‍ വെളളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്.

പ്രേക്ഷക പ്രതികരണം

പ്രേക്ഷക പ്രതികരണം

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

ട്വീറ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X