തങ്കലാനും നുണക്കുഴിയും വാഴയും വരെ, സ്വതന്ത്ര്യദിനത്തിൽ തിയേറ്റർ പിടിച്ചടക്കാൻ പോകുന്ന പുത്തൻ റിലീസുകൾ...!

രാജ്യം ഇന്ന് 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കിടയിലാണ് കേരളം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. അതേസമയം ഈ സ്വാതന്ത്ര്യദിനത്തിലും സിനിമാ പ്രേമികളെ ആവേശത്തിലാക്കാൻ ഒരുപിടി സിനിമകൾ ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തും. അവധി ദിവസമായതുകൊണ്ട് തന്നെയാണ് കൂടുതൽ ആളുകളെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി പുത്തൻ സിനിമകളുടെ റിലീസിന് ആ​ഗസ്റ്റ് 15 തെരഞ്ഞെടുക്കുന്നത്.

വിവിധ ഭാഷകളിൽ നിന്നായി നിരവധി സിനിമകളാണ് ആ​ഗസ്റ്റ് 15ന് റിലീസ് ചെയ്യുന്നത്. ഹൊറർ, ഹിസ്റ്റോറിക്കൽ, കോമഡി, പ്രണയം, ത്രില്ലർ തുടങ്ങി ഇക്കൂട്ടത്തിൽ വിവിധ ജോണറിലുള്ള സിനിമകളുണ്ട്. ഈ സ്വതന്ത്ര്യദിനത്തിൽ തിയേറ്റർ പിടിച്ചടക്കാൻ പോകുന്നതാരാകും എന്നറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്യുന്നവയിൽ മിക്കതും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ളവയാണ്.

Independence Day movie Releases

തങ്കലാൻ

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് തങ്കലൻ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം, പാർവ്വതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, ഡാനിയൽ കാൽറ്റിഗറോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ട്രെയിലർ പുറത്ത് വന്നപ്പോൾ മുതൽ ചിയാന്റെ മുഴുനീള പെർഫോമൻസിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകരും ഒരുപോലെ അഭിപ്രായപ്പെട്ടത്. ബ്രിട്ടിഷ്‌ ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ.

നുണക്കുഴി

ജീത്തു ജോസഫും ബേസിൽ ജോസഫും ആദ്യമായി ഒന്നിച്ച് പ്രവർത്തിച്ച ചിത്രമാണ് നുണക്കുഴി. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തുന്ന സിനിമ കൂടിയാണ് നുണക്കുഴി. ഈ വർഷത്തെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗുരുവായൂർ അമ്പലനടയിലിനു ശേഷം ബേസിൽ ജോസഫ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം സ്വാതന്ത്ര്യദിനത്തിൽ തന്നെയാണ് റിലീസ്. ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ തന്നെയാകും നുണക്കുഴി എന്നാണ് ട്രെയ്‌ലറിൽ നിന്നും വ്യക്തമാകുന്നത്. ​ഗ്രേസ് ആന്റണി, ബൈജു, സിദ്ദീഖ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

വാഴ

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസ് തിരക്കഥ ഒരുക്കിയ വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സിന്റെ റിലീസും ഓഗസ്റ്റ് 15നാണ്. നർമ്മ രംഗങ്ങളിലൂടെ കടന്ന് പോകുന്ന ട്രെയിലർ ഇതിനോടകം വൈറലാണ്. ആനന്ദ് മേനോനാണ് സംവിധാനം. വാഴയിലെ ​പാട്ട് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Independence Day movie Releases

രഘു താത്ത

കീര്‍ത്തി സുരേഷ് നായികയായി റിലീസിനെത്തുന്ന തമിഴ് ചിത്രമാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം.എസ് ഭാസ്‍കറും ദേവദര്‍ശനിയും രവന്ദ്ര വിജയ്‍യുമൊക്കെയുണ്ട്. കോമഡി, ​ഗ്രാമ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ സൈറണാണ് പ്രദര്‍ശനത്തിനെത്തിയത്. ജയം രവിയാണ് നായക കഥാപാത്രമായി ചിത്രത്തില്‍ എത്തിയത്.

ഡബിള്‍ ഐസ്മാര്‍ട്ട്

തെലുങ്കില്‍ നിന്ന് രാം പൊതിനേനിയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഡബിള്‍ ഐസ്മാര്‍ട്ട് എന്ന ചിത്രവും ഈ സ്വാതന്ത്ര്യദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തും. ഡബിൾ ഇസ്മാർട്ട് ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്. രാം പോതിനെനിക്ക് പുറമെ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. 2019ൽ പുറത്തിറങ്ങിയ ഐസ്മാർട്ട് ശങ്കർ എന്ന ചിത്രത്തിൻ്റെ തുടർച്ചയാണ് ഈ ചിത്രം. കാവ്യ ഥാപ്പർ, സായാജി ഷിൻഡെ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

മിസ്റ്റർ ബച്ചൻ

ഹരീഷ് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് മിസ്റ്റർ ബച്ചന്‍. തെലുങ്കില്‍ മാസ് മഹാരാജ എന്നറിയപ്പെടുന്ന രവി തേജയാണ് ഈ സിനിമയിൽ നായകനായി എത്തുന്നത്. ഈ ചിത്രത്തിലൂടെ ഭാഗ്യശ്രീ ബോർസ് ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. രവി തേജയുടെ മറ്റൊരു മാസ് അവതാരമാണ് ചിത്രം. അനീതിക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 70കളുടെ പാശ്ചതലത്തില്‍ ചിത്രത്തില്‍ പറയുന്നത്. ജഗപതി ബാബു അടക്കം വലിയൊരു താര നിര ചിത്രത്തിലുണ്ട്. ഹിന്ദി ചിത്രം റെയ്ഡിന്‍റെ റീമേക്കാണ് ചിത്രം എന്നാണ് നേരത്തെ കേട്ടിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X