സിനിമാക്കരുടെ ഇടയിൽ പോലും എനിക്ക് ഒരു വില ലഭിച്ചത് ഈ സിനിമയിലൂടെയാണെന്ന് നടി നൈല ഉഷ

നൈല ഉഷ എന്ന താരത്തെ അറിയാത്തവർ ചുരുക്കമാണ്. നടിയായും ആർ ജെ ആയും മോഡലായും താരം തിളങ്ങിയിട്ടുണ്ട്. എണ്ണത്തിൽ കുറച്ച് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ പ്രിയ താരം തന്നെയാണ് നൈല. സമൂഹ മാധ്യമങ്ങളിലൂടെ തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. സംവിധായൻ ജോഷിയുടെ പൊറിഞ്ചു മറിയം ജോസിലൂടെയാണ് താരം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയത്.

നൈലയുടെ പുതുതായി ഇറങ്ങിയ സിനിമാ വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം സമുഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ചിത്രമായ പാപ്പന്റെ ട്രെയിലർ ലോഞ്ചിന് വന്നപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ​ഗോപിയും നൈലയും നായികനായകനായി എത്തുന്ന ചിത്രമാണ് പാപ്പൻ.

ഈ സിനിമിലൂടെയാണ് സിനിമാക്കാർ പോലും വില തന്നത്

പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നത്. അതിന് മുൻപും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാക്കരുടെ ഇടയിൽപ്പോലും ഒരു വില ഉണ്ടാക്കി തന്നത് പൊറിഞ്ചു മറിയത്തിലൂടെയാണ്. അതിന് ജോഷി സാറിനോട് നന്ദി. അന്ന് സിനിമ ചെയ്യുന്ന സമയത്ത് പോലും വിചാരിച്ചില്ല ഇത്രയുമധികം സ്വീകാര്യത ലഭിക്കുമെന്ന്, ഇപ്പോൾ ഒരു ഫോട്ടോ ഇട്ടാൽ പോലും മറിയം എന്ന് പറഞ്ഞ് വരുന്ന മെസേജുകൾ കാണുമ്പോൾ ഒരുപാട് സന്തോഷമാണ്, നൈല പറയുന്നു.

വീണ്ടും ജോഷി സാറിനൊപ്പം

രണ്ട് വർഷത്തിനിപ്പുറം വീണ്ടും ജോഷി സാറിൻ്റെ പോസ്റ്ററിൽ എന്റെ മുഖം വന്നു. ഇതൊരു വലിയ മഹത്തായ നിമിഷമാണെനിക്ക്. സുരേഷേട്ടെനൊപ്പം ആദ്യമായി റൊമാൻ്സ് ചെയ്യുന്ന സിനിമകൂടിയാണ്. ഒരുപക്ഷെ സ്ക്രീനിലും അത് ആദ്യമയിരിക്കും. സുരേഷേട്ടനെ മുമ്പേ തന്നെ എനിക്കറിയാം, പക്ഷെ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിക്കുന്നതിപ്പോഴാണ്, അതിൽ ഒരുപാട് സന്തോഷം. പാപ്പൻ എന്ന സിനിമ ഫുൾ പവറാണ്. സിനിമയുടെ ടീസർ കണ്ട് ഞാൻ തന്നെ വണ്ടറായി ഇരിക്കുകയാണ്, നിങ്ങൾക്കും ഇഷ്ടപ്പെടും, നൈല പറഞ്ഞു.

ആ​ഗ്രഹിച്ചിരുന്ന സമയത്ത്

അഭിനയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്ത് തന്നെ അവസരം ലഭിച്ചു. പക്ഷെ വീട്ടിൽ സമ്മതിച്ചിരുന്നില്ല. ആ കാലത്തെക്കുറിച്ച് നൈല പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയതാണ്. വീട്ടിൽ നിന്ന് അനുവാദം വാങ്ങിയിട്ടെ എന്തും ചെയ്യാവൂ എന്നതിൽ നിന്ന് വളരെ ബോൽഡായി സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കുന്ന ആളാണ് ഞാനിപ്പോൾ എന്ന് നൈല പറഞ്ഞു.

മലയാളത്തിൽ അവതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. ദുബായിൽ ജോലി ചെയ്യുമ്പോഴാണ് 'കുഞ്ഞനന്തന്റെ കട' എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ചത്. 'പുണ്യാളൻ അഗർബത്തീസ്', 'ഗ്യാങ്ങ്‌സ്റ്റർ', 'വമ്പത്തി', 'ഫയർമാൻ', 'പത്തേമാരി', 'പ്രേതം', 'ലൂസിഫർ', 'പൊറിഞ്ചു മറിയം ജോസ്' എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് താരം കാഴ്‍ചവച്ചിരിക്കുന്നത്.

ദുബായിലെ ഹിറ്റ് 96.7 എഫ്എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരം യുഎഇ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയുമാണ്. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.

Recommended Video

ചുവപ്പ് സാരിയില്‍ അതിസുന്ദരിയായി നൈല ഉഷ | *Launch
പാപ്പനിലൂടെ

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപി ജോഷി ടീം ഒന്നിക്കുന്ന ചിത്രം പാപ്പൻ ജൂൺ 29 ന് തിയറ്ററുകളിൽ എത്തും. ചിത്ത്തതിൻ്റെ ട്രെയിലർ തന്നെ സസ്പെൻസ് നിറഞ്ഞതാണ്. കൂടാതെ ചിത്ര്തതിൻ്റെ ട്രെയിലറിന് തന്നെ മികച്ച സ്വീകര്യതയാണ് ഇതിനോടകം പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പൊറിഞ്ചുമറിയത്തിന് ശേഷം ജോഷിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് പാപ്പൻ. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

More from Filmibeat

Read more about: nyla usha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X