സുരേഷ് ഗോപിയുടെ ഉള്ളില്‍ റൊമാന്‍സുണ്ട്; ഇപ്പോഴും അദ്ദേഹം പതിനാറ് വയസുകാരനെ പോലെയാണെന്ന് നടി നൈല ഉഷ
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന പാപ്പന്‍ എന്ന സിനിമ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ജൂലൈ 29 മുതല്‍ സിനിമ റിലീസ് ചെയ്യും. ഇതിന്റെ ഭാഗമായി പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരങ്ങള്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെ രംഗത്ത് വന്നിരുന്നു. ഒപ്പം നടി നൈല ഉഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
പൊറിഞ്ചു മറിയം ജോസിലെ നായിക വേഷം അവതരിപ്പിച്ചതിന് ശേഷം നൈലയുടെ വേറിട്ട കഥാപാത്രമായിരിക്കും പാപ്പനില്‍. മാത്രമല്ല സുരേഷ് ഗോപിയുടെ കൂടെ ആദ്യമായി റൊമാന്‍സ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷമാണ് നൈല ഒരു അഭിമുഖത്തിലൂടെ പങ്കുവെച്ചത്. ഒപ്പം സുരേഷേട്ടന് പതിനാറ് വയസുള്ള കുട്ടിയുടെ മനസാണെന്ന് കൂടി നടി പറഞ്ഞിരുന്നു.

'പതിനാറുകാരന്റെ മനസാണ് സുരേഷ് ഗോപിയ്ക്ക്. എന്റെ ഓഫീസില്‍ വരുമ്പോള്‍ നല്ല ഭംഗിയുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അവര്‍ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കാറുണ്ട്. മലയാളത്തില്‍ എത്രയധികം റൊമാന്റിക് സിനിമകള്‍ ചെയ്ത നടനാണ് സുരേഷേട്ടന്‍. ബൈ ഹാര്‍ട്ട് 16 വയസ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടന്‍.
സുരേഷേട്ടന് റൊമാന്‍സ് ഉള്ളില്‍ തന്നെയുണ്ട്. ബാക്കി എന്ത് ഇമോഷന്‍ ആണെങ്കിലും അതൊക്കെ പുള്ളിയ്ക്ക് അഭിനയിക്കേണ്ടി വരും. പക്ഷേ റൊമാന്‍സ് അദ്ദേഹത്തിലേക്ക് സ്വാഭാവികമായി തന്നെ വരുമെന്നാണ്' നൈലയുടെ അഭിപ്രായം. പാപ്പനില്‍ നായിക വേഷം അല്ലെങ്കിലും പ്രേക്ഷക പ്രശംസ നേടാന്‍ പറ്റുന്നൊരു കഥാപാത്രമാണെന്ന് നടി സൂചിപ്പിച്ചിരുന്നു.

ജോഷി സംവിധാനം ചെയ്യുന്ന പാപ്പനില്‍ മറ്റ് ചില പ്രത്യേകതകളുണ്ട്. ജോഷിയുടെ ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയും പാപ്പന്റെ പിന്നിലുണ്ട്. ഇതിന് പുറമേ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതും സിനിമയ്ക്കുണ്ട്. നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. അങ്ങനെ അച്ഛന്‍ മകന്‍ കോംബോ നിരവധിയാണ് ചിത്രത്തില്‍.
സുരേഷ് ഗോപിയ്ക്കും നൈല ഉഷയ്ക്കും പുറമേ നീത പിള്ള, സാധിക വേണുഗോപാല്‍, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ആര്‍ജെ ഷാന്‍ ആണ് രചന. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്.


Click it and Unblock the Notifications











