ആ ഓഫര്‍ നിരസിച്ച് സന്തോഷം കണ്ടെത്തി! തനിക്കും ചെറിയ ജയങ്ങള്‍ ആഗ്രഹിക്കുന്നൊരു മനസുണ്ടെന്ന് നൈല ഉഷ

റേഡിയ ജോക്കിയായി കരിയര്‍ ആരംഭിച്ചെങ്കിലും പിന്നീട് സിനിമയിലേക്ക് എത്തിയ സുന്ദരിയാണ് നൈല ഉഷ. സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നൈല വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ നടത്തിയ നിരവധി സ്റ്റേജ് പരിപാടികളില്‍ അവതാരകയായിട്ടെത്തി.

ഇപ്പോള്‍ നടി എന്നതിലുപരി ടെലിവിഷന് അവതാരക ഒക്കെയായി കഴിയുകയാണ് നൈല. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ മറിയം എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. നൈല ഉഷയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ഇത് മാറിയിരുന്നു.

nyla-usha

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന സംഭവത്തെ കുറിച്ച് പറയുകയാണ് നൈല. പില്‍ക്കാലത്ത് അദ്ദേഹത്തോട് ഒരു മധുരപ്രതികാരം നടത്താന്‍ അവസരം കിട്ടിയതിനെ കുറിച്ചും ദേവാസുരത്തിലെ രേവതിയുട കഥാപാത്രത്തെ ഉള്‍കൊണ്ടാണ് നൈല പറഞ്ഞിരിക്കുന്നത്.

നൈല ഉഷയുടെ വാക്കുകളിലേക്ക്

Recommended Video

പുണ്യാളന്‍ 2വില്‍ നിന്നും നൈല ഉഷയെ ഒഴിവാക്കാന്‍ കാരണം?

'ഞാന്‍ പണ്ട് ടിവിയില്‍ പാര്‍ട്ട് ടൈം ആയാണ് ജോലി ചെയ്തിരുന്നത്. നമുക്ക് ജോലി ഉള്ളപ്പോള്‍ നമ്മളെ വിളിക്കും, പോകും. അങ്ങനെയായിരുന്നു ജോലിയുടെ സ്വഭാവം. എന്നെ മുന്‍കൂട്ടി അറിയിക്കാഞ്ഞതിനാല്‍ ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. കാരണം ആ സമയത്ത് ഞാന്‍ ബാംഗ്ലൂരായിരുന്നു. നമ്മള്‍ എപ്പിസോഡ് ചെയ്യേണ്ടപ്പോള്‍ രണ്ടു ദിവസം മുമ്പ് അവര്‍ വിളിക്കും ഞാന്‍ പോകും. അങ്ങനെ ആയിരുന്നു ആ പരിപാടി ഞാന്‍ ചെയ്തിരുന്നത്.

nyla-usha

പിന്നെ ഞാന്‍ നാട്ടില്‍ തിരിച്ചു വന്നു കഴിഞ്ഞു പുതിയ എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി ആ ചാനലില്‍ ചെന്നപ്പോള്‍ ആ ചാനലിന്റെ ഹെഡ് അവിടെ ഉണ്ടായിരുന്നു. അയാള്‍ എന്നെ വലിയൊരു റൂമിലേക്ക് വിളിപ്പിച്ചു. അവിടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം അത്രയും പേരുടെ മുന്നില്‍ വെച്ച് എന്നെ ചറപറാന്ന് ചീത്ത പറഞ്ഞു. ഞാന്‍ അവിടെ നിന്ന് കരഞ്ഞു പോയി.

പിന്നീട് എന്റെ ജീവിതത്തില്‍ ഞാന്‍ മുന്നോട്ട് പോയപ്പോള്‍ ആ വ്യക്തിയെ വീണ്ടും കാണേണ്ടി വന്നു. അദ്ദേഹം എന്നോട് ഒരു ഷോ ചെയ്യുമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ചാനലിലേക്ക് വിളിച്ചു. ഞാന്‍ ആ ഓഫര്‍ നിരസിച്ചാണ് സന്തോഷം കണ്ടെത്തിയത്. ദേവാസുരം സിനിമയില്‍ രേവതി പറയുന്നത് പോലെ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങള്‍ ആഗ്രഹിക്കുന്നൊരു മനസ്സ്'. നൈല പറയുന്നു.

More from Filmibeat

Read more about: nyla usha നൈല ഉഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X