ഉടുപ്പ് പൊങ്ങിയത് പിടിക്കാന്‍ നോക്കി, കൂട്ടുകാരിയെയും കൊണ്ട് ഊഞ്ഞാലില്‍ നിന്നും താഴേക്ക് വീണ് നടി നൈല ഉഷ
സിനിമാ താരങ്ങളെല്ലാവരും അവധിക്കാലം വലിയ ആഘോഷമാക്കുകയാണ് പതിവ്. മാലിദ്വീപിലോ തായ്‌ലാന്‍ഡിലോ അതല്ലാതെ വിദേശരാജ്യങ്ങളിലേക്കോ ഒക്കെയാണ് പലരും പോകുന്നത്. കുടുംബസമേതം പോകുന്നവരും എന്നാല്‍ കൂട്ടുകാരുടെ കൂടെ യാത്രകള്‍ ആഘോഷിക്കുന്നവരുമൊക്കെ ഇതിലുണ്ടാവും.
ഏറ്റവും പുതിയതായി നടി നൈല ഉഷ തന്റെ യാത്രകളെ കുറിച്ച് പറയുന്ന കിടിലന്‍ വീഡിയോസാണ് പുറത്ത് വിടുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നൈല പങ്കുവെച്ച ഫോട്ടോസും വീഡിയോസുമൊക്കെ ഇതിനകം വൈറലായി കഴിഞ്ഞു.
അതിലേറ്റവും രസകരം ഒരു ഊഞ്ഞാല്‍ വീഡിയോയാണ്. കൂട്ടുകാരിയുടെ കൂടെ ഊഞ്ഞാല്‍ ആടുന്നതിനിടയില്‍ അപ്രതീക്ഷിതമായി താഴേക്ക് വീഴുന്നതാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

ഇത്തവണ നൈല ഉഷയും കൂട്ടുകാരികളും ചേര്‍ന്ന് കിടിലനൊരു യാത്ര നടത്തിയിരിക്കുകയാണ്. ബാലിയിലേക്കാണ് നാലഞ്ച് പെണ്‍സുഹൃത്തുക്കള്‍ ചേര്‍ന്ന് പോയത്. അവിടുത്തെ മനോഹരങ്ങളായ പലതും ആസ്വദിച്ചതിനെ പറ്റിയുള്ള കാര്യങ്ങള്‍ ചിത്രങ്ങളായിട്ടും വീഡിയോ രൂപത്തിലും നടി പങ്കുവെച്ച് കൊണ്ടേയിരിക്കുകയാണ്.
സുഹൃത്തിനൊപ്പം ഒരുമിച്ചിരുന്ന് ഊഞ്ഞാലാടുകയായിരുന്നു നൈല. മറ്റൊരു സുഹൃത്ത് വീഡിയോ പകര്‍ത്തുകയും ചെയ്തു. ഊഞ്ഞാല്‍ സ്പീഡിലായി തുടങ്ങിയതോടെ വസ്ത്രം പൊങ്ങി പോയി. വസ്ത്രം പോയതോടെ നടി ചിരിക്കാനും തുടങ്ങി. ശേഷം അത് പിടിക്കാനുള്ള ശ്രമത്തിനിടയില്‍ നൈലയാണ് ആദ്യം ഊഞ്ഞാലില്‍ നിന്നും താഴേക്ക് വീഴുന്നത്. ഒപ്പം തന്നെ കൂട്ടുകാരിയും താഴെ വീണു.
രസകരമായ കാര്യം വീഡിയോയില്‍ റൂള്‍ നമ്പര്‍ 40 നെ കുറിച്ച് പറയുകയാണ് നൈല. 'സ്വന്തം രക്തത്തില്‍ നിന്നല്ലാതെ നിങ്ങള്‍ ഒരു സഹോദരിയെ എന്ന് കണ്ടെത്തുന്നോ അവളെ കൂടെ നിര്‍ത്തുക', എന്നതാണ് നൈല പറയാന്‍ ഉദ്ദേശിച്ച റൂള്‍ 40. 'മികച്ച ബാലി സ്വിംഗ്' എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ നടി കൊടുത്തിരിക്കുന്നതും.

അപകടമാണ് സംഭവിച്ചതെങ്കിലും യാതൊരു പരിക്കും പറ്റിയില്ലെന്ന് മാത്രമല്ല, എല്ലാവരും ഇതൊരു തമാശയായി എടുത്തിരിക്കുകയാണ്. 'ശരിക്കും ഇത് മനോഹരമായിട്ടുണ്ട്, അതിനൊപ്പം തമാശയായി തോന്നുണ്ട്', എന്നാണ് നടി എസ്തര്‍ അനിലിന്റെ കമന്റ്, നടിമാരായ വീണ നായര്‍, നിമ്മി, അരവിന്ദ് കൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് നൈലയുടെ വീഡിയോയുടെ താഴെ കമന്റുമായി എത്തിയത്.
ഈ വീഡിയോ എന്തിനാണെന്ന് അറിയില്ല, വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നുണ്ട്. അത്രയും തമാശയായി തോന്നുകയാണെന്നാണ് ഒരാളുടെ അഭിപ്രായം. വീണിടം വിഷ്ണു ലോകമാവുമെന്ന് പറയുന്നത് ഇങ്ങനെയാണോ? ഭൂമി ദേവിയ്ക്ക് വന്ദനം, നിങ്ങള്‍ക്ക് ഒന്നും പറ്റിയില്ലെന്നാണ് കരുതുന്നത് എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിമാര്‍ക്ക് ലഭിക്കുന്നത്.
'വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്ലാനിങ്ങ് മാത്രമായി നടത്തി കൊണ്ടിരുന്ന ഞങ്ങളുടെ പെണ്‍യാത്ര ഒടുവില്‍ നടന്നു. ഞങ്ങളുടെ ഏറ്റവും മികച്ച നിമിഷങ്ങള്‍ ജീവിച്ച് കൊണ്ടിരിക്കുകയാണ്, ജീവിതകാലത്തേക്കുള്ള ഓര്‍മ്മകളും ഉണ്ടാക്കുന്നുവെന്നാണ്', ബാലിയിലേക്കുള്ള യാത്രയെ കുറിച്ച് നൈല പറഞ്ഞത്.
നടി എന്നതിലുപരി അവതാരകയും റേഡിയോ ജോക്കിയുമൊക്കെയായി ജോലി ചെയ്യുകയാണ് നൈല. 2013 ല്‍ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല അഭിനയത്തിലേക്ക് ചുവടുറപ്പിക്കുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ നടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഇടയ്ക്ക് ടെലിവിഷന്‍ പരിപാടികളിലും മറ്റും അവതാരകയായി വന്നിട്ടും തിളങ്ങി നില്‍ക്കുകയാണ് നടി.


Click it and Unblock the Notifications











