കഷ്‌ടപ്പാ‌ടുണ്ട്, കൂടെ നിൽക്കണമെന്ന് പറഞ്ഞപ്പോൾ ആ ടോക്ക് വേണ്ടെന്ന് അഹാന; അമ്മയുമായി സംസാരിച്ചപ്പോൾ: നെെന

സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് നടി അഹാന കൃഷ്ണയ്ക്ക് നേരെ വരുന്നത്. നാൻസി റാണി സിനിമയുടെ പ്രൊമോഷനുമായി നായികയായ അഹാന സഹകരിക്കുന്നില്ലെന്നാണ് സംവിധായകൻ മനു ജെയിംസിന്റെ ഭാര്യ നെെനയു‌ടെ ആരോപണം. ആരോപണത്തോട് അഹാന ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 ൽ നാൻസി റാണി റിലീസ് ചെയ്യാനിരിക്കെ മനു ജെയിംസ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഇതിന് ശേഷം ഏറെ പരിശ്രമിച്ച് നാൻസി റാണി തിയറ്ററുകളിലെത്തിക്കുകയാണ് നെെന.

ഈ സമയത്ത് അഹാന പ്രൊമോഷനുമായി സഹകരിക്കാത്തതിൽ വലിയ വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ അഹാനയെക്കുറിച്ച് സംസാരിക്കുകയാണ് നെെന. പ്രൊമോഷന്റെ കാര്യം പറഞ്ഞ് ഒരു വർഷം മുമ്പ് വിളിച്ചപ്പോൾ സഹകരിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞതെന്നും നെെന പറയുന്നു. മനു ഉണ്ടായിരുന്നപ്പോൾ അഹാനയുടെ അമ്മയുമായി സംസാരിച്ചതിനെക്കുറിച്ചും നെെന സംസാരിച്ചു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Nyna  Ahaana Krishna

ഏതോ ഒരു ഷെഡ്യൂളിൽ ഷൂട്ട് തീരുമാനിച്ചപ്പോൾ അവർ എവിടെയോ യാത്ര പ്ലാൻ ചെയ്തിരുന്നു. പരമാവധി ഒന്ന് വരാൻ നോക്കാമോ എന്ന് ചോദിച്ചതാണ്. അമ്മയോട് സംസാരിച്ചപ്പോൾ അഹാനയോട് പറയാമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഒന്ന് രണ്ട് തവണ സംസാരിച്ചിട്ടുണ്ട്. അത് മനു ഉള്ളപ്പോഴാണ്. മനു മരിച്ച ശേഷം ഒരിക്കൽ അഹാനയെ നേരിട്ട് കണ്ടിരുന്നു. ഒരു ആവശ്യത്തിന് തിരുവനന്തപുരത്ത് വന്നപ്പോൾ കണ്ടതാണ്. അന്ന് സംസാരിച്ചിരുന്നു.

അന്ന് സ്നേഹത്തോടെയാണ് സംസാരിച്ചത്. മനു മരിച്ചതിനെക്കുറിച്ച് പറഞ്ഞു. മനുവിന് വേണ്ടി സിനിമയിറക്കുകയാണ്, എല്ലാത്തിനും സഹകരിക്കണം, ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട് എന്ന് പറഞ്ഞിരുന്നു. ആ ടോക്ക് വേണ്ട നെെന എന്നാണ് അഹാന അപ്പോഴും പറഞ്ഞിരുന്നത്. അത്രയൊന്നും സംസാരിക്കാനാകാത്ത മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാനും. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് അന്ന് പിരിഞ്ഞെന്നും നെെന ഓർത്തു.

Nyna  Ahaana Krishna
Photo Credit: https://www.instagram.com/sindhu_krishna__/

എന്താണ് മനുവും അഹാനയും തമ്മിലുണ്ടായ പ്രശ്നമെന്ന് തനിക്കറിയില്ലെന്നും നൈന പറയുന്നുണ്ട്. അഹാനയ്ക്കെതിരെ പരാതി നൽകാനില്ല. അഹാനയ്ക്ക് ഇത് ചിലപ്പോൾ ഒരു സിനിമ മാത്രമായിരിക്കും. എന്നാൽ എനിക്കും എന്റെ കൂടെ നിൽക്കുന്നവർക്കും ഇത് വെറുമാെരു സിനിമ മാത്രമല്ല. മനു ജീവൻ കൊടുത്ത സംഭവമാണ്. അതിന് വേണ്ടിയാണ് ഞങ്ങൾ നിൽക്കുന്നത്. സിനിമ എങ്ങനെയായാലും പുറത്തിറങ്ങും. വിജയ പരാജയം പ്രശ്നമല്ല. മനുവിന്റെ പേര് സ്ക്രീനിൽ കാണണം.

മല്ലിക സുകുമാരൻ ഉൾപ്പെടെയുള്ളവരുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും നെെന വ്യക്തമാക്കി. എന്റെ 29 വയസുളളപ്പോഴാണ് മനു മരിക്കുന്നത്. എന്ത് സംഭവിച്ചാലും മുന്നോട്ട് പോകാമെന്ന ധെെര്യം തനിക്കുണ്ടെന്നും നെെന പറയുന്നു. മനു മരിച്ചിട്ട് മൂന്ന് മാസത്തോളം ഞാൻ കരഞ്ഞില്ലായിരുന്നു. ഷോക്കായിരിക്കാം. പതുക്കെ പതുക്കെയാണ് ഓക്കെയായി വന്നത്. അപ്പോഴും തന്റെ മനസിൽ മനുവിന്റെ സിനിമ പുറത്തിറക്കുക എന്ന ചിന്തയായിരുന്നെന്നും നെെന പറയുന്നു.

എന്റെ അറിവിൽ പ്രതിഫലവുമായി ബന്ധപ്പെട്ട് അഹാനയുമായി പ്രശ്നങ്ങളില്ല. എല്ലാം സെറ്റിൽ ചെയ്തതാണ്. ചിത്രത്തിൽ ഡബ് ചെയ്യാൻ അഹാനയെ മനുവാണ് കോൺടാക്ട് ചെയ്തത്. ഡബ്ബിം​ഗിന് അഹാന സഹകരിച്ചില്ല. മനുവിനത് ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യുകയായിരുന്നെന്നും നെെന ഓർത്തു. ഡബ്ബ് ചെയ്തത് വേറെ ആളാണെന്ന് അഹാനയ്ക്ക് അറിയാവുന്നതാണ്. നാൻസി റാണിയുടെ പോസ്റ്റർ പോലും അഹാന പങ്കുവെച്ചിട്ടില്ലെന്നും നെെന പറയുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X