മൊബൈൽ ആപ്പിൽ മാത്രമല്ല സിമ്മിലും ഒടിയൻ!! എയർടെൽ സിമ്മിനെ ഒടിയൻ പിടിച്ചു...
വർഷങ്ങളുടെ പഴക്കമുളള ഒടിയന്റെ കഥയാണ് ചിത്രം പറയുന്നത്.
Recommended Video

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുൻപ് വ്യത്യസ്ത കഥാപാത്രത്തിലൂടെ ലലേട്ടൻ അത്ഭുതം സൃഷ്ടിച്ചിരുന്നു. എന്നാൽ ഒടിയൻ അതിനും ഒരു പിടി മുകളിലായിരിക്കുമെന്നാണ് ആരാധകരുടെ ഭാഷ്യം.
വർഷങ്ങളുടെ പഴക്കമുളള ഒടിയന്റെ കഥയാണ് ചിത്രം പറയുന്നത്. ഇരുട്ടിന്റെ മറവിൽ എത്തുന്ന ഒടിയൻ യഥാർഥത്തിൽ ആരാണെന്നും ഒടി വിദ്യയെ കുറിച്ചുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. ലാലേട്ടൻ ഗംഭീര പ്രകടനത്തിനായി സിനിമലോകം ഉൾപ്പെടെ കാത്തിരിക്കുകയാണ്.

പ്രമോഷൻ പരിപാടി
വ്യത്യസ്ത തരത്തിലുളള പ്രമോഷൻ പരിപാടികളാണ് ഒടിയനായി അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ആപ്പിൽ തുടങ്ങി പെൻസിൽ തുമ്പിൽവരെ ഒടിയൻ മാണിക്യനാണ്. മലയാള സിനിമയിൽ ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ല പ്രമോഷൻ രീതിയാണ് ചിത്രത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഒടിയന്റെ പ്രതിമമുതൽ കല്ലിലും മരത്തിലുമെല്ലാം മാണിക്യനുണ്ട്

എയർടെൽ സിമ്മിലും ഒടിയൻ
ഒടിയന്റെ മൊബൈൽ ആപ്പ് നേരത്തെ തന്നെ പ്രചരത്തിലുണ്ടായിരുന്നു. മികച്ച പ്രതികരണമായിരുന്നു ആപ്പിന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിമ്മിലും ഒടിയൻ കയറിയിരിക്കുകയാണ്. എയർടെലിന്റെ പുതിയ 4G സിമ്മിലാണ് ഒടിയന്റെ ചിത്രം പ്രിന്റ് ചെയ്ത് വിപണിയിലെത്തുന്നത്. ഇത്തരത്തിലുളള ഒരു പരീക്ഷണം മലയാള സിനിമയിൽ ആദ്യമായിട്ടാണ്.

നിങ്ങളുടെ മനസ്സിലെ ഒടിയൻ
ആരാധകരും അണിയറ പ്രവർത്തകരും ഒരു പോലെ ചിത്രത്തിന്റെ പ്രമോഷന്റെ പരിപാടികളിൽ ഭാഗമാകുന്നുണ്ട്. പ്രേക്ഷകർക്കായി നിരവധി ഗെയിമുകളാമ് ഒടിയൻ ഒരുക്കുന്നത്. ഇതെല്ലാം വൻ വിജയവുമാണ്. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഭാവനയിലെ ഒടിയനായിരുന്നു. മാണിക്യൻ രൂപം നിങ്ങളുടെ പുത്തൻ ആശയങ്ങളിലൂടെ സൃഷ്ടിക്കാം. അത് പാറകല്ല്, മരങ്ങൾ. ചുമർ എഴുത്ത് എന്നിങ്ങനെ പ്രകൃതിയെ നശിപ്പിക്കാത്ത ഏത് രീതയും ഇതിനായി തിരഞ്ഞെടുക്കാം. മികച്ച സൃഷ്ടികൾക്ക് ലാലേട്ടനിൽ നിന്ന് സമ്മാനവും ലഭിക്കും.

വിജ്ഞാനവും വിനോദവും
വിജ്ഞാനവും വിനോദവും ഒരു പോലെയുളള പ്രെമോഷൻ രീതിയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പതിനഞ്ച് വര്‍ഷങ്ങൾക്ക് ശേഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്യനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന്ത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ എന്നുളള ആശയവുമായി മോഹൻലാലും കൂട്ടരും എത്തിയിരുന്നു. മികച്ച സൃഷ്ടികൾക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. ഇത് ജനങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഉയർത്തുന്നതാണ്.

ഒടിയൻ തലമുറയിലെ അവസാനകണ്ണി
വളരെ പ്രചീനമായ കഥയാണ് ശ്രീകുമാർ മോനോൻ പറയുന്നത്. ഒടിയൻ പരമ്പരയിലെ അവസാന ഒടിയനാണ് മാണിക്യൻ. മാണിക്യൻ ജാല വിദ്യയും അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 145 ദിവസത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഡിസംബർ 14 ന് തിയേറ്റരഉകളിൽ എത്തുന്നത്. ഏകദേശം തന്റെ ഒന്നര വർഷമാണ് ചിത്രത്തിനു വേണ്ടി മാറ്റിവെച്ചതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ പറയുന്നുണ്ട്.

ഗെറ്റപ്പുകൾ
ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. താരസമ്പന്നമാണ് ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്.


Click it and Unblock the Notifications