For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്‍ അവതരിച്ചു! ! കൊലമാസ്സായി മാണിക്കന്‍! ഗംഭീരമെന്ന് പ്രേക്ഷകര്‍, സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍

  By ജിൻസ് കെ ബെന്നി
  |

  മലയാള സിനിമ ഒന്നടങ്കം കാത്തിരുന്ന ആ ദിനമെത്തി. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ അവഗണിച്ചാണ് സിനിമാപ്രേമികള്‍ തിയേറ്ററുകളിലേക്കെത്തിയത്. ഉജ്വലമായ സ്വീകരണം നല്‍കിയാണ് പലയിടങ്ങളിലും സിനിമയെ വരവേല്‍ക്കുന്നത്. ആരാധകരുടെ ആവേശത്തിന് തെല്ലും കുറവ് വന്നിട്ടില്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. പുലര്‍ച്ചെ 4.30നാണ് പലയിടങ്ങളിലും പ്രദര്‍ശനം തുടങ്ങിയത്. കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോയുമായാണ് ഒടിയനെത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.

  മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രം മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുമെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനമെത്തിയത്. സിനിമാപ്രേമികള്‍ ഒരുമിച്ച് നിന്നാല്‍ ഹര്‍ത്താലിനെ ചെറുത്ത് നില്‍പ്പിക്കാമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. തിരക്കഥാകൃത്തിന്റെ വാക്കുകളെ അതേ പോലെ ഏറ്റെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളും. സിനിമയുടെ ആദ്യ പ്രതികരണത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ചരിത്രം തിരുത്തിക്കുറിക്കും

  ചരിത്രം തിരുത്തിക്കുറിക്കും

  മോഹന്‍ലാലും സംഘവും ചരിത്രം തിരുത്തിക്കുറിക്കുമെന്നുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പ്രീ ബിസിനസ്സിലൂടെ തന്നെ സിനിമ 100 കോടി സ്വന്തമാക്കിയിരുന്നു. ആദ്യ ദിനത്തില്‍ 10 കോടിയിലധികം നേടുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നത്. ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും ഒടിയന് മുന്നില്‍ വഴിമാറുമെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

  മറ്റ് ഭാഷകളിലെ റിലീസും

  മറ്റ് ഭാഷകളിലെ റിലീസും

  മലയാള പതിപ്പ് മാത്രമല്ല മറ്റ് പതിപ്പുകളും ഇന്ന് റിലീസിനെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് തെന്നിന്ത്യന്‍ സിനിമാലോകം ഒരു ചിത്രത്തിനായി കാത്തിരുന്നത്. സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും ഇന്ന് തിയേറ്ററുകളിലേക്കെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം തന്നെനിന്ത്യയൊട്ടുക്കും റിലീസ് ദിനത്തില്‍ തന്നെ എത്തുന്നത്.

  മോഹന്‍ലാലിന്റെ പ്രകടനം അതിഗംഭീരം

  മോഹന്‍ലാലിന്റെ പ്രകടനം അതിഗംഭീരം

  മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി ചില്ലറ പ്രയത്‌നങ്ങളല്ല നടത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ശരീരഭാരം കുറയ്ക്കാന്‍ വരെ അദ്ദേഹം തയ്യാറായിരുന്നു. അദ്ദേഹത്തിന്റെ പ്രയത്‌നത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മൃഗമായി നടക്കുന്ന സമയത്ത് നാല് കാലിലായിരുന്നു താരത്തിന്റെ നടപ്പെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

  മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം

  മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം

  ഏത് കഥാപാത്രത്തെയും തന്നിലേക്ക് ആവാഹിക്കാന്‍ പ്രത്യേക വൈഭവമുണ്ട് മോഹന്‍ലാലിന്. അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന താരം കഥാപാത്രമായി മാറുന്നത് കണ്ട് അമ്പരന്നുപോയതിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. ഒടിയന്‍ മാണിക്കനായുള്ള മോഹന്‍ലാലിന്റെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാതെ നിന്നുപോയ അനുഭവത്തെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

  വൈകാരിക തീവ്രത

  വൈകാരിക തീവ്രത

  സിനിമയുടെ വികാരതീവ്രതയില്‍ ആകൃഷ്ടരായിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ വിവരണവും ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇന്‍ട്രോയും മാത്രമല്ല ഒടിയന്‍ മാണിക്കന്റെ ഭൂതകാലവും വര്‍ത്തമാന കാലവും ഇടകലര്‍ത്തിയാണ് സിനിമ മുന്നേറുന്നത്. ഒരേ സമയം ചെറുപ്പവും മധ്യവയ്‌സകനുമായി മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍.

  ജീവന്‍ രക്ഷിച്ച് തുടക്കം

  ജീവന്‍ രക്ഷിച്ച് തുടക്കം

  ജീവനെടുത്തല്ല ജീവന്‍ രക്ഷിച്ചാണ് മാണിക്കന്റെ തുടക്കം. കരിമ്പടം പുതച്ച് ഇരുട്ടിന്റെ മറവിലൂടെ നടന്നുനീങ്ങുന്ന ഒടിയനെ കണ്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. ഒടിവിദ്യയെക്കുറിച്ച് കേട്ടപ്പോഴും ഇത്തരമൊരു സംശയമുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ നിഗ്രഹിച്ചല്ല ആ വരവ്. ജീവന്‍ രക്ഷിച്ചാണ് ഒടിയന്റെ തുടക്കം.

  മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ

  മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ

  മലയാളത്തിന്റെ നടനവിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ പോരാട്ടമുണ്ടാവാറുണ്ടെങ്കിലും അതൊന്നും ഇവരെ ബാധിക്കാറില്ല. പരസ്പര പൂരകങ്ങളായ താരങ്ങള്‍ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ്. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇവര്‍ മുന്നേറുന്നത്. ഒടിയനില്‍ മമ്മൂട്ടിയുടെ സാന്നിധ്യവുമുണ്ട്. മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ് ഒടിയന്റെ ടൈറ്റിലെത്തിയത്. നിറഞ്ഞ കൈയ്യടികളാണ് ഈ സമയത്ത് തിയേറ്ററില്‍ ഉയര്‍ന്നതെന്ന് ഞങ്ങളുടെ പ്രതിനിധിയായ ജിന്‍സ് സാക്ഷ്യപ്പെടുത്തുന്നു.

  വികാരം കൊണ്ട് കീഴടക്കുന്നു

  വികാരം കൊണ്ട് കീഴടക്കുന്നു

  കേരളത്തില്‍ ഇതാദ്യമായാണ് ഹര്‍ത്താലിനെ വികാരം കൊണ്ട് തോല്‍പ്പിക്കുന്നത്. മോഹന്‍ലാല്‍ എന്ന ഒരൊറ്റ വികാരമാണ് സിനിമാപ്രേമികളുടെ മനസ്സില്‍. ഹര്‍ത്താല്‍ എന്ന പ്രതിസന്ധിയെ കേരളത്തിന്റെ അഭിമാനമായി മാറിയ താരത്തിനോടുള്ള ഇഷ്ടത്തിലൂടെ മറികടക്കുകയാണ് ആരാധകര്‍. പ്രേക്ഷക മനസ്സിലും ഞരമ്പുകളിലും ഇന്ന് ഒരൊറ്റ വികാരം മാത്രമേയുള്ളൂ, മോഹന്‍ലാല്‍, ഇന്ത്യന്‍ സിനിമ തന്നെ കാത്തിരുന്ന ചിത്രത്തിന് അതിഗംഭീര സ്വീകരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

  പഴയ മോഹന്‍ലാലും മഞ്ജുവും

  പഴയ മോഹന്‍ലാലും മഞ്ജുവും

  നാളുകള്‍ക്ക് ശേഷം പഴയ മോഹന്‍ലാലിനെയും മഞ്ജു വാര്യരും തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍, ആദ്യ വീഡിയോ ഗാനം പുറത്തുവന്നപ്പോഴായിരുന്നു ഈ പ്രതികരണം. മോഹന്‍ലാലിന് മാത്രമല്ല മഞ്ജു വാര്യര്‍ക്കും മേക്കോവര്‍ ആവശ്യമായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. വിവിധ കാലഘട്ടങ്ങളിലെ പ്രഭയെ അവതരിപ്പിക്കുന്നതിനായാണ് മേക്കോവര്‍.

  കാശിയിലേക്ക് മിഴി തുറന്ന് ക്യാമറ

  കാശിയിലേക്ക് മിഴി തുറന്ന് ക്യാമറ

  പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന സിനിമയുടെ ചിത്രീകരണവും ഏറെ വ്യത്യസ്തമായിരുന്നു. സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ മേക്കോവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കാശിയിലെ രംഗങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്. മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ രൂപം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  7.02:സിനിമയുടെ ദൈര്‍ഘ്യം

  7.02:സിനിമയുടെ ദൈര്‍ഘ്യം

  167.11 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും അസാമാന്യ അഭിനയമികവും പീറ്റര്‍ യെ്‌നിന്റെ ആക്ഷനും പ്രകാശ് രാജിന്റെ വില്ലന്‍ വേഷവുമൊക്കെയായി ഒടിയന്‍ കാണാന്‍ കാരണങ്ങളേറെയായിരുന്നു. തിയേറ്ററുകളിലേക്കെത്തിയതിന് ശേഷവും ആരാധകര്‍ അതീവ സന്തോഷത്തിലാണ്, മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തും ഈ സിനിമയെന്നുള്ള വിലയിരുത്തലാണ് ഇപ്പോഴും മനസ്സിലെന്ന് ആരാധകര്‍ കുറിച്ചിട്ടുണ്ട്.

  മോഹന്‍ലാലിന്റെ മാസ്സ് ഇന്‍ട്രോ

  മോഹന്‍ലാലിന്റെ മാസ്സ് ഇന്‍ട്രോ

  മലയാളികളുടെ സ്വന്തം താരമായ മോഹന്‍ലാലിന്റെ മാസ്സ് ഇന്‍്‌ട്രോയാണ് സിനിമയുടെ മറ്റൊരു മുഖ്യ ആകര്‍ഷണം. ഒടിയന്‍ മാണിക്കന്‍ ഒടി വെച്ച് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. ടീസറുകളും ട്രെയിലറും ഗാനങ്ങളുമൊക്കെയായി നേരത്തെ തന്നെ മാണിക്കനും പ്രഭയുമൊക്കെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയിരുന്നു. സിനിമ തുടങ്ങി മിനിറ്റുകള്‍ പിന്നിടുന്നതിനിടയിലാണ് മാണിക്കന്റെ മാസ്സ് എന്‍ട്രി.

  നിറഞ്ഞ സദസ്സില്‍

  നിറഞ്ഞ സദസ്സില്‍

  നിറഞ്ഞ സദസ്സിലാണ് ഒടിയന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവസാന മണിക്കൂറിന് തൊട്ടുമുന്‍പ് പ്രഖ്യാപിച്ച ഹര്‍ത്താലിനെ അസ്ഥാനത്താക്കിയാണ് സിനിമാപ്രേമികള്‍ തിയേറ്ററുകളിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന വികാരത്തിന് മുന്നില്‍ ഹര്‍ത്താലൊക്കെ നിഷ്പ്രഭമാവുമെന്ന് ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അത് ശരിക്കും തെളിയുകയാണ്. റിലീസിങ്ങ് കേന്ദ്രങ്ങളിലും ഗംഭീര തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

  കാത്തിരിപ്പിനൊടുവില്‍ ഒടിയനെത്തി

  കാത്തിരിപ്പിനൊടുവില്‍ ഒടിയനെത്തി

  രണ്ട് വര്‍ഷത്തോളമായി വിഎ ശ്രീകുമാര്‍ മേനോനും സംഘവും ഒടിയനൊപ്പമായിരുന്നു. ഇന്നുവരെ കാണാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഒടിയനെന്ന് തുടക്കം മുതലേ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയുടെ പോസ്റ്ററുകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്‍ അവതരിച്ചിരിക്കുകയാണിപ്പോള്‍. പുലര്‍ച്ചെ നാല് മുതലാണ് പല സെന്ററുകളിലും പ്രദര്‍ശനം തുടങ്ങിയത്. നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ള തിരക്കുകളായിരുന്നു പലയിടങ്ങളിലും സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങുകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

  കാത്തിരുന്നത് വെറുതെയായില്ല

  കാത്തിരുന്നത് വെറുതെയായില്ല

  നാളിത്രയായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്നും മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്നാണ് കണ്ടവര്‍ പറയുന്നത്. മോഹന്‍ലാലും മഞ്ജുവും പ്രകാശ് രാജുമൊക്കെ വന്നത് വെറുതെയല്ലെന്നും അവര്‍ പറയുന്നു. ഹര്‍ത്താലിനെ അവഗണിച്ച് തിയേറ്ററുകളിലേക്കെത്തിയതില്‍ നിരാശയില്ലെന്നും അവര്‍ പറയുന്നു.

  ഗാനങ്ങളും അതിഗംഭീരം

  ഗാനങ്ങളും അതിഗംഭീരം

  നാളുകള്‍ക്ക് ശേഷം ഗൃഹാതുരതയിലേക്ക് മലയാളികളെ തിരികെ നയിക്കുന്ന ചില ഗാനങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചുവെന്നായിരുന്നു ആരാധകര്ഡ പറഞ്ഞത്. എം ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. സുദീപ് , ശ്രേയ ഘോഷാല്‍ എന്നിവരുടെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആസ്വാദക ഹൃദയത്തില്‍ ഇടംനേടിയിരുന്നു. സിനിമയിലെ പ്രധാന ആകര്‍ഷണീയതകളിലൊന്നായിരുന്നു ഗാനങ്ങള്‍.

  കേട്ട കഥകളെ പൊളിച്ചടുക്കി

  കേട്ട കഥകളെ പൊളിച്ചടുക്കി

  കേട്ട കഥകളെ സിനിമയാക്കുമ്പോള്‍ വന്‍വെല്ലുവിളിയാണ് സംവിധായകര്‍ നേരിടുന്നത്. ഐതിഹ്യങ്ങളിലൂടെ മാത്രം കേട്ടിരുന്ന ഒടിയന്‍ ഇപ്പോള്‍ മലയാളികളുടെ സ്വന്തമായിരിക്കുകയാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നായി ഇത് മാറിയേക്കുമെന്നും ആരാധകര്‍ പറയുന്നു. അത്ഭതപ്പെടുത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളും ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗവുമൊക്കൊയി ഒടിയന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് ഇി നിസംശയം പറയാം.

  വിമര്‍ശകരുടെ വായടിപ്പിച്ചു

  വിമര്‍ശകരുടെ വായടിപ്പിച്ചു

  പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്‍. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകരെ ത്രസിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ കൈയ്യില്‍ സിനിമ ഭദ്രമാണോയെന്ന ആശങ്ക നിലനിന്നിരുന്നു. ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തി, വിമര്‍ശകരുടെ വായടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരുമായി സ്വരച്ചേര്‍ച്ചയിലല്ലെന്നും സിനിമ വഴിമുട്ടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരെ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. പ്രീ ബിസിനസ്സിലൂടെ 100 കോടിയെന്ന് അദ്ദേഹം അവകാശപ്പെട്ടതിനെ പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

  ഫാന്റസി എലമെന്റും ഗംഭീരം

  ഫാന്റസി എലമെന്റും ഗംഭീരം

  ആക്ഷനും വൈകാരിക മൂഹൂര്‍ത്തങ്ങളും മാത്രമല്ല ഫാന്റസി എലമെന്റുകളും സിനിമയ്ക്ക് മികവേകിയിട്ടുണ്ടെന്ന് സിനിമാപ്രേമികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റര്‍ടൈനര്‍ ചിത്രത്തിനുള്ള സകല ചേരുവകളും ചിത്രത്തിലുണ്ടെന്നും ഫാന്റസി എലമെന്റുകളെയും കൃത്യമായി വിനിയോഗിച്ചിട്ടുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  Odiyan Theatre Response | #Odiyan | #Mohanlal | Filmibeat Malayalam
  20 മാസും ക്ലാസും

  20 മാസും ക്ലാസും

  മാസായാലും ക്ലാസായാലും എല്ലാം തന്നില്‍ ഭദ്രമാണെന്ന് മോഹന്‍ലാല്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. മലയാളത്തിലെ മികച്ച നടനെന്നും കംപ്ലീറ്റ് ആക്ടറെന്നുമൊക്കെയുള്ള വിശേഷണം തെല്ലും കൂടുതലല്ലെന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി തെലഇയിച്ചുവെന്നും സിനിമാലോകം വിലയിരുത്തിയിട്ടുണ്ട്. ശരീരഭാഷകളിലും ചലനങ്ങളിലും ശബ്ദത്തിലും അസാമാന്യ ഭാവപ്രകടനങ്ങളിലൂടെയുമൊക്കെയായി മാണിക്കനായി ജീവിക്കുകയായിരുന്നു മോഹന്‍ലാല്‍. മികച്ച പ്രതിനായക വേഷത്തെയാണ് പ്രകാശ് രാജ് അവതരിപ്പിച്ചത്. അവരവരുടെ വേഷം ഗംഭീരമാക്കിയാണ് ഓരോ താരങ്ങളും മുന്നേറിയത്.

  English summary
  Odiyan film is in theatres
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X