»   » ആഘോഷങ്ങളുടെ പെരുമഴയായി ഒടിയന്‍ ലൊക്കേഷന്‍, ഇത്തവണത്തെ ആഘോഷത്തിന്റെ കാരണം? ചിത്രങ്ങള്‍ വൈറല്‍!

ആഘോഷങ്ങളുടെ പെരുമഴയായി ഒടിയന്‍ ലൊക്കേഷന്‍, ഇത്തവണത്തെ ആഘോഷത്തിന്റെ കാരണം? ചിത്രങ്ങള്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും ഒടിയന്‍മാരെയും കാത്തിരിക്കുകയാണ് സിനിമാലോകം. വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും പ്രതീക്ഷയിലായിരുന്നു. സിനിമയെക്കുറിച്ചുള്ള അപ്‌ഡേഷനുകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമുള്‍പ്പടെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കളി കാര്യമായി, താരദമ്പതികള്‍ ഒരുമിച്ചുള്ള ഗെയിം കടുത്തുപോയി, 'സൂപ്പര്‍ ജോഡി'ക്കെതിരെ രൂക്ഷവിമര്‍ശനം!


പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ച് ചിത്രീകരണം പുരോഗമിച്ചിരുന്ന സംഘം ഇപ്പോള്‍ അതിരപ്പിള്ളിയില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിലെ ഗാന ചിത്രീകരണം അതിരപ്പിള്ളിയില്‍ വെച്ചായിരുന്നു നടത്തിയത്. കലാ മാസ്റ്ററിനൊപ്പമുള്ള മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ചിത്രം ഫേസ്ബുക്കിലൂടെ വൈറലായിരുന്നു. സിനിമയുടെ ലോക്കേഷനിലെത്തിയ നിക് ഉട്ട്, പൃഥ്വിരാജ് തുടങ്ങിയവരുടെ ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!


ഒടിയന്റെ ചിത്രീകരണം പുരോഗമിച്ച് വരുന്നു

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രമാണിത്. സിനിമയുടെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 70 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ചിത്രത്തിലെ ഗാനം ചിത്രീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.


മോഹന്‍ലാലിന്റെ മേക്കോവര്‍

ഒടിയന്‍ മാണിക്കനെ അവതരിപ്പിക്കുന്നതിനായി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൗവ്വനം, വാര്‍ധക്യം തുടങ്ങി ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടത്തിലൂടെയാണ് ഒടിയന്‍ മാണിക്കന്‍ സഞ്ചരിക്കുന്നത്. വ്യത്യസ്ത കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതിനായി താരം നടത്തിയ മേക്കോവറുകള്‍ വൈറലായിരുന്നു.


മഞ്ജു വാര്യരും പ്രകാശ് രാജും

മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യരും പ്രകാശ് രാജും എത്തുന്നുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. പ്രഭയെന്ന നായികയെ മഞ്ജു വാര്യര്‍ അവതരിപ്പിക്കുമ്പോള്‍ രാവുണ്ണി എന്ന വില്ലനെയാണ് പ്രകാശ് രാജ് പ്രതിനിധാനം ചെയ്യുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി നരേനും എത്തുന്നുണ്ട്.


ലൊക്കേഷന്‍ ചിത്രങ്ങളുടെ സ്വീകാര്യത

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം പിടിച്ച ഒടിയന്റെ ലൊക്കേഷനിലെ ചിത്രങ്ങള്‍ വളരെ പെട്ടൊന്നാണ് പ്രചരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമായി മികച്ച പിന്തുണയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകരുടെ ആകംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.


മോഹന്‍ലാല്‍ കേക്ക് മുറിച്ച് ആഘോഷിച്ചു

തിരനോട്ടത്തിലൂടെ തുടങ്ങിയ മോഹന്‍ലാലിന്റെ കലാജീവിതം ഒടിയനിലെത്തി നില്‍ക്കുകയാണ്. ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ എത്രയെത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. ശക്തമായ ആരാധകപിന്തുണ താരത്തിനുണ്ടെന്ന് അടുത്തിടെ വ്യക്തമായിരുന്നു. ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള താരം കൂടിയാണ് മോഹന്‍ലാല്‍.


ട്വിറ്ററില്‍ 50 ലക്ഷം ഫോളോവേഴ്‌സ്

ട്വിറ്ററില്‍ യുവതാരങ്ങളെ പിന്നിലാക്കി ഏറെ മുന്നിലെത്തിയ മോഹന്‍ലാല്‍ അതിന്‍രെ സന്തോഷമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. സഹതാരങ്ങളും സംവിധായകനും നിര്‍മ്മാതാവുമൊക്കെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇതോടൊപ്പം തന്നെ പ്രസന്ന മാസ്റ്ററുടെ പിറന്നാളോഘോഷവും സെറ്റില്‍ നടത്തിയിരുന്നു.


മോഹന്‍ലാലിന്റെ പോസ്റ്റ് കാണൂ

മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം കാണൂ


English summary
Mohanlal's celebration on Twitter followers record on Odiyan set

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X