കുത്തിത്തിരിപ്പൊന്നും ഏശില്ല! ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യ ഏറ്റു, കോടികള്‍ കൊണ്ട് ബോക്‌സോഫീസ് തകരും
Recommended Video

ആദ്യദിനങ്ങളില്‍ ലഭിച്ച നെഗറ്റീവ് റിവ്യൂസിനെ മറികടന്ന് ഒടിയന്‍ ജൈത്രയാത്ര തുടരുകയാണ്. മുന്‍വിധികളും വലിയ പ്രതീക്ഷകളും ഇല്ലാതെ പോയാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നൊരു സിനിമയായിരിക്കും ഒടിയനെന്നാണ് ഇപ്പോള്‍ വരുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഒടിയനെ തോല്‍പ്പിക്കാന്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തികള്‍ക്കും തക്ക മറുപടിയുമായി ലാലേട്ടന്‍ ഫാന്‍സ് സജീവമായി രംഗത്തുണ്ട്.
ഓരോ ദിവസം കഴിയുംതോറും ഒടിയന്‍ കാണാന്‍ ആള്‍ തിരക്ക് കൂടുകയാണെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും മനസിലാക്കുന്നത്. സെക്കന്‍ഡ് ഷോ അടക്കം എല്ലാ സെന്ററുകളിലും സിനിമ ഹൗസ് ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. ഇതെല്ലാം ബോക്‌സോഫീസില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഒടിയനെ സഹായിച്ചിരിക്കുകയാണ്.

ബിഗ് ബജറ്റിലെത്തിയ ഒടിയന്‍
മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു ഒടിയന്‍. അമ്പത് കോടി രൂപയോളം മുതല്‍ മുടക്ക് വന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. ആദ്യദിനം നെഗറ്റീവ് റിവ്യൂ സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ മിശ്ര പ്രതികരണമായിരുന്നു ഒടിയന് വന്നത്. എങ്കിലു ഒടിയന്‍ പ്രദര്‍ശിപ്പിക്കുന്ന സെന്ററുകളിലെല്ലാം തന്നെ ഹൗസ് ഫുള്‍ ആയിട്ടാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.

ബോക്‌സോഫീസ് തകരുമോ
മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം മോഹന്‍ലാലിന്റെ പുലിമുരുകനായിരുന്നു. രണ്ടാമതെത്തിയ കായംകുളം കൊച്ചുണ്ണിയിലും മോഹന്‍ലാല്‍ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ നൂറ് കോടി ക്ലബ്ബിലെത്തിയ ഒടിയനും മോഹന്‍ലാലിന്റേതാണ്. ഒടിയന്റെ റിലീസിന് മുന്‍പ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത് ബോക്‌സോഫീസില്‍ തരംഗമാവുമോ എന്ന് അറിയാനായിരുന്നു. റിലീസിന് മുന്‍പ് തന്നെ പല വകുപ്പുകളിലായി നൂറ് കോടിയ്ക്ക് മുകളില്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എല്ലായിടത്ത് നിന്നും മോശം പ്രതികരണം വന്നെങ്കിലും അതിലൊന്നും പതറാതെയുള്ള യാത്രയിലാണ് ഒടിയന്‍.

കോടികള്‍ പെട്ടിയിലാക്കി
കുപ്രചരണങ്ങളിലൊന്നും തളരാതെ മുന്നേറുന്ന ഒടിയന്‍ മൂന്ന് ദിവസം കൊണ്ട് 60 കോടി വരെ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ആദ്യദിനം 32.5 കോടി രൂപ സ്വന്തമാക്കിയത്. 1.5 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 5 കോടിക്കടുത്ത് സ്വന്തമാക്കിയെന്നും യുഎഇ/ജിസിസി മേഖലകളില്‍ നിന്നും 7 കോടി, ആഗോള സെന്ററുകളില്‍ നിന്നും 11 കോടി രൂപയും സ്വന്തമാക്കിയെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

കളക്ഷന്‍ പുറത്ത്
മലയാള സിനിമയില്‍ നിന്നും ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന റെക്കോര്‍ഡ് ഒടിയന്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം ഒടിയന്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. നാല് ദിവസം കൊണ്ട് കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ഒരു കോടിയ്ക്ക് മുകളിലാണ് സിനിമ സ്വന്തമാക്കിയിരുന്നത്. തിരുവന്തപുരം സിംഗിള്‍ സ്‌ക്രീനില്‍ നിന്നും നാല് ദിവസം കൊണ്ട് ഒരു കോടി ഒടിയന്‍ സ്വന്തമാക്കിയിരുന്നു.

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍
കാര്‍ണിവല്‍ സിനിമാസും മറ്റ് സെന്ററുകളും വെച്ച് നോക്കുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ വളരെ പതുക്കെയാണ് സിനിമയുടെ ഓട്ടം. അഞ്ചാം ദിവസം 61.79 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്. ആറാം ദിവസം 67 ലക്ഷത്തിലെത്തി. വരും ദിവസങ്ങളില്‍ ഇവിടെ നിന്നും ഒരു കോടി എന്ന നേട്ടത്തിലെത്താന്‍ ഒടിയന് കഴിയും. കേരള ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











