»   » അത് വെറും മാലയല്ല, അതിനുള്ളിൽ ഒരു രഹസ്യമുണ്ട്! രഹസ്യം തേടി ആരാധകർ

അത് വെറും മാലയല്ല, അതിനുള്ളിൽ ഒരു രഹസ്യമുണ്ട്! രഹസ്യം തേടി ആരാധകർ

Written By:
Subscribe to Filmibeat Malayalam
ഒടിയന്റെ ആ ലോക്കറ്റിന്റെ പിന്നിൽ ഒരു കഥയുണ്ട് | filmibeat Malayalam

സെലിബ്രിറ്റികളുടെ ലുക്കും അവരുടെ വേഷവിധനവും എന്നും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. ഈ വർഷം സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് മോഹൻലാലിന്റെ മാസ് ലുക്കുകളെ കുറിച്ചാണ്. പ്രേക്ഷകരെ ഞെട്ടിച്ച ഗെറ്റപ്പിലായിരുന്നു ലാലേട്ടൻ പ്രത്യക്ഷപ്പെട്ടത്.

odiyan

മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...


ഒടിയൻ മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ സുപ്രധാന ചിത്രമായിരിക്കും. കാരണം ചിത്രം പുറത്തു വരുന്നതിനു മുൻപ് തന്നെ ജനങ്ങളിൽ ആവേശം സൃഷ്ടിക്കാൻ മോഹൻ ലാൽ എന്ന മഹാനടന്  കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ആരാധകരുടെ ചർച്ച വിഷയം താരം  ധരിച്ചിരിക്കുന്ന മാലയെ കുറിച്ചാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒടിയന്റെ മാലയാണ് താരം .


കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം! സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് അനുഷ്ക, ചിത്രങ്ങൾ കാണാം...


മാലയുടെ ലോക്കറ്റ്

മോഹൻ ലാൽ ധരിച്ചിരിക്കുന്ന മാലയിലെ ലോക്കറ്റാണ് ഇപ്പോഴത്തെ ചർച്ച വിഷയം. ഇത് ഏറെ പ്രത്യേകതയുള്ളതാണെന്നാണ് ആരാധകരുടെ വാദം. ലോക്കറ്റിൽ കാളിയുടെ ചിത്രമാണുളളത്. ഹൈന്ദവ വിശ്വാസ പ്രകാരം കാളിയെ നിഗ്രഹതത്തിന്റെ ദേവതയായിട്ടാണ് കാണ്ടുവരുന്നത്. അതിനാൽ തന്നെ ആ മാലയും മോഹൻലാലിന്റെ കഥാപാത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള തിരക്കിട്ട അന്വേഷണവും ചർച്ചയുമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കുറെ സസ്പെൻസ് ഒളിപ്പിച്ചു വയ്ക്കുന്ന ചിത്രമാണ് മോഹൻ ലാലിന്റെ ഒടിയൻ. ലാലേട്ടന്റെ ആദ്യ ഗെറ്റപ്പും ചിത്രത്തിന്റെ പേരും പുറത്തു വന്നപ്പോൾ തന്നെ ഇക്കാര്യം പ്രേക്ഷകർക്ക് വ്യക്തമായിരുന്നു. ഇപ്പോൾ മാലയും ലോക്കറ്റും കൂടി കണ്ടപ്പോൾ അത് ഒരുപടി കൂടിയെന്ന് പറയാംമികച്ച ചിത്രം

ലോക സിനിമയുടെ ഏടുകളിൽ തന്നെ ഒടിയൻ സുപ്രധാന സ്ഥാനം പിടിക്കുമെന്ന് നിസംശയം പറയാം. ചിത്രത്തിന്റെ ഖ്യാതി അത്രമേൽ ഉയർന്നു കഴിഞ്ഞു. ഒടിയൻ താരത്തിന്റെ ജീവിതത്തിൽ ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഒടിയനു വേണ്ടി അത്രയധികം കഷ്ടപ്പാടുകളാണ് മോഹൻലാൽ സഹിച്ചത്. ശരീര ഭാരം കുറയ്ക്കുക, ചെറുപ്പം നിലനിർത്തുക എന്നിങ്ങനെ പല കഷ്ടപ്പാടും താരം സഹിച്ചിരുന്നു. കൂടാതെ ചിത്രത്തിനു വേണ്ടി നൃത്തവും പല ആയോധന കലകളും മോഹൻലാൽ അഭ്യസിച്ചിരുന്നു. ഒരു പക്ഷെ ഇത്രയധികം കായിക അധ്വാനം നടത്തിയ ലാലേട്ടന്റെ ആദ്യം ചിത്രം ഒടിയനായിരിക്കും. ചിത്രത്തിലെ കഥാപാത്രത്തിന്റെ യൗവ്വന കാലത്തിനായി ശരീരഭാരം വളരെ അധികം കുറച്ചിരുന്നു. ഇതിനായി ഫ്രാൻസിൽ നിന്നുള്ള 25 അംഗസംഘം എത്തിയിരുന്നു.


പുലിമുരുകൻ

കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. അതിലെ ലാലേട്ടന്റെ ഗെറ്റപ്പു വേഷമെല്ലാം ഏറെ ചർച്ചയായരുന്നു. ചിത്രത്തിൽ ലാലേട്ടൻ ഉപയോഗിച്ചിരുന്ന ചെരുപ്പ്, ലോക്കറ്റ്, വസ്ത്രം, ഗെറ്റപ്പ് എല്ലാം പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പുലിമുരുകനിൽ പ്രേക്ഷക ശ്രദ്ധയേരെ നേടിയത് മാലയും ചെരുപ്പുമാണ്. പുലി തോലു പോലുള്ള ചെരുപ്പായിരുന്നു താരം അതിൽ ഉപയോഗിച്ചത് പിന്നെ പുലി നഖം പോലെത്തെ മാലയും. ഇതു രണ്ടും യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമ പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടു പോലെ ഇപ്പോഴും പ്രേക്ഷകർ ആ ലുക്ക് ഇഷ്ടപ്പെടുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.


ലൊക്കേഷൻ ചിത്രങ്ങൾ

ഒടിയൻ എന്ന ചിത്രം സ്ക്രീനിൽ എത്തുന്നതുവരെ പ്രേക്ഷകരുടെ മനസിൽ പല സംശയവും ഉയർന്നു വരും. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രവും ചിത്രീകരണവുമെല്ലാം സംവിധായകൻ ശ്രീകുമർ മേനോൻ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ പ്രൊഡക്ഷൻ വർക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായികരിക്കുകയാണ് . കൂടാതെ ജനങ്ങളുടെ മനസിൽ ആകാംക്ഷ കൂടിട്ടുമുണ്ട്. ശ്രീകുമാര്‍ മോനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍.


ലൊക്കേഷൻ വീഡിയോ

ലൊക്കേഷൻ വീഡിയോ


English summary
odiyan movie mohanlal costum and accessaries

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam