മാസും ക്ലാസുമായി ലാലേട്ടന്റെ അഡാറ് ഐറ്റമാണ് ഒടിയന്‍! ഇരുട്ടിന്റെ രാജാവിന് അടപടലം ട്രോളുകള്‍!!
മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ഒടിയന്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിയുടെ റിലീസിനൊപ്പം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടിയന്റെ ട്രെയിലര്‍ ഇന്റര്‍നെറ്റിലൂടെ ലീക്കായിരുന്നു.

ശേഷം മോഹന്‍ലാല്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ഇന്ന് രാവിലെയാണ് ഒടിയന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഇത്രയും കാലം എന്തായിരുന്നോ പ്രതീക്ഷിച്ചിരുന്നത് അതിന്റെ ഡബിള്‍ ഇരട്ടി ഒടിയന്‍ നല്‍കുമെന്ന സൂചനയാണ് ട്രെയിലറില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

ഒടുവില്‍ ട്രെിയലറെത്തി..
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഫാന്റസി ഗണത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒടിയന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. കൊച്ചുണ്ണിയ്‌ക്കൊപ്പം തിയറ്ററിള്‍ ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ലീക്കായത് കാരണം മോഹന്‍ലാല്‍ തന്നെ പുറത്ത് വിടുകയായിരുന്നു. പുറത്തെത്തിയ ഉടനെ ട്രെയിലര്‍ ഹിറ്റായിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, നന്ദു, സിദ്ദിഖ് തുടങ്ങിയ താരങ്ങളെയും ട്രെയിലറില്‍ കാണിച്ചിരുന്നു.

ആവേശമുണര്‍ത്തും
വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഒടി വിദ്യയെ കുറിച്ചും ഒടിയന്മാരെ കുറിച്ചും ഇതുവരെ മലയാളികള്‍ കേള്‍ക്കാത്ത കഥയുമായിട്ടാണ് സിനിമ വരുന്നത്. അതിന് വേണ്ടിയുള്ള ഗവേഷണങ്ങളെല്ലാം അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരുന്നു. ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് ഒടിയന്‍ പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ള വരവാണ്. മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരരാണ് നായിക. പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കും. ട്രെയിലറിനെ പറ്റി ട്രോളന്മാര്‍ക്ക് ചിലത് പറയാനുണ്ട്.

കാളയായി മാറുന്നു..
ട്രെയിലറില്‍ എല്ലാവരും ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യം ഉണ്ടായിരുന്നു. നിന്ന നില്‍പ്പില്‍ ഒടിയന്‍ മാണിക്യന്‍ കാളയായി മാറുന്നു. സിനിമയില്‍ എന്തെല്ലാം അത്ഭുതങ്ങള്‍ കാണാന്‍ ഉണ്ടാവുമെന്നാണ് ഇനി അറിയാനുള്ളത്.

പൂരപ്പറമ്പ് ആക്കും
ഒടിയന്‍ മാണിക്യനുമായിട്ടുള്ള ഫൈറ്റ് സീന്‍ ട്രെയിലറിലുണ്ടായിരുന്നു. റിലീസിനെത്തി കഴിഞ്ഞാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ പറ്റുന്നൊരു സീന്‍ ഇതായിരിക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ഒടിയന്റെ മൂപ്പന്‍
ഒടിയന്റെ ട്രെയിലറില്‍ ഇന്നസെന്റിനെ കണ്ടവര്‍ക്ക് ഈ രംഗം വേറെ എവിടെയോ കണ്ടത് പോലെ തോന്നും. മോഹന്‍ലാലിന്റെ പുലിമുരുകനിലെ മൂപ്പനുമായി സാമ്യമുള്ള കഥാപാത്രമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍.

മാസ് ആയിരിക്കും..
ഒടിയനിലെ മോഹന്‍ലാലിന്റെ ലുക്കിനെ കളിയാക്കിയവര്‍ എല്ലാവരും ഒരുങ്ങി ഇരുന്നോളു. വരാന്‍ പോകുന്നത് മാസിന്റെ കാര്യത്തില്‍ മംഗലശ്ശേരി നീലകണ്ഠനില്‍ ആറാം തമ്പുരാനുണ്ടായ മകനാണെന്നാണ് ട്രോളന്മാരുടെ വാദം.

മോളിവുഡിലുമുണ്ട്
അന്ന് തലൈവര്‍ മീശ വടിച്ച് കളത്തിലിറങ്ങി തമിഴ്‌നാട് ബോക്‌സോഫീസിനെ തകര്‍ത്ത് വാരിയത് പോലെ ഒടിയന്‍ ഇറങ്ങുന്നതോടെ മോളിവുഡിലും ബോക്‌സോഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവും.

ഒടിയന്‍ തകര്‍ക്കും
നാളെ മുതല്‍ കായംകുളം കൊച്ചുണ്ണി ഇടുന്ന ഫസ്റ്റ് ഡേ കളക്ഷന്റെ റെക്കോര്‍ഡ് ഒടിയന്‍ റിലീസിനെത്തുന്നതോടെ സ്വന്തമാക്കിയിരിക്കും.

ഇരുട്ടിന്റെ രാജാവ്
രണ്ട് കൊല്ലം മുന്‍പ് പുലിമുരുകന്‍ നേടിയ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ആംബിയറുള്ള ഒരുത്തന്‍ ഇവിടെ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ 2 കൊല്ലത്തിന് ശേഷം അങ്ങനെ ഒരുത്തന്‍ അവതരിപ്പിക്കും. ഇരുട്ടിന്റെ രാജാവായി ഒടിയന്‍.

ഒരു ചായ ഗ്ലാസ്
ഒടിയനില്‍ മാസ് കാണിക്കാന്‍ എന്താണ് വേണ്ടതെന്ന് പീറ്റര്‍ ഹെയിന്‍ മോഹന്‍ലാലിനോട് ചോദിച്ചാല്‍ ഒരു ചായ ഗ്ലാസ് മാത്രം മതിയെന്നാണ് ലാലേട്ടന് പറയാനുള്ളത്.

മുരുകന്‍ തീര്‍ന്ന്
രണ്ട് വര്‍ഷം മുന്‍പ് പുലിമുരുകന്‍ നേടിയ റെക്കോര്‍ഡിനെ മറികടക്കാന്‍ പോവുന്നത് ഒടിയനായിരിക്കും.

ഒടിയന്റെ കളി
കണ്ണുകളും കാല്‍ വിരലുകളും കൊണ്ട് വരെ അഭിനയിപ്പിച്ച് ഒടിയന്റെ കളികളുമായി മോഹന്‍ലാല്‍ അമ്പരിപ്പിക്കും.
Recommended Video


മാണിക്യം
മാണിക്യം, മാണിക്യന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന മമ്മൂട്ടിയുടെ രാജ മാണിക്യവും മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യനുമായിരിക്കും.


Click it and Unblock the Notifications