Just In
- 16 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 1 hr ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 3 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- Automobiles
റിപ്പബ്ലിക് ദിന പരേഡിൽ വോക്കൽ ഫോർ ലോക്കൽ സന്ദേശവുമായി ടാറ്റ നെക്സോൺ ഇവി
- News
'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാണിക്യനല്ല പ്രഭയുടെ കഞ്ഞിയാണ് താരം! സോഷ്യല്‍ മീഡിയയില്‍ കഞ്ഞി ട്രോളുകള്‍! ഒടിയന് ഇഫക്റ്റ്! കാണൂ
സിനിമയെ സജീവമാക്കി നിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് ട്രോളന്മാര്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പല ട്രോളുകളും വൈറലായി മാറുന്നത്. ഏത് കാര്യത്തെക്കുറിച്ചും ട്രോളുകള്‍ വരാറുണ്ട്. സിനിമയുടെ കാര്യത്തില്‍ പറയുകയേ വേണ്ട. റിലീസ് വൈകിയാലും ഫസ്റ്റ് ലുക്ക് കോപ്പിയടിച്ചാലുമൊക്കെ ആദ്യം അത് കണ്ടുപിടിക്കുന്നത് ഇവരാണ്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ഒടിയനും ട്രോള്‍ പെരുമഴയില്‍ കുളിച്ചിരുന്നു. ഹര്‍ത്താലിനെതിരെയുള്ള ഒടിയന് ട്രോളുകള്‍ക്ക് പിന്നാലെയായാണ് കഞ്ഞി ഐറ്റങ്ങളുമെത്തിയത്. പ്രതീക്ഷയ്ക്കൊത്ത് സിനിമ ഉയര്ന്നില്ലെന്നാരോപിച്ച് സംവിധായകന്റെ ഫേസ്ബുക്കില്‍ ആരാധകരുടെ പൊങ്കാലയായിരുന്നു. ഇതിന് പിന്നാലെയായാണ് നായികയുടെ ഡയലോഗ് വെച്ചുള്ള ട്രോളുകളുമെത്തിയത്.
റെക്കോര്‍ഡുകള്‍ ഒടിയന് മുന്നില്‍ മുട്ടുമടക്കി! ആദ്യദിനത്തില്‍ കോടികള്‍ വാരി! കാണൂ!
സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ മഞ്ജു വാര്യരുടെ മാസ്സ് ഡയലോഗുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാണിക്യന്റെയും പ്രഭയുടെയും സംസാരത്തിനിടയിലെ ഡയലോഗാണ് ഇപ്പോള്‍ ട്രോളര്‍മാരും ഏറ്റുപിടിച്ചിട്ടുള്ളത്. മാണിക്യനോട് കഞ്ഞി എടുക്കട്ടെ എന്ന് ചോദിക്കുന്ന രംഗത്തെയാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിട്ടുള്ളത്. വൈകാരികത നിറഞ്ഞ മാണിക്യന്റെ ഡയലോഗിന് പ്രഭ നല്കുന്ന മറുപടിയാണോ ഇതെന്നുള്ള പരിഹാസവുമായി നേരത്തെ വിമര്‍ശകരും എത്തിയിരുന്നു. കഞ്ഞിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.
രണ്ടാമൂഴത്തിലെങ്ങാനും തൊട്ടാല്‍ ആ കൈ വെട്ടും! ഒടിയന് റിലീസിന് അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

കഞ്ഞിയാണ് താരം
ഒടിയന് പുറത്തിറങ്ങിയതില്പ്പിന്നെ കഞ്ഞിയുടെ പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്. സ്കൂളില്‍ എല്ലാവരും കളിയാക്കി വിളിക്കുന്ന കഞ്ഞിയല്ല താനിപ്പോഴെന്നും മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സഹനടനാണ് താനെന്നുമാണ് കഞ്ഞിയുടെ വാദം.

കഞ്ഞി എടുക്കട്ടെ മാണിക്യ
ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ഇനിയങ്ങോട്ടുള്ള കാര്യത്തെക്കുറിച്ചുമൊക്കെ പറയുന്നതിന്റെ ഇടയ്ക്കാണ് മാണിക്യനോട് പ്രഭ അത് ചോദിച്ചത്. ഈ സാഹചര്യത്തില്‍ ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കുകയാണ് കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ.

101 കോടിയിലേക്കെത്തി
സിനിമയുടെ റിലീസിന് മുന്നോടിയായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു പലരും ആശങ്കയിലായത്. എങ്ങനെ തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു പലരും ചിന്തിച്ചത്. അതിനിടയിലാണ് ബുക്ക് ചെയ്ത ടിക്കറ്റിന്റെ കാശ് തിരിച്ച് തരുമോയെന്ന് ചോദിച്ചത്. അതൊക്കെ 101 കോടിയിലേക്ക് കൂട്ടിയെന്നായിരുന്നു സംവിധായകന്റെ മറുപടി.

രണ്ടാമൂഴത്തിനിടയിലും
ഒടിയന് ചിത്രീകരണത്തിന് മുന്‍പ് തന്നെ ശ്രീകുമാര്‍ മേനോന് രണ്ടാമത്തെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമൂഴവുമായാണ് ഇനിയെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടാമൂഴത്തിന് തിരക്കഥയൊരുക്കിയത് എംടി വാസുദേവന്‍ നായരായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞിട്ടും സിനിമ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ശ്രീകുമാര്‍ മേനോനാണ് ഈ സിനിമ ചെയ്യുന്നതെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും ട്രോളര്‍മാര്‍ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.

സ്കൂള്‍ ജീവിതം ഓര്‍മ്മിപ്പിച്ചു
ഒടിയന് സിനിമ കാണുന്നതിനിടയില്‍ സ്കൂള്‍ ജീവിതമാണ് ഓര്‍മ്മ വന്നതെന്ന് ഒരാള്‍ പറഞ്ഞാല്‍ സ്വഭാവികമായും നമ്മള് ഓര്‍ക്കുന്നത് ഒടിയനെക്കുറിച്ച് കേട്ട കഥകളായിരിക്കും എന്നാണ്, എന്നാല്‍ അതല്ല സ്കൂളിലെ കഞ്ഞിയും പയറും കഴിക്കുന്നതാണ് ഓര്‍മ്മയില്‍ വന്നതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

ഒമര്‍ ലുലുവിന്റെ ചോദ്യം
പരസ്യം പോലെ കൈകാര്യം ചെയ്യേണ്ട മേഖലയല്ല സിനിമ. ശ്രീകുമാര്‍ മേനോന്റെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളായിരുന്നു ഒടിയനെന്ന കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ ഒമര്‍ ലുലു ചോദിച്ചതാണ് ഇതാണ്, മാര്‍ക്കറ്റിങ്ങ് കൊണ്ട് മാത്രം വിജയിപ്പിക്കാന്‍ നോക്കാതെ കലാമൂല്യമുള്ള സിനിമ ചെയ്തൂടെ സംവിധായകന്.

ഇക്ക ഫാനും ഏട്ടന് ഫാനും
വീട്ടില്‍ ഭക്ഷണം കഴിക്കാനായി എല്ലാവരുമെത്തിയെങ്കിലും അതില്‍ നിന്നും ഒരാളെ കാണാതെ വന്നപ്പോഴാണ് അമ്മ കാര്യം തിരക്കിയത്. അപ്പോഴായിരുന്നു ഏട്ടന് ഫാന്‍ രഹസ്യമായി ഒരു അഭ്യര്‍ത്ഥന നടത്തിയത്. ഇക്ക ഫാനായ സഹോദരന് മുന്നില്‍ വെച്ച് അമ്മ അത് മാത്രം ചോദിക്കരുത്.

കഞ്ഞി എടുത്തിട്ടുണ്ട്
മമ്മൂട്ടിയും കനിഹയും തകര്‍ത്തഭിനയിച്ച് സിനിമയായിരുന്നു പഴശ്ശിരാജ. ബോക്സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സിനിമയ്ക്കിടയിലും കഞ്ഞി എത്തിയിരിക്കുകയാണ് ഇപ്പോള്‍. കനിഹയുടെ ചോദ്യവും മമ്മൂട്ടിയുടെ പ്രതികരണവും നോക്കൂ.

ശ്രീകുമാര്‍ മേനോന്റെ ചോദ്യം
ഒടിയന് ആദ്യ ഷോ കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടയിലാണ് സംവിധായകന് മുന്നില്‍ പോലീസ് ജീപ്പെത്തിയത്. പ്രദര്‍ശനം മുടക്കാനെത്തിയവരായിരിക്കും ജീപ്പിനുള്ളിലെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ അതദ്ദേഹത്തിനുള്ള സുരക്ഷയായിരുന്നു.

ഇപ്പോഴിങ്ങനെയാണ്
ആറാം തമ്പുരാനിലെ ആ പ്രശസ്തമായ ഡയലോഗില്ലേ, അതിപ്പോള്‍ ഇങ്ങനെയാണ്, ചുറ്റമ്പലത്തില്‍ എന്താണ് കാര്യമെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ല, അടുക്കളപ്പുറത്തേക്ക് വന്നോളൂ, കുറച്ച് കഞ്ഞി എടുക്കാമെന്നാണ് ഇപ്പോഴത്തെ സ്റ്റൈല്‍.

മാണിക്യത്തിനേയും വെറുതെ വിട്ടില്ല
എല്ലായിടത്തും ഇപ്പോള്‍ പ്രഭ എഫക്റ്റാണ്. അമ്മയ്ക്ക് മുന്നിലെത്തി വികാരധീനനായ മാണിക്യത്തിനോടും ഇപ്പോള്‍ ചോദിക്കുന്ന ഡയലോഗ് ഇത് തന്നെയാണ്. രാജമാണിക്യത്തിനെയും വെറുതെ വിടാന്‍ ട്രോളര്‍മാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സാരം.

നിരഞ്ജനോടും ചോദിച്ചു
സമ്മര്‍ ഇന്‍ ബത്ലേഹേമിലെ ക്ലൈമാക്സ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരഞ്ജനരികിലേക്കെത്തുന്ന അഭിരാമിയും ഇപ്പോള്‍ കഞ്ഞിയെക്കുറിച്ചാണ് ചോദിച്ചത്.

കഞ്ഞിയുടെ ഞെട്ടല്‍
ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരുടെ മാസ്സ് ഡയലോഗുണ്ടെന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകനാണെങ്കിലും അത് കണ്ടുപിടിച്ചത് ട്രോളര്‍മാരായിരുന്നു, തന്റെ പേരിലാണ് ഡയലോഗെന്നറിഞ്ഞ കഞ്ഞിയുടെ സന്തോഷം കാണൂ.

അത്ര വലിയ തെറ്റാണോ?
വിശന്ന് വലഞ്ഞ് വരുന്ന ഒരാള്‍ക്ക് ഇത്തിരി കഞ്ഞി കൊടുക്കുന്നത് അത്ര വലിയ ദ്രോഹമാണോ, സ്വാഭാവികമായും ചോദിച്ച് പോവുന്നതല്ലേ, ഇത് മഞ്ജു വാര്യരുടെ സംശയത്തെക്കുറിച്ച് എന്ത് തോന്നുന്നു?

സീരിയസായി പറയുന്നതിനിടയിലാ
സീരിയസായി ഒരു ഡയലോഗ് പറയുന്നതിനിടയിലാണ് ഒരു കഞ്ഞി. ഒന്നു പോയിത്തരാമോയെന്നാണ് മഞ്ജു വാര്യര്‍ ചോദിച്ചിട്ടുള്ളത്. കൊല്ലാന്‍ വിട്ടുകൊടുക്കാതെ എപ്പോഴും താന്‍ കൂടെയുണ്ടാവുമെന്ന് വികാരധീനനായി പറഞ്ഞുവരുന്നതിനിടയിലായിരുന്നു കഞ്ഞിയെടുക്കട്ടെയെന്ന് ചോദിച്ചത്.

ചോറല്ല ഇപ്പോള്‍ കഞ്ഞിയാണ്
കല്യാണരാമനില്‍ ഇന്നസെന്റ് ചോറ് വിളമ്പുന്ന രംഗം ഇന്നും ഓര്‍ത്തിരിക്കുന്നില്ലേ, അന്ന് ചോറായിരുന്നുവെങ്കില് ഇന്ന് കഞ്ഞിയാണ്, മഞ്ജു വാര്യര്‍ ചോദിച്ചത് അതായിരുന്നുവല്ലോ,

കുറച്ച് കഞ്ഞി കൊടുക്കു
ആ കാണുന്ന മനുഷ്യന് കുറച്ച് കഞ്ഞി കൊടുക്കൂയെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഇതുവരെയായി ലഭിക്കാത്ത പ്രശസ്തിയാണ് താരത്തിന് ഇപ്പോള്‍ ഈ ഡയലോഗിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബാഹുബലിയിലും കഞ്ഞി
മരിക്കാന്‍ കിടക്കുമ്പോഴും അവനെന്താണ് പറഞ്ഞതെന്നറിയാമോ, ഇത്തിരി കഞ്ഞിയെടുക്കട്ടെ മാമാ എന്നായിരുന്നു. ബാഹുബലി ഒരുക്കുന്നത് ശ്രീകുമാര്‍ മേനോനായിരുന്നുവെങ്കില് ഇങ്ങനെയായിരിക്കും സംഭാഷണം.

രണ്ടാമൂഴത്തിലും കഞ്ഞി
ചൂത് കളിച്ച് തോറ്റ വിഷമം പറയുന്ന യുധിഷ്ഠിരന് മാത്രമല്ല ഭീമനെക്കുറിച്ച് പറയുന്നതിനിടയിലും കഞ്ഞി കൊടുക്കാനാണ് ട്രോളര്‍മാര്‍ പറയുന്നത്. വിരലുകള്‍ അനങ്ങിയതിനെക്കുറിച്ചുള്ള രസകരമായ ട്രോള്‍ കാണൂ.

അന്നത്തെ അതേ ഓളം
അന്ന് പുലിമുരുകനിലെ ഈ രംഗം കണ്ടപ്പോഴുണ്ടായ ഒരു ഓളമില്ലേ, ഇപ്പോള്‍ ഈ രംഗങ്ങള്‍ കാണുമ്പോഴും അത് തന്നെയാണ് തോന്നിയതെന്നാണ് ഒരു വിഭാഗം പറഞ്ഞത്. എന്നാല്‍ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള ഒന്നും ഇതിലില്ലെന്നാണ് മറുവിഭാഗം പറയുന്നത്.

വലിയ പ്രതീക്ഷ കൊടുത്തതും പോര
സോഷ്യല്‍ മീഡിയയെ എങ്ങനെ വിനിയോഗിക്കണമെന്ന് കൃത്യമായി അറിയാമെന്ന് സംവിധായകന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനും സംഘത്തിനും പിഴവ് വന്നതും അവിടെയാണ്. കൊച്ചു ചിത്രമെന്നായിരുന്നു മോഹന്‍ലാല്‍ എല്ലായിടത്തും പറഞ്ഞത്.

കൂടെ കാണണം
മോഹന്‍ലാല്‍ എന്ന താരത്തിന്റെ രണ്ട് വര്‍ഷത്തെ കഠിനപ്രയത്നമാണ്, സിനിമയെ വിമര്‍ശിക്കുന്നവര്‍ അത് മറക്കുത്. നെഗറ്റീവ് പ്രചാരണത്തിലൂടെ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നവരോടുള്ള അഭ്യര്‍ത്ഥനയാണ്. ഇക്ക ഫാന്‍സും ഇതിനായി രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ ഒരു വികാരമാണ്
അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം നടുങ്ങിയിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്നും സിനിമയെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. മോഹന്‍ലാല്‍ എന്ന വികാരത്തിന് മുന്നില്‍ ഹര്‍ത്താല്‍ അപ്രസക്തമാവുകയായിരുന്നു.

വേണ്ട വേണ്ടാത്തോണ്ട
മോഹന്‍ലാല്‍ ഫാന്‍സ് ചോദിച്ചത് കഞ്ഞി എടുക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു ഹേറ്റേഴ്സിന്റെ ഭാവം.

മോഹന്‍ലാലാണ് തോല്‍ക്കുന്നത്
സംവിധായകന്റെ അമിത പ്രതീക്ഷയിലൂടെ നശിക്കുന്നത് മോഹന്‍ലാലിന്‍രെ പ്രയത്നമാണ്. രണ്ട് വര്‍ഷത്തെ കഠിനയ പ്രയത്നത്തിനൊടുവിലാണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തിയാക്കിയത്.

മാണിക്യനെ ഓര്‍മ്മ വന്നു
ഒടിയന് മാണിക്യനെ കണ്ടപ്പോള്‍ തേന്മാവിന് കൊമ്പത്തിലെ മാണിക്യനെയും ഓര്‍മ്മ വന്നുവെന്നാണ് പലരും പറഞ്ഞത്.