പുര കത്തുമ്പോ ലൈന്‍ വലിച്ച പൃഥ്വി! അയ്യപ്പനും മാണിക്കനും അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പ്രഖ്യാപിച്ച നിര്‍ണ്ണായക തീരുമാനവും അതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും ഇപ്പോഴും തുടരുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പും അനിഷ്ട സംഭവങ്ങളൊക്കെ അരങ്ങേറിയിരുന്നു. അതിനിടയിലാണ് പൃഥ്വിരാജ് പുതിയ സിനിമ പ്രഖ്യാപിച്ചത്. അയ്യപ്പനെന്ന സിനിമയുമായി താനെത്തുന്നുണ്ടെന്നായിരുന്നു താരം പ്രഖ്യാപിച്ചത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു. വൃശ്ചികം ഒന്നിനായിരുന്നു താരം സുപ്രധാന പ്രഖ്യാപനവുമായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശങ്കര്‍ തന്നോട് ഈ കഥയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ഇതാരംഭിക്കുന്ന ദിവസത്തെക്കുറിച്ച് താന്‍ സ്വപ്‌നങ്ങള്‍ കണ്ടിരുന്നുവെന്നും ഒടുവില്‍ അത് സംഭവിക്കുന്നുവെന്നുമാണ് താരം കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന് അധികസമയമാവുന്നതിന് മുന്‍പേ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും പുര കത്തുന്ന സമയത്ത് തന്നെ പോസ്റ്റ് വലിക്കണമോയെന്നുമൊക്കെയായിരുന്നു താരത്തോട് പലരും ചോദിച്ചത്. അയ്യപ്പന്‍ ഫസ്റ്റ് ലുക്ക് വൈറലായി മാറിയതിന് മാറിയതിന് പിന്നാലെയാണ് ഒടിയനിലെ ആദ്യഗാനമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഗാനം വൈറലായി മാറിയത്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് സോഷ്യല്‍ മീഡിയയെ ഭരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

ചങ്കുറപ്പുള്ള നായകന്‍ വരുന്നു

ചങ്കുറപ്പുള്ള നായകന്‍ വരുന്നു

ദൈവികതയില്‍ രാഷ്ട്രീയം കലര്‍ത്തി കലാപം ഉണ്ടാക്കുന്ന ഇന്നത്തെ സമൂഹത്തിന് മുന്നിലേക്ക് പൃഥ്വിരാജ് എത്തുകയാണ്. ചങ്കുറപ്പുള്ള നായകനായി പൃഥ്വിരാജ് എത്തുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്നുവരെ കാണാത്ത തരത്തിലുള്ള രൂപഭാവ വേഷവിധാനങ്ങളുമായാണ് ഇത്തവണ താരമെത്തുന്നതെന്ന് ട്രോളര്‍മാരും പറയുന്നു.

 ഗൂഗിളിലുമെത്തി

ഗൂഗിളിലുമെത്തി

ഗൂഗിളില്‍ കാടിന്റെ ചിത്രം തിരയുന്നതിനിടയില്‍ പൃഥ്വിയുടെ അയ്യപ്പനുമുണ്ടെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് ചിത്രം സോഷ്യല്‍ മീഡിയയിലെ നമ്പര്‍ വണ്‍ ആയി മാറിയത്.

ഇതുവരെ കാണാത്ത അയ്യപ്പന്‍

ഇതുവരെ കാണാത്ത അയ്യപ്പന്‍

ശബരിമലയേയും അയ്യപ്പനേയും അടിസ്ഥാനമാക്കി സിനിമയൊരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള സിനിമയുമായാണ് തങ്ങളുടെ വരവെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. രാജകുമാരനും പോരാളിയും വിപ്ലവകാരിയുമായ അയ്യപ്പനേയാണ് ഇവിടെ കാണാന്‍ പോകുന്നത്.

കാത്തിരിപ്പിനൊടുവില്‍

കാത്തിരിപ്പിനൊടുവില്‍

അഡാര്‍ എൈറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് സുപ്രധാന പ്രഖ്യാപനവുമായി പൃഥ്വിരാജ് എത്തിയത്. കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്ക് യുവസൂപ്പര്‍ സ്റ്റാര്‍ എത്തിയപ്പോള്‍ ഇതായിരുന്നു അവസ്ഥ.

രാഷ്ട്രീയ സുനാമിയാണ് ലക്ഷ്യം

രാഷ്ട്രീയ സുനാമിയാണ് ലക്ഷ്യം

പുര കത്തുന്നതിനിടയിലാണ് പൃഥ്വിരാജ് ലൈന്‍ വലിക്കുന്നതെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ശബരിമല വിഷയത്തില്‍ പ്രതികരിച്ചവരേയും മറ്റും ഉള്‍പ്പെടുത്തി ഒരു പക്കാ കോമഡി എന്റര്‍ടൈനര്‍ ചിത്രമൊരുക്കാമെന്നാണ് ട്രോളര്‍മാരും ചൂണ്ടിക്കാണിക്കുന്നത്.

ഇതിലും മികച്ച സമയം

ഇതിലും മികച്ച സമയം

ഒരു പക്കാ കോമഡി എന്റര്‍ടൈനര്‍ ഒരുക്കാന്‍ ഇതിലും മികച്ച സമയം സ്വപ്‌നങ്ങളില്‍ മാത്രമേ ഉണ്ടാവൂയെന്നും ട്രോളര്‍മാര്‍ പറയുന്നു. അതുപോലെ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട ടൈമിങ്ങും അപാരമായിരുന്നു.

ബോക്‌സോഫീസ് വെട്ടിക്കാനാണോ തീരുമാനം?

ബോക്‌സോഫീസ് വെട്ടിക്കാനാണോ തീരുമാനം?

പ്രമേയത്തിലും അവതരണത്തിലുമൊക്കെ വ്യത്യസ്തതയുമായെത്തുന്ന നിരവധി സിനിമകളാണ് പൃഥ്വിരാജിന്റെ ലിസ്റ്റിലുള്ളത്. അഭിനേതാവിനും അപ്പുറത്ത് സംവിധായകനായും താരം തുടക്കം കുറിക്കുകയാണ് ഇത്തവണ. കാളിയന്‍, ആടുജീവിതം, അയ്യപ്പന്‍, നയന്‍, ലൂസിഫര്‍ ലിസ്റ്റ് നീളുകയാണ്.

 മോഹന്‍ലാലോ?

മോഹന്‍ലാലോ?

സിനിമയുടെ പ്രാരംഭ ഘട്ട ചര്‍ച്ചയ്ക്കിടയിലാണ് വാവരുടെ വേഷം അവതരിപ്പിക്കുന്നതിനായി മോഹന്‍ലാലിനെ വിളിച്ചാലോ എന്ന നിര്‍ദേശമെത്തിയത്. അയ്യപ്പന്റെ അടുത്ത സുഹൃത്തായ വാവരായി മോഹന്‍ലാല്‍ എന്ന് പറഞ്ഞതേയുള്ളൂ, അവിടെ നിന്നും ഇറങ്ങാന്‍ നില്‍ക്കുകയാണ് പൃഥ്വിരാജ്.

നിവിന്‍ പോളിയുടെ ഉപദേശം

നിവിന്‍ പോളിയുടെ ഉപദേശം

അതിഥി താരമായെത്തി ആ സിനിമയത്തന്നെ വിഴുങ്ങാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. നിരവധി തവണ അദ്ദേഹം ഇക്കാര്യം തെളിയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണിക്കിടയില്‍ തനിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് നിവിന്‍ പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തനിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുകയാണ് സുരേഷ് ഗോപി.

ചരിത്രം ആവര്‍ത്തിക്കും

ചരിത്രം ആവര്‍ത്തിക്കും

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മാണിക്കനും പ്ഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല

ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല

ഒടിയനിലെ പാട്ട് വരുന്നുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇത്രയും മനോഹരമായിരിക്കും അതെന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു. പഴയ പാട്ടുകളുടെ അതേ ഫീലും മനോഹാരിതയും തുളുമ്പുന്ന ഗാനം ഇത്രയ്ക്ക് കിടിലമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

ഒന്നൊന്നര ഐറ്റം വന്നുവെന്ന് പറയൂ

ഒന്നൊന്നര ഐറ്റം വന്നുവെന്ന് പറയൂ

നമുക്ക് ഒരു ഒന്നൊന്നര ഐറ്റം തന്നെ വന്നിട്ടുണ്ടെന്ന് പറയാനായിരുന്നു ട്രോളര്‍മാരുടെ നിര്‍ദേശം. മോഹന്‍ലാലിന്റെ ഫാന്‍സും പറയാനാഗ്രഹിച്ച കാര്യം ഇതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കേള്‍ക്കുമ്പോള്‍ മാത്രമല്ല

കേള്‍ക്കുമ്പോള്‍ മാത്രമല്ല

ആദ്യ കേള്‍വിയില്‍ മാത്രമല്ല കാഴ്ചയിലും പ്രത്യേക ഫീല്‍ തരുന്ന ഗാനമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ലറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഇതിലൂടെ തന്നെ അത് ഊഹിക്കാവുന്നതേയുള്ളൂ.

നഷ്ടമായത് തിരിച്ച് കിട്ടി

നഷ്ടമായത് തിരിച്ച് കിട്ടി

ഇടയ്‌ക്കെപ്പോഴോ മലയാളിക്ക് നഷ്ടമായ ഫീല്‍ ഗുഡ് സോങ്ങാണ് ഇപ്പോള്‍ എം ജയചന്ദ്രന്‍ തിരിച്ചുതന്നതെന്നും ആരാധകര്‍ പറയുന്നു. പഴമയെ ഓര്‍പ്പിക്കുന്ന തരത്തിലുള്ള ഗാനമാണ് ഇത്.

 കാത്തിരിപ്പിനൊടുവില്‍

കാത്തിരിപ്പിനൊടുവില്‍

മോഹന്‍ലാലിന്റെ ഒടിയന്റെ പുതിയ അപ്‌ഡേഷനായി പ്രാര്‍ത്ഥിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് ആദ്യ ഗാനം എത്തുന്നുവെന്നറിയിച്ചത്. ഇതോടെ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X