ഒടിയൻ മാണിക്യന്റെ വരവ് വെറുതെയല്ല! കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകുന്നു ഒടിയൻ സെൽഫികൾ...

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയന്റെ പ്രതിമയും ആരാധകരുടെ സെൽഫിയുമാണ്.

ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. മോഹൻലാൽ എന്ന അഭിനേതാവിന്റെ പല വേഷ-ഭാവ പകർച്ചകളും മലയാളി പ്രേക്ഷകർ കാണുകയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത പ്രേക്ഷകർക്ക് കണ്ണിനും മനസ്സിനും ദൃശ്യ വിസ്മയം തീർത്ത് തികച്ചു പുതുമയുളള കഥാപാത്രവുമായി സൂപ്പർ താരം വീണ്ടും എത്തുകയാണ്. ഒടിയൻ പേര് പോലെ തന്നെ ഒരുപാട് നിഗുഢതകളും രഹസ്യങ്ങളും ഒടിയന് പ്രേക്ഷകരോട് പറയാനുണ്ട്.

സാധരണ ഒരു ലാലേട്ടൻ ചിത്രം എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ നൂറ് പ്രതീക്ഷകളുമായിട്ടാണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ ഒടിയൻ അതിൽ ഇരട്ടി പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ലാലേട്ടന്റെ ഇതുവരെ കാണാത്ത പല മുഖങ്ങളും പല നമ്പറുകളുമായിരിക്കും ഒടിയനിൽ ദൃശ്യമാകുക. സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ഒടിയൻ മാണിക്യത്തെ സ്വീകരിക്കാൻ തിയേറ്ററുകളും തയ്യാറെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയൻ പ്രതിമയ്ക്കൊപ്പമുള്ള ആരാധകരുടെ സെൽഫിയുമാണ്. ആരാധകർ ഇപ്പോഴെ ഒടിയന്റെ വരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

 ചിത്രം  ഡിസംബർ 14 ൽ

ചിത്രം ഡിസംബർ 14 ൽ

ഡിസംബർ 14 നാണ് ഒടിയൻ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയിൽ നടക്കുകയാണ്. 145 ദിവസത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഒടിയൻ. ഏകദേശം തന്റെ ഒന്നര വർഷമാണ് ചിത്രത്തിനു വേണ്ടി മാറ്റിവെച്ചതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ പറയുന്നുണ്ട്. ഒഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ച സിനിമ അഞ്ച് ഷെഡ്യൂളുകളായിട്ടാണ് പൂർത്തികരിച്ചത്.

പ്രമോഷനും വ്യത്യസ്തം

പ്രമോഷനും വ്യത്യസ്തം

ചിത്രം പോലെ തന്നെയാണ് ഒടിയന്റെ പ്രമോഷനും . വ്യത്യസ്തമായ പ്രമോഷൻ രീതിയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒടിയന്റെ സ്റ്റാച്ചു, ഒടിയന് വേണ്ടി പ്രമോഷണല്‍ വീഡിയോ ഒരുക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങൾ, പതിനഞ്ച് വര്‍ഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന്ത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കുക, മൊബൈല്‍ ഫോണില്‍ എന്നിങ്ങനെ വ്യത്യസ്തമായ പ്രമോഷൻ ടെക്നിക്കുകളാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങൾക്കൊപ്പമാണ് എപ്പോഴും ഒടിയൻ മാണിക്യനെന്ന് ഈ പ്രമോഷനിൽ നിന്ന് വ്യക്തമാക്കുന്നത്. ഓഡിയൻസ് ഫ്രണ്ടലി പ്രമോഷൻസാണ് കൂടുതലും

ഒടിയൻ സ്റ്റാച്ചു

ഒടിയൻ സ്റ്റാച്ചു

ഇതുവരെ മലയാള സിനിമ പരീക്ഷിച്ചിട്ടില്ലാതത് ഒന്നാണ് പ്രതിമ സ്ഥാപിക്കാൽ. റിലീസിനും മുൻപ് സൂപ്പർ താരങ്ങളുടെ പ്ലാഗാകാർഡുകൾ തിയേറ്ററിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ കഥാപാത്രത്തിന്റെ പ്രതിമസ്ഥാപിക്കുന്നത് ആദ്യമായിട്ടാണ്. ഒടിയനെ കാണാനായി പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുമ്പോൾ ജനങ്ങളെ സ്വീകരിക്കാനായി ഒടിയൻ മാണിക്യൻ അവിടെയുണ്ടാകും. കേരളത്തിലെ 14 ജില്ലകളിലേയും ഭൂരിഭാഗം തിയേറ്ററുകളിലും ഒടിയന്റെ പ്രതിമ സ്ഥാപിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുളള ജില്ലകളിൽ പ്രതിമയുടെ വിതരണം തകൃതിയിൽ നടക്കുകയാണ്. ഇതിൽ പ്രേക്ഷകരും വളരെ അധികം ആവേശത്തിലാണ്.

 ഒ‍ടിയൻ  സെൽഫി

ഒ‍ടിയൻ സെൽഫി

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയൻ മാണിക്യനുമായിട്ടുള്ള പ്രേക്ഷകരുടെ സെൽഫികളാണ്. ഇതുവരെ 14 ജില്ലകളിൽ 50 ൽ അധികം തിയേറ്ററിൽ പ്രതിമകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. മോഹൻലാലുമായി സെൽഫി എടുക്കാനുള്ള തിരിക്കലിലാണ് ജനങ്ങൾ. അത്രയധികം വൈറലായിട്ടുണ്ട് ഒടിയൻ സ്റ്റാച്ചു.

 മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പ്

മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പ്

ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. താരസമ്പന്നമാണ് ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്. ഡിസംബര്‍ പതിനാലിന് തന്നെ ചിത്രം റിലീസിനെത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X