ഓ സിൻഡ്രല്ലയെ വിജയിപ്പിക്കാൻ ദിൽഷ മനസ് വെച്ചാൽ സാധിക്കുമോ...?, നൂറ് കോടി കടക്കുമോ?; ദിൽഷയ്ക്ക് പറയാനുള്ളത്!

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദില്‍ഷ പ്രസന്നൻ നായികയാകുന്ന ചിത്രമാണ് ഓ സിൻഡ്രല്ല. അനൂപ് മേനോനാണ് നായകൻ. സംവിധാനം റെനോള്‍സ് റഹ്‍മാനാണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി നവംബർ മൂന്നാണ്.

സിനിമാ പ്രവർത്തകനായിട്ടാണ് അനൂപ് മേനോൻ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അജു വര്‍ഗീസും ശ്രീകാന്ത് മുരളിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി ഓ സിൻഡ്രല്ലയിലുള്ളത്. ദിൽഷ പ്രസന്നന്റെ സ്വപ്ന സാക്ഷാത്കാരം എന്ന രീതിയിൽ ബി​ഗ് ബോസ് ആരാധകരെല്ലാം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.

ദിൽഷയുടെ സഹമത്സരാർത്ഥികളായിരുന്നവർ പോലും പലപ്പോഴും സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനെ കുറിച്ചൊക്കെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് വിവരങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ സീസൺ ഫോറിൽ പങ്കെടുത്തവരിൽ സിനിമാ മോഹം ആദ്യം സാക്ഷാത്കരിക്കപ്പെട്ടതും ദിൽഷയ്ക്കാണ്.

Dilsha Prasannan

സിനിമയുടെ ഛായാ​ഗ്രഹകൻ മഹാദേവൻ തമ്പിയാണ് അനൂപ് മേനോന് ദിൽഷയെ പരിചയപ്പെടുത്തി കൊടുത്തത്. പുതുമുഖ നടിയായിരുന്നിട്ട് പോലും താൻ പറ‍ഞ്ഞ് കൊടുത്ത കാര്യങ്ങൾ ഒറ്റ ടേക്കിൽ ചെയ്ത് ദിൽഷ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് അനൂപ് മേനോൻ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞു.

ഇപ്പോഴിതാ ബിഹൈൻവു‍ഡ്സിന് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോനും ദിൽഷയും ഓ സിൻഡ്രല്ല സിനിമയുടെ പ്രതീക്ഷകളെ കുറിച്ചും വിജയത്തെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ദിൽഷയ്ക്ക് ബി​ഗ് ബോസിന് ശേഷം വലിയൊരു ആരാധക വൃന്ദമുണ്ടെന്നുള്ള കാര്യം അനൂപ് മേനോന് അറിയില്ലായിരുന്നു.

അതുകൊണ്ട് ദിൽഷ ആർമിയെ കുറിച്ച് ആങ്കർ പറഞ്ഞപ്പോൾ അനൂപ് മേനോനും അത്ഭുതപ്പെട്ടു. ബി​ഗ് ബോസിന് ശേഷം ദില്‍ഷ ആര്‍മി എന്നൊരു ഫാന്‍സ് സംഘം തന്നെ ഉണ്ടെന്നും സിനിമയിലേതായി ഇറങ്ങിയ പാട്ടുകള്‍ എല്ലാം വണ്‍ മില്യൺ അടിക്കാന്‍ കാരണം ആ ആരാധകരാണ് എന്നും അവതാരക പറഞ്ഞു.

ദിൽഷയുടെ ഫാന്‍സ് വിചാരിച്ചാല്‍ സിനിമ നൂറ് കോടി നേടാനും സാധ്യതയുണ്ടെന്ന് അവതാരക പറഞ്ഞപ്പോൾ ഇത്രത്തോളം ഫാൻസ് ദിൽഷയ്ക്ക് ഉണ്ടെന്ന് അറിയില്ലെന്നായിരുന്നു അനൂപ് മേനോനെ പ്രതികരണം. തന്റെ ഫാൻസ് തന്റെ ഫാമിലിയാണെന്നും അവരെ ആർമി എന്ന് വിശേഷിപ്പിക്കരുതെന്നുമാണ് ദിൽഷ മറുപടിയായി പറഞ്ഞത്.

Dilsha Prasannan

അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും എന്റെ ആരാധകരുടെ എല്ലാ പിന്തുണയും സിനിമയ്ക്കുണ്ട്. പറച്ചില്‍ മാത്രമല്ല അവരെല്ലാവരും നവംബര്‍ മൂന്നിന് തിയേറ്ററില്‍ എത്തി സിനിമ കാണും. ആരാധകരോ ആർമിയോ അല്ല അവർ എന്റെ കുടുംബമാണ് ദിൽഷ പറഞ്ഞു.

അഭിമുഖം ശ്രദ്ധിക്കപ്പെട്ടതോടെ ദിൽഷയ്ക്കും സിനിമയ്ക്കും ആശംംസകൾ നേർന്ന് കമന്റുകൾ നിറഞ്ഞു. സത്യത്തിൽ ദിൽഷ വലിയ നടിയായി കാണാൻ ദിൽഷയേക്കാളും ഇപ്പോൾ ആഗ്രഹം ദിൽഷയെ ഇഷ്ടപ്പെടുന്നവർക്ക് തന്നെയാണ്, ഡി ഫോർ ഡാൻസ് തൊട്ട് ദിൽഷയെ ഇഷ്ട്ടമാണ്.

ഇപ്പോൾ ദിലു സിനിമയിലേക്ക് എൻട്രി ചെയ്യാൻ പോകുന്നതിൽ ഒരുപാട് സന്തോഷം എന്നെല്ലാമാണ് കമന്റുകൾ ഏറെയും വന്നത്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേ‍ഡി ബി​ഗ് ബോസാണ് ദിൽഷ പ്രസന്നൻ.

More from Filmibeat

Read more about: anoop menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X