മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങി പൊലീസ് പിടിച്ചു; സോപ്പിട്ടിട്ടും ഏറ്റില്ല, അവസാനം ഫൈനടച്ചു എന്ന് പൂജിത
കൊറോണയ്ക്ക് സെലിബ്രിറ്റിയാണ് സാധരണക്കാരനാണ് എന്നൊന്നുമില്ല, ആര്‍ക്കും എപ്പോഴും വരാം... അതുകൊണ്ട് തന്നെ മാസ്‌ക് നിര്‍ബന്ധമാണ്. പ്രത്യേകിച്ചും പിടിച്ചു നിര്‍ത്താന്‍ കാഴിയാത്ത അത്രയും ശക്തമായി ഈ മഹാമാരി ലോകമെങ്ങും വ്യാപിയ്ക്കുമ്പോള്‍. ആ പാഠം നടി പൂജിത മേനോന്‍ പഠിച്ചത് കഴിഞ്ഞ ദിവസം വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ നടിയ്ക്ക് പിഴ അടയ്‌ക്കേണ്ടി വന്നു.
മാസ്‌ക് ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ പിടിച്ച് പിഴ ചുമത്തിയ കാര്യം പറഞ്ഞുകൊണ്ട് പൂജിത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്. അവിടെ നിന്ന് തന്നെ എടുത്ത വീഡിയോയ്‌ക്കൊപ്പമാണ് നടി കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത്.

''കൊറോണ കൂടിയ്‌ക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ മാസ്‌കേ വച്ചില്ല എങ്കില്‍ ഫൈന്‍ കിട്ടും. എനിക്ക് ഇന്ന് ഫൈന്‍ കിട്ടി. സോപ്പിട്ടു നോക്കി.. പക്ഷെ ഫൈന്‍ അടച്ചു. മാസ്‌ക് വയ്ക്കാതെ നടന്നാല്‍ 200 രൂപ വച്ച് ഫൈന്‍ കിട്ടും. വൈകിട്ട് നടക്കാന്‍ ഇറങ്ങുന്നതിനായാലും മാസ് വയ്ക്കണം. എല്ലാവരും അക്കാര്യം ശ്രദ്ധിയ്ക്കണം. മാസ്‌ക് വയ്ക്കാതെ നടന്നാല്‍ എട്ടിന്റെ പണി കിട്ടും. മാസ് വയ്ക്കാതെ നടക്കാനും പാടില്ല, മാസ്‌ക് വച്ചിട്ടേ വണ്ടിയില്‍ ഇരിക്കാനും പാടുള്ളൂ' പൂജിത മേനോന്‍ പറഞ്ഞു.
അല്ലെങ്കിലും മാസ്‌ക് വയ്ക്കാതെയാണോ നടന്നത് എന്ന് ചോദിച്ചുകൊണ്ട് നടി അനുമോള്‍ കമന്റ് ബോക്‌സിലെത്തി. മാസ്‌ക് വയ്ക്കാതെ നടന്നാല്‍ ഫൈന്‍ മാത്രമല്ല, കൊറോണയും കിട്ടുമെന്ന് പോസ്റ്റിന് മറുപടിയായി ആരാധകരുടെ കമന്റും വരുന്നുണ്ട്.
മോഡലിങിലൂടെ ടെലിവിഷന്‍ അവതാരക രംഗത്തെത്തിയ പൂജിത നി കൊ ഞാ ച എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അഭിമുഖമായത്. 2013 മുതല്‍ സിനിമയില്‍ സജീവമായ പൂജിത അരികില്‍ ഒരാള്‍, ഓ ശാന്തി ഓശാന, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണക്കടുവ, ക്ലിന്റ്, നീയും ഞാനും, ചില്‍ഡ്രന്‍സ് പാര്‍ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഓം ശാന്തി ഓശാനയിലെ ജൂലി എന്ന കഥാപാത്രമാണ് നടിയെ പരിചിതയാക്കിയത്.
Recommended Video
ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമില്‍ വളരെ അധികം സജീവമാണ് പൂജിത. പുതിയ പുതിയ വേഷപ്പകര്‍ച്ചയില്‍ മനോഹരമായ ഫോട്ടോഷൂട്ടുകള്‍ നടത്തി ആരാധകരുമായി പങ്കുവയ്ക്കുന്നതാണ് ഈ ദിവസങ്ങളില്‍ നടിയുടെ പ്രധാനം വിനോദം. കൂടാതെ നിത്യ ജീവിതത്തില്‍, ഇപ്പോള്‍ സംഭവിച്ചത് പോലുള്ള അപ്രതീക്ഷിത സംഭവങ്ങളും അപ്പോപ്പോള്‍ തന്നെ വീഡിയോ ആക്കി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതും പൂജിതയുടെ ശീലങ്ങളാണ്.
പൂജിത മേനോന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം


Click it and Unblock the Notifications











