twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിവാഹശേഷം ഉടൻ ​ഗർഭിണിയായി റിസപ്ഷൻ വെക്കാൻ പറ്റിയില്ല'; വിവാഹത്തിന് സെലിബ്രിറ്റികൾ വരാത്തതിനെ കുറിച്ച് മോഹിനി!

    എന്റെ മാതാപിതാക്കൾ എന്നെ എപ്പോഴും എളിമയോടെ വളരാനാണ് പഠിപ്പിച്ചിരിക്കുന്നത്. ഞാൻ സിനിമയിൽ വന്ന കാലത്ത് ഹീറോയിൻസിന് അത്ര ചാൻസ് കിട്ടുന്ന സമയമായിരുന്നില്ല. 200, 300 സിനിമ ചെയ്യാനുള്ള സാധ്യതയില്ലായിരുന്നു

    |

    ഒരുകാലത്ത് മലയാളസിനിമയിലെ ശാലീന സുന്ദരിയായിരുന്നു നടി മോഹിനി. കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. 1991ൽ ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി.

    മോഹൻലാൽ ചിത്രം നാടോടിയിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളിൽ വേഷമിട്ടു. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2011ൽ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

    Actress Mohini, Actress Mohini news, Actress Mohini films, Actress Mohini husband, Actress Mohini kids, നടി മോഹിനി, മോഹിനി ഭർത്താവ്, മോഹിനി സിനിമകൾ, മോഹിനി കുടുംബം

    ഇപ്പോഴിത തനിക്ക് മലയാള സിനിമയോടുള്ള സ്നേഹത്തെ കുറിച്ചും ഡിവോഴ്സ് ആയിയെന്ന റൂമകളുടേയും സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടി മോഹിനി ബിഹൈൻ‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ. 'കേരളത്തിലേക്ക് നാളെ തന്നെ വരണമെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ പിള്ളേർക്ക് സ്കൂളുണ്ട്.'

    'ഞാൻ എന്റെ ചെറിയ മോനെ ഹോം സ്കൂളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഹോളിഡെയാണെങ്കിൽ അവനും അന്ന് ഹോളിഡെയാണ്. അവന്റെ പഠനം പ്രശ്നത്തിലാകും അതുകൊണ്ട് ഇപ്പോൾ കേരളത്തിലേക്ക് വരുന്നില്ല.'

    'പക്ഷെ ആ​ഗസ്റ്റിൽ കേരളത്തിലേക്ക് വരണമെന്ന് പ്ലാനുണ്ട്. കണ്ണിന്റെ പേരിൽ ഒരുപാട് കോംപ്ലിമെന്റ്സ് കിട്ടിയിട്ടുണ്ട്. ശരിക്ക് പറഞ്ഞാൽ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് വരെ എന്റെ കണ്ണ് വ്യത്യസ്തമാണെന്ന് എന്ന കാര്യത്തിൽ എനിക്ക് ഒരു ബോധ്യവുമില്ലായിരുന്നു.'

    Also Read: 'ഭർത്താവുമായി പിണങ്ങിയാൽ വന്നിരിക്കാൻ മുറി! ഇവിടെ എനിക്കെന്തും കാണിക്കാം'; വീട്ടുവിശേഷങ്ങളുമായി ഷീലു എബ്രഹാംAlso Read: 'ഭർത്താവുമായി പിണങ്ങിയാൽ വന്നിരിക്കാൻ മുറി! ഇവിടെ എനിക്കെന്തും കാണിക്കാം'; വീട്ടുവിശേഷങ്ങളുമായി ഷീലു എബ്രഹാം

    'ഞാൻ അത് ഫീൽ ചെയ്തിട്ടില്ല. ഇരുമന റോജാവെ റിലീസ് ചെയ്ത ശേഷം എല്ലാവരും പറഞ്ഞ് കേട്ടാണ് ഞാൻ എന്റെ കണ്ണ് ശ്രദ്ധിച്ച് തുടങ്ങിയത്. അപ്പോഴാണ് കണ്ണിന് പ്രത്യേകതയുണ്ട് പച്ച കളറാണെന്ന് മനസിലായത്. സുന്ദരിയായൊരു അമ്മയുള്ളത് കൊണ്ട് കണ്ണ് വ്യത്യസ്തമാണ് എന്ന കാര്യത്തിൽ ഞാൻ അഭിമാനിച്ച് നടന്നിട്ടില്ല.'

    'എന്റെ മാതാപിതാക്കൾ എന്നെ എപ്പോഴും എളിമയോടെ വളരാനാണ് പഠിപ്പിച്ചിരിക്കുന്നത്. ഞാൻ സിനിമയിൽ വന്ന കാലത്ത് ഹീറോയിൻസിന് അത്ര ചാൻസ് കിട്ടുന്ന സമയമായിരുന്നില്ല. 200, 300 സിനിമ ചെയ്യാനുള്ള സാധ്യതയില്ലായിരുന്നു. അന്ന് ഹീറോ ഓറിയന്റഡ് സിനിമകളായിരുന്നു കൂടുതൽ. എന്റെ കരിയർ വളരെ ഷോട്ടായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.'

    'കാരണം ഞാൻ എന്തായാലും വിവാഹിതയാകണം. അതുകൊണ്ട് സക്സസിൽ വളരെ അധികം സന്തോഷിച്ചിട്ടില്ല. ഇരുപത് കൊല്ലം കഴിഞ്ഞാലും ആളുകൾ തന്നെ ഓർമിക്കുന്ന തരത്തിലുള്ള സിനിമകൾ ചെയ്യണമെന്നത് മാത്രമാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. മാത്രമല്ല മലയാളം സിനിമകൾ ഞാൻ കാണുന്നത് വളരെ കുറവാണ്.'

    'ഇത്രയും വർഷങ്ങൾക്കിടെ നാല് മലയാള സിനിമ​കളെ ഞാൻ കണ്ടിട്ടുള്ളൂ. എന്റെ ഭർത്താവ് മലയാള സിനിമകൾ കാണുമ്പോൾ ‍ഞാൻ എഴുന്നേറ്റ് പോകും. കാരണം ഞാൻ മലയാള സിനിമ ഫീൽ‌ഡ് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കേരളവും കാമറയുമെല്ലാം ഞാൻ മിസ് ചെയ്യുന്നുണ്ട്.'

    'നല്ല ചാൻസ് കിട്ടിയാൽ ഇനിയും മലയാള സിനിമയിലേക്ക് തിരിച്ച് വരും. കല്യാണം കഴിഞ്ഞാൽ അഭിനയം നിർത്തുക എന്ന കാലമൊക്കെ പോയില്ലേ. ഇപ്പോഴാണ് എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുക.'

    Actress Mohini, Actress Mohini news, Actress Mohini films, Actress Mohini husband, Actress Mohini kids, നടി മോഹിനി, മോഹിനി ഭർത്താവ്, മോഹിനി സിനിമകൾ, മോഹിനി കുടുംബം

    'മലയാളം എന്റെ രക്തത്തിലുണ്ട്. എന്റെ അമ്മമ്മ കോട്ടയത്ത് നിന്നാണ്. ഭരത് തൃത്താലയിൽ നിന്നുള്ളയാളാണ്. ഭരതിന്റെ ഫാമിലി മുഴുവൻ കേരളത്തിലാണ്. അവർ നന്നായി മലയാളം സംസാരിക്കും. പട്ടന്മാരുടെ ഫാമിലിയിൽ നിന്നാണ് വിവാഹം ഞാൻ കഴിച്ചത്. മലയാളം എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭാഷയാണ്.'

    'തമിഴ്നാട്ടിൽ നിന്നുള്ള സെലിബ്രിറ്റികളാണ് എന്റെ കല്യാണത്തിന് ഏറെയും വന്നത്. പക്ഷെ ആ സമയത്ത് എന്റെ സഹപ്രവർത്തകർ ഏറെയും മലയാളത്തിൽ നിന്നായിരുന്നു. അവർ കേരളത്തിലുമായിരുന്നു. അന്ന് ദിലീപ്, ജയറാം അടക്കമുള്ള സെലിബ്രിറ്റികൾ എന്നോട് ചോദിച്ചിരുന്നു കേരളത്തിൽ റിസപ്ഷൻ വെച്ചാൽ തങ്ങൾക്കും വന്ന് പങ്കെടുക്കാമെന്ന്. ആദ്യം ഞങ്ങളുടെ ഐഡിയ കേരളത്തിൽ റിസപ്ഷൻ വെക്കാമെന്നായിരുന്നു.'

    Also Read: 'ലുക്കീമിയയായിരുന്നു, മുഴുവൻ കുടുംബവും ആർസിസി ആശുപത്രിയിലേക്ക് ചുരുങ്ങി'; അനുഭവം പറഞ്ഞ് നടി നവ്യ നായർ!Also Read: 'ലുക്കീമിയയായിരുന്നു, മുഴുവൻ കുടുംബവും ആർസിസി ആശുപത്രിയിലേക്ക് ചുരുങ്ങി'; അനുഭവം പറഞ്ഞ് നടി നവ്യ നായർ!

    'പക്ഷെ ഞാൻ വളരെ പെട്ടന്ന് ​ഗർഭിണിയായി. മാത്രമല്ല റിസ്കി പ്ര​ഗ്നൻസിയായിരുന്നു. അതുകൊണ്ട് ട്രാവലൊന്നും പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് റിസപ്ഷൻ വെക്കാൻ പറ്റിയില്ല. മലയാളത്തിൽ നിന്നുള്ള എന്റെ അടുത്ത സുഹൃത്തുക്കൾ എന്റെ വിവാഹ​ത്തിൽ പങ്കെടുക്കാത്തത് എനിക്ക് വലിയ സങ്കടമായിരുന്നു.'

    'അടുത്തിടെ ഞാൻ ഡിവോഴ്സായിയെന്ന് വാർത്ത വന്നിരുന്നു. ആ സമയത്ത് ഭർത്താവും മാനേജരും എന്നോട് പറഞ്ഞിരുന്നു ഫാമിലി ഫോട്ടോ കൊടുത്തിട്ട് സത്യം അതല്ലെന്ന് പറയാമെന്ന്. പക്ഷെ എനിക്ക് അങ്ങൊനെ ഒരു വിശദീകരണം കൊടുക്കണമെന്ന് തോന്നിയില്ല.'

    'ആരോടും പ്രൂവ് ചെയ്യേണ്ട ആവശ്യമില്ല‌. റൂമേഴ്സ് വന്നില്ലെങ്കിലാണ് വിഷമിക്കേണ്ടത്. അപ്പോഴല്ലേ ആളുകൾ നമ്മളെ മറന്നുപോയിയെന്ന് കരുതേണ്ടത്. നമ്മുടെ മാർക്കറ്റ് പോയതായും കണക്കാക്കാം' മോഹിനി പറഞ്ഞു.

    Read more about: mohini
    English summary
    Old Actress Mohini Revealed The Reason Behind Celebrities Not Coming To Her Wedding, Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X