For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പബിൽ ആഘോഷിക്കുന്ന രാധികയും അമലയും; എനിക്കവരുടെ രീതികളൊന്നും പറ്റുന്നില്ലായിരുന്നു; കുട്ടി പത്മിനി

  |

  തെന്നിന്ത്യൻ സിനിമകകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിമാരാണ് രാധികയും അമല അക്കിനേനിയും. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച അമലയും രാധികയും അക്കാലത്തെ മിക്ക സൂപ്പർ സ്റ്റാറുകൾക്കാെപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സ്വന്തം സൂര്യപുത്രി എന്ന സിനിമയിലൂടെ ആണ് അമല ആരാധക ഹൃദയം കവർന്നത്.

  ഇന്നും ഈ സിനിമയിലൂടെ ആണ് അമല കേരളത്തിൽ അറിയപ്പെടുന്നത്. വിവാഹ ശേഷം അമല സിനിമകളിൽ നിന്ന് മാറി. അടുത്തിടെ ആണ് നടി സിനിമകളിൽ വീണ്ടും അഭിനയിച്ചത്. എന്നാൽ സിനിമാ രം​ഗത്ത് നടി സജീവമല്ല. മറുവശത്ത് രാദിക അന്നും ഇന്നും കരിയറിൽ സജീവമാണ്.

  നായികാ നിരയിൽ നിന്നും മാറിയപ്പോൾ അമ്മ വേഷങ്ങളിലും സഹ നടി വേഷങ്ങളിലും രാധിക അഭിനയിച്ചു. ‌‌‌സീരിയലുകളിലൂടെ തമിഴ് ടെലിവിഷൻ രം​ഗത്തും രാധിക ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.

  Also Read: 'ശ്രീവിദ്യ ഡിസ്ചാർജായി ഫ്ലാറ്റിൽ വന്നപ്പോൾ ഭക്ഷണം വാരി കൊടുത്തു, ആ ഇഷ്ടം തിരിച്ച് വന്നു'; ശ്രീവിദ്യയുടെ പ്രണയം

  ഇപ്പോഴിതാ രണ്ട് നടിമാരെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് പഴയ നടി കുട്ടി പത്മിനി. രണ്ട് പേരുമായും തനിക്ക് നല്ല സൗഹൃദമായിരുന്നെന്നും കുട്ടി പദ്മിനി പറയുന്നു. ഇരുവരുടെയും കൂടെ നടന്നിരുന്ന കാലത്ത് തനിക്കുണ്ടായിരുന്ന അപകർഷകതാ ബോധത്തെക്കുറിച്ച് കുട്ടിപത്മിനി തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചു.

  Also Read: പൃഥിയുടെ അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ബന്ധം വർക്ക് ഔട്ട് ആയില്ലെങ്കിലോ എന്ന ചിന്ത ഉണ്ടായിരുന്നു; സുപ്രിയ

  'ജീവിതത്തിലെ ഒരു ഘട്ടത്തിൽ എനിക്ക് ഡിപ്രഷൻ അനുഭവപ്പെട്ടിരുന്നു. എനിക്ക് 20 വയസ്സായിരുന്ന സമയത്ത് ഞാൻ രാധിക, അമല തുടങ്ങിയവരോടൊപ്പം സുഹൃത്തുക്കൾ ആയിരുന്നു. അന്ന് അവരൊക്കെ വളരെ മോഡേൺ ആയിരുന്നു'

  'ഹൈ ഹീൽ ധരിച്ച്, സംസാരിക്കുന്നതും ഇരിക്കുന്നതും എല്ലാ സ്റ്റെെലിൽ ആയിരുന്നു. പബ് കൾച്ചറൊക്കെ ആയിരുന്നു. ഇവർ എന്നെ പബിലേക്ക് കൂട്ടിയാൽ മീനിലെ വെള്ളത്തിൽ നിന്ന് പുറത്തിട്ട പോലെ ആവുമായിരുന്നു'

  ആ സൗണ്ടും ഇരുട്ടും ഒന്നും ഇഷ്ടമല്ലായിരുന്നു. അൺ ഫിറ്റ് ആയി തോന്നുമായിരുന്നു. പബിൽ പോവുന്നത് തെറ്റാണ് എന്നല്ല പറയുന്നത്. പക്ഷെ എനിക്ക് ഇത്രയും ഫാഷനായി ഇരിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ ഞാൻ തന്നെ എന്റെ ഉള്ളിൽ ഒരു അപകർഷകതാ ബോധം വളർത്തി.

  'അവരുടെ പോലെ എനിക്ക് ഇം​ഗ്ലീഷ് സംസാരിക്കാനും പെരുമാറാനും പറ്റുന്നില്ലല്ലോ എന്ന് ആലോചിച്ചു. അങ്ങനെ വന്നപ്പോൾ ഒരു ഉൾവലിയൽ സ്വഭാവം ആയി'

  'പുറത്ത് പോവുന്നതോ ആളുകളോട് സംസാരിക്കുന്നതോ ഇഷ്ടമല്ലാതായി. വിഷമിച്ചിരിക്കും. ഞാൻ ഒരു പരാജയം ആയി തോന്നി. ഇങ്ങനെ നമ്മൾ തന്നെ പറഞ്ഞ് കൊണ്ടിരുന്നാൽ ജീവിതമേ ഒരു തോൽവി ആവും'

  'പക്ഷെ ദൈവത്തിന് എന്നെ ഇഷ്ടപ്പെട്ടതിനാൽ മദ്രാസിൽ ദൂരദർശൻ വന്ന ശേഷം എനിക്ക് വളരെ തിരക്കായി. പ്രൊജക്ടുകൾ വന്നു. ദിവസവും മനസ് ബിസി ആയി. ദൂരദർശനിൽ ഞാൻ പല വേഷങ്ങൾ ചെയ്തു. ദൂരദർശനിൽ നമുക്ക് ഷൂട്ടിനാവശ്യമായത് ലഭിക്കണമെങ്കിൽ ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ട്. അതിനാൽ ഞാൻ ആവശ്യമായ വസ്തുക്കളെല്ലാം വീട്ടിൽ നിന്ന് കൊണ്ട് പോവും'

  അന്ന് കാറൊന്നുമില്ല. ഓട്ടോയിലാണ് പോവുന്നത്. ആളുകൾക്ക് എന്റെ പ്രകടനം ഇഷ്ടമായി. അതിന് ശേഷമാണ് പ്രൊഡ്യൂസർ ആവണമെന്ന് വിചാരിച്ചത്. എപ്പോഴെങ്കിലും നമ്മളുടെ മനസ്സ് അസ്വസ്ഥമാവുമ്പോൾ തിരക്കുകളിൽ ഏർപ്പെടുക. അത് മാറും. സൈക്യാട്രിസ്റ്റിനെ കാണിച്ചാൽ അവർ ഡിപ്രഷന്റെ ടാബ്ലെറ്റ് തരും, കുട്ടി പത്മിനി പറഞ്ഞു.

  Read more about: radhika amala
  English summary
  Old Malayalam Actress Kutty Padmini Opens Up She Felt Inferiority After Seeing Amala And Radhika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X