'എന്നേപ്പോലെ ​ഗ്ലാമർ നടിയാകണമെന്നത് പലരുടേയും സ്വപ്നമാണ്, പുറത്ത് കാണിക്കേണ്ടതെ കാണിച്ചിട്ടുള്ളൂ'; നടി വിചിത്ര

​ഗ്ലാമർ വേഷങ്ങളിലൂടെയും ഐറ്റം ഡാൻസ് അവതരിപ്പിച്ചും ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങിനിന്നിരുന്ന നടിയാണ് വിചിത്ര. ചെന്നൈ സ്വദേശിനിയായ വിചിത്ര പോർ‌ക്കൊടി എന്ന സിനിമയിലൂടെ 1991ലാണ് സിനിമയിൽ അരങ്ങേറിയത്.

നടൻ വില്യംസിന്റേയും മേരി വസന്തയുടേയും മകളാണ് വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിചിത്ര. നാൽപത്തിയെട്ടുകാരിയായ വിചിത്ര ഇപ്പോൾ സീരിയൽ രം​ഗത്താണ് ശോഭിക്കുന്നത്. റിഷി, രുദ്രാക്ഷം തുടങ്ങിയ മലയാളം സിനിമകളിലും വിചിത്ര അഭിനയിച്ചിട്ടുണ്ട്.

രഹസ്യ പോലീസ്, മുതൽ എച്ചിരികൈ, എൻ ഇനിയ പൊൻ നിലാവെ, ഇോഷ്വ ഇമൈ പോൽ കാക്ക തുടങ്ങിയവയാണ് വിചിത്രയുടെ തമിഴ് സിനിമകളിൽ പ്രധാനപ്പെട്ടവ. സീ തമിഴിൽ സംപ്രേഷണം ചെയ്യുന്ന കാർത്തിക ദീപം എന്ന സീരിയലിലാണ് ഇപ്പോൾ വിചിത്ര അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിത താൻ മുമ്പ് ചെയ്തിട്ടുള്ള ​​ഗ്ലാമർ വേഷങ്ങളെ കുറിച്ചും ഇപ്പോൾ നടിമാർ ഐറ്റം ഡാൻസ് ചെയ്യുന്നതെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് തമിഴ് മാധ്യമമായ സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ വിചിത്ര.

എന്നേപ്പോലെ ​ഗ്ലാമർ നടിയാകണമെന്നത് പലരുടേയും സ്വപ്നമാണ്

തന്നെപ്പോലെ ​ഗ്ലാമർ വേഷങ്ങൾ ചെയ്ത് നടിയാകണമെന്നത് പലരുടേയും സ്വപ്നമാണെന്നും നടി വിചിത്ര പറഞ്ഞു. 'അഭിനയിക്കുന്ന സമയത്ത് കഥപാത്രങ്ങളുടെ കാര്യത്തിൽ ഞാൻ ചൂസിയായിരുന്നില്ല. അന്ന് അഭിനയത്തിൽ ബിസിയായിരുന്നകൊണ്ട് ചൂസിയാകാനൊന്നും നിന്നില്ല. ഇൻഡസ്ട്രിയിൽ‌ നമുക്ക് മാർക്കറ്റുണ്ടെങ്കിൽ നമുക്ക് തുടരെ തുടരെ അവസരങ്ങൾ വന്നുകൊണ്ടിരിക്കും.'

'ചില സമയങ്ങളിൽ നമ്മുടെ പരിചയത്തിലുള്ളവർ വന്ന് അഭിനയിക്കാമോയെന്ന് ചോദിക്കുമ്പോൾ കമ്മിറ്റ്മെന്റ്സ് കൊണ്ട് അഭിനയിക്കേണ്ടി വരും. ചില സംവിധായകരോട് നോ പറയാനുള്ള മടികൊണ്ടും ഞാൻ സിനിമ ചെയ്തിട്ടുണ്ട്.'

പുറത്ത് കാണിക്കേണ്ടതെ കാണിച്ചിട്ടുള്ളൂ

'അതുകൊണ്ട് ഞാൻ ആ സമയത്ത് ചൂസിയായിരുന്നില്ല. ചെറിയ വിഷയം വലുതാക്കുന്നത് മാധ്യമങ്ങളാണ്. മുമ്പ് ഇപ്പോഴുള്ള പ്രശ്നങ്ങൾ ​ഗ്ലാമർ വേഷം ചെയ്യുമ്പോൾ ഞങ്ങൾക്കുണ്ടായിട്ടില്ല. ഇപ്പോൾ ചെറിയ വിഷയം പോലും വലുതാക്കി കാണിക്കുന്നു.'

'ചെറിയ ​ഗ്ലാമറസ് സീനോ ഡാൻസോ ചെയ്താൽ പോലും അത് ഇപ്പോൾ വലിയ പ്രശ്നമായിട്ടാണ് ആളുകൾ കാണുന്നത്. മാധ്യമങ്ങളും അത്തരം ചെറിയ കാര്യങ്ങളെ കൊണ്ടുപോലും വിവാ​ദം സൃഷ്ടിക്കുന്നു. മുമ്പ് അങ്ങനൊന്നും ഉണ്ടായിരുന്നില്ല. എന്തൊക്കെ പുറത്ത് കാണിക്കണമോ അത് മാത്രമെ പുറത്ത് കാണിച്ചിരുന്നുള്ളു. അന്നും ​ഗോസിപ്പുകൾ ഉണ്ടായിരുന്നു.'

ഞാൻ ആ സമയത്ത് ചൂസിയായിരുന്നില്ല

'ചില മാ​ഗസീനുകൾ അത്തരം ​ഗോസിപ്പുകൾ അച്ചടിക്കാൻ വേണ്ടി മാത്രം ഉണ്ടായിരുന്നു. പക്ഷെ അന്നൊന്നും അത് വെറുതെ ഒന്ന് വായിച്ച് നോക്കാനോ ചിന്തിക്കാനോ പോലും സമയം ഉണ്ടായിരുന്നില്ല അത്രത്തോളം ബിസിയായിരുന്നു. രാത്രി പകൽ എന്നില്ലാതെ ജോലിയുണ്ടാകും.'

'അതിനാൽ തന്നെ ​ഗോസിപ്പുകൾ നമ്മളെ കുറിച്ച് വന്നാൽ ആരും പ്രതികരിക്കാൻ പോലും നിൽക്കില്ല. ഇവരെന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതി വിടുന്നത് എന്നുപോലും ചിന്തിക്കാൻ സമയമുണ്ടാകില്ല.'

ചില മാ​ഗസീനുകൾ അത്തരം ​ഗോസിപ്പുകൾ അച്ചടിക്കാൻ വേണ്ടി മാത്രം ഉണ്ടായിരുന്നു

'ഇപ്പോഴത്തെ വിവാ​ദങ്ങൾ കാണുമ്പോൾ ഇത് മനപൂർവം ഉണ്ടാക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്. മസാല സിനിമകൾ ഇപ്പോഴില്ല. സിനിമയിൽ നാച്വറൽ‌ അഭിനയമാണ് ആവശ്യം. ഞാൻ എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്.'

'പക്ഷെ ഹൈലൈറ്റ് ചെയ്യപ്പെട്ടത് എന്റെ ​ഗ്ലാമർ വേഷങ്ങൾ മാത്രം. ​​എന്നെപ്പോലെ ​​ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന നടിയായി മാറണമെന്നത് നിരവധി പേരുടെ സ്വപ്നമാണ്. എനിക്കുണ്ടായിരുന്ന ഫാൻ ബേസ് തനിക്കും വേണമെന്ന് ആ​ഗ്രഹിക്കുന്നവരുമുണ്ട്.'

ഇപ്പോഴത്തെ വിവാ​ദങ്ങൾ മനപൂർവം ഉണ്ടാക്കുന്നത്

'അവരെ വെച്ച് നോക്കുമ്പോൾ എനിക്ക് ലഭിച്ചതെല്ലാം അനു​ഗ്രഹമായിട്ടാണ് തോന്നുന്നത്. നൂറ് സിനിമകൾ നമ്മൾ ചെയ്താലും ആളുകൾ ആദ്യം പറയുക നമ്മുടെ ​ഗ്ലാമർ വേഷങ്ങളെ കുറിച്ചാണ്.'

'അന്ന് പ്രമോഷൻ പോലും ഉണ്ടായിരുന്നില്ല എന്നതും നമ്മൾ ചെയ്ത മറ്റ് കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണമായി' വിചിത്ര പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X