രജിനികാന്തിനൊപ്പമുള്ള ഈ പെണ്‍കുട്ടി ഇതോ!, ആളെ കണ്ടെത്തിയപ്പോള്‍ ഞെട്ടി, വൈറല്‍ ഫോട്ടോ

നടന്‍ രജിനികാന്തിന് ഇന്ന് കാണുന്ന സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് എന്ന പദവിയിലേക്കുള്ള ദൂരം അത്ര എളുപ്പമുള്ളതായിരുന്നില്ല. സിനിമയിലെത്തി വളരെ ബുദ്ധിമുട്ടിയാണ് രജിനികാന്ത് സിനിമയില്‍ തന്റെ വേരൂന്നിയത്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് തമിഴ് സിനിമയില്‍ രജിനികാന്ത് സജീവമാകുന്നത്.

ഒരിക്കല്‍ ശ്രീദേവിയും കമല്‍ ഹാസനും രജിനികാന്തും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ അന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് കമല്‍ഹാസനായിരുന്നു. അന്ന് രജിനികാന്തിനായിരുന്നു ഏറ്റവും തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്നത്. അന്ന് രജിനികാന്ത് നടി ശ്രീദേവിയോട് താനും എന്നെങ്കിലും ഒരു വലിയ സൂപ്പര്‍ സ്റ്റാറാകുമെന്ന് പറഞ്ഞിരുന്നു.

anuradha

അത് അങ്ങനെ തന്നെ നടക്കുമെന്ന് ശ്രീദേവി രജിനികാന്തിനോട് പറയുകയും ചെയ്തു. ഒരിക്കല്‍ ഒരു പരിപാടിയില്‍ ഇക്കാര്യം ശ്രീദേവി തന്നെ പറഞ്ഞിരുന്നു. അദ്ദേഹം അന്ന് പറഞ്ഞത് അദ്ദേഹം നേടിയെടുത്തു എന്നാണ് ശ്രീദേവി പറഞ്ഞത്.

ആ നിലയില്‍ നിന്നാണ് രജിനികാന്ത് ഇന്ന് കാണുന്ന സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിലേക്ക് എത്തിയത്. രജിനികാന്തിനൊപ്പം ബാലതാരമായി അഭിനയിച്ച നടിയായിരുന്നു മീന. ആ മീന പിന്നീട് രജിനികാന്തിനൊപ്പം നായികയായി എത്തുകയും ഇരുവരും ഒരുമിച്ച് ഗംഭീര കോംബോ തന്നെ തമിഴ് സിനിമാ ചരിത്രത്തില്‍ ഉണ്ടാക്കുകയും ചെയ്തു.

അപൂര്‍വ്വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രമാണ് ആദ്യമായി രജിനികാന്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രം. തുടര്‍ന്ന് കന്നഡ, തെലുഗു ചിത്രങ്ങളിലും സജീവമായി അഭിനയിച്ച നടന്‍ ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രജിനികാന്തിന്റെ പഴയകാലത്തെ ഒരു ഫോട്ടോയാണ് വൈറല്‍ ആകുന്നത്. ഒരു പെണ്‍കുട്ടിയെ എടുത്ത് രജിനികാന്ത് നില്‍ക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്.

1980ല്‍ മഹേന്ദ്രന്‍ എഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് കാളി. ചിത്രത്തില്‍ കാളിയെന്ന പ്രധാന കഥാപാത്രത്തെയാണ് രജിനികാന്ത് അവതരിപ്പിച്ചത്. സീമയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴിലും തെലുങ്കിലും ഒരുമിച്ച് സംവിധാനം ചെയ്ത ചിത്രമായിരുന്നു കാളി. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഈ ചിത്രത്തില്‍ രജിനികാന്തിന്റെ മകളായി വേഷമിട്ട പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള രജിനികാന്തിന്റെ ഫോട്ടോയാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ആരാണ് പെണ്‍കുട്ടി എന്ന് തിരഞ്ഞുകൊണ്ടിരിക്കുയായിരുന്നു. ഇപ്പോഴിതാ ആ സര്‍പ്രൈസ് മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.

ഇന്ന് തെന്നിന്ത്യയിലെ പ്രശസ്ത ഗായികയായി മാറിയ അനുരാധ ശ്രീരാമാണ് രജിനികാന്തിനൊപ്പമുള്ള ആ പെണ്‍കുട്ടി. അനുരാധ ആദ്യമായും അവസാനമായും അഭിനയിച്ച ചിത്രമാണ് ഇത്. ചിത്രത്തില്‍ അഭിനയിക്കുന്ന വേളയില്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ചെറുപ്പകാലത്ത് ഉള്ള ചിത്രമായതിനാല്‍ തന്നെ മനസിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അനുരാധയുടെ മുഖ സാദൃശ്യം ഈ ചിത്രത്തിലും വ്യക്തമാണ്.

anuradha

വെറും 10 വയസുള്ളപ്പോഴാണ് കാളി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കാന്‍ അനുരാധ ശ്രീരാം എത്തുന്നത്. പ്രശസ്ത ഗായകനും കമ്പോസറുമായ എ ആര്‍ റഹ്‌മാന്‍ ആണ് അനുരാധ ശ്രീരാമിനെ സിനിമ പിന്നണി ഗാന രംഗത്ത് ആദ്യമായി അവസരം നല്‍കുന്നത്. ബോംബെ എന്ന ചിത്രത്തിന് വേണ്ടി 1995ലാണ് ആദ്യമായി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. മലരോട് മലരിങ്ക് എന്ന ഗാനമാണ് അനുരാധ ബോംബെയില്‍ പാടിയ പാട്ട്.

തുടര്‍ന്ന് ദേവ, വിദ്യാസാഗര്‍, യുവന്‍ ശങ്കര്‍ രാജ തുടങ്ങിയ പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പമെല്ലാം അനുരാധ പ്രവര്‍ത്തിച്ചു. കറു കറു കറുപ്പായി, കറുപ്പ് താന്‍ എനക്ക് പുടിച്ച കളര്, ഒരു പൊന്നു ഒന്നു നാന്‍ പാര്‍ത്തേ, ഓ പോട് തുടങ്ങി നിരവധി ഹിറ്റ് പാട്ടുകള്‍ പാടിയ ഗായികയാണ് അനുരാധ ശ്രീരാം. തമിഴിന് പുറമെ മലയാളം, ഹിന്ദി, കന്നട, തെലുഗു തുടങ്ങിയ ഭാഷകളിലും അനുരാധ പാടിയിട്ടുണ്ട്. ഇന്ന് തിരക്കുള്ള ഗായികയാണ് അനുരാധ ശ്രീരാം.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X