ഞാനും എന്റെ നായകന്‍മാരും! 20 വര്‍ഷത്തിന് ശേഷം നായകനായി ബാബു ആന്റണി, ടെന്‍ഷന്‍ ഉണ്ടെന്ന് ഒമര്‍ ലുലു
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നീങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇനി പവര്‍സ്റ്റാര്‍ എന്ന പേരിലൊരുക്കുന്ന സിനിമയാണ് ഒമറിന്റെതായി വരാനിരിക്കുന്നത്.
ഒരു സൂപ്പര്‍താരത്തിന്റെ കഥ പറയുന്ന ചിത്രമാണെന്ന സൂചന നല്‍കിയ സിനിമയില്‍ ബാബു ആന്റണിയാണ് നായകന്‍. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനായിട്ടെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രമായിരിക്കും പവര്‍സ്റ്റാര്‍. അതിനാല്‍ നല്ല ടെന്‍ഷന്‍ തനിക്കുണ്ടെന്ന് പറയുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തന്റെ സിനിമയിലെ നായകന്മാരെ കുറിച്ച് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ കുറിപ്പ് വായിക്കാം
ഞാനും എന്റെ നായകന്‍മാരും, ആദ്യ സിനിമ ചെയുന്ന സമയത്ത് എല്ലാവരും ചോദിക്കും ആരാ നായകന്‍ എന്ന് സിജു വില്‍സണ്‍ എന്ന് പറയുമ്പോള്‍ പലര്‍ക്കും മനസ്സിലാവുകയില്ല. അപ്പോള്‍ നേരം, പ്രേമം സിനിമയില്‍ അഭിനയിച്ച പയ്യന്‍ എന്നൊക്കെ പറഞ്ഞ് കൊടുക്കണം മനസ്സിലാവാന്‍. അതു പോലെ തന്നെയായിരുന്നു ബാലുവിനെ വെച്ച് ചങ്ക്‌സ് ചെയുന്ന സമയത്തും. ഹണീബീയിലേ ആംബ്രോ, കിംഗ് ലയര്‍, ഒക്കെ പറയണമായിരുന്നു. ഒരു അഡാര്‍ ലവ് ആയിരുന്നെങ്കില്‍ എല്ലാം പുതുമുഖങ്ങളായിരുന്നു.
അത് കഴിഞ്ഞ് ധമാക്കയില്‍ അരുണ്‍ സെയിം അവസ്ഥ. പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ആരാ ഹീറോ എന്ന് ചോദിച്ചാല്‍ 'ബാബു ആന്റണി' എന്ന് മാത്രം പറഞ്ഞാല്‍ മതി. വല്ല്യ ഡെക്കറേഷന്‍ ഒന്നും കൊടുത്ത് ബുദ്ധിമുട്ടണ്ടി വരുന്നില്ല. 20 വര്‍ഷം മുന്‍പ് അഴിച്ച് വെച്ച നായക വേഷം ഞാന്‍ വീണ്ടും കെട്ടിച്ച് ബാബു ചേട്ടനുമായി വരുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ട് എനിക്ക്. അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പറ്റണേ എന്ന് ആലോചിച്ചിട്ട്.


Click it and Unblock the Notifications











