മലയാള സിനിമ ഞെട്ടാന്‍ പോവുന്ന ബജറ്റായിരിക്കും! മോഹന്‍ലാലിന്റെ ഭീമനെ കുറിച്ച് ഒമര്‍ ലുലു

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വമ്പന്‍ ചിത്രമായി പ്രഖ്യാപിച്ച മഹാഭാരതം പ്രതിസന്ധികളില്‍ കുടുങ്ങി കിടക്കുകയാണ്. തിരക്കഥയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടായത്. എന്നാല്‍ ഈ സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞിരുന്നു. അറുപതാം പിറന്നാള്‍ ദിനത്തിലാണ് മഹാഭാരതത്തിലെ ഭീമനായി അഭിയനിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

ചില നൂലാമാലകളിലൂടെ സഞ്ചരിക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ചില കേസുകളിലാണ് അത്. ഇത്തരം സിനിമകള്‍ ഉണ്ടാവേണ്ടതാണ്. അതിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു. പിന്നാലെ സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ പിറന്നാള്‍ ആശംസകളിലും മഹാഭാരതത്തെ കുറിച്ച് പറഞ്ഞിരുന്നു. 'എന്റെ ഭീമന്... സഫലമാകുന്ന ആ സ്വപ്നത്തിന്... പിറന്നാള്‍ ആശംസകള്‍ എന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.

 mahabaratha

എന്നാല്‍ ഇതുവരെ കേട്ട വിവരം അനുസരിച്ച് മലയാള സിനിമ ഞെട്ടാന്‍ പോവുന്ന ചിത്രമായിരിക്കും മഹാഭാരതമെന്ന് പറയുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് രണ്ടാംമൂഴത്തെ കുറിച്ചും ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത സിനിമയായി അത് മാറുന്നതിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

'പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി വിഎ ശ്രീകുമാര്‍ ഏട്ടന്‍ ഒരുക്കുന്നത് എല്ലാം നല്ല രീതിയല്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആര്‍ക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക് അതു കൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ'. എന്നുമാണ് ഒമര്‍ ലുലു പറയുന്നത്.

omar-sreekumar-

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവാനിരുന്ന ചിത്രമാണ് മഹാഭാരതം. രണ്ടാമൂഴം എന്നീ പേരില്‍ സിനിമ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ ഭീമനായിട്ടാണ് മോഹന്‍ലാല്‍ എത്തുക. സിനിമയിലെ താരത്തിന്റെ ലുക്കും പുറത്ത് വിട്ടിരുന്നു. എന്നാല്‍ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉടലെടുത്തു.

Recommended Video

ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam

സിനിമ പൂര്‍ത്തിയാക്കാന്‍ കരാറില്‍ പറഞ്ഞിരുന്ന വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രീകരണം ആരംഭിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കരാര്‍ ഒപ്പ് വച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടതോടെ തിരക്കഥ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സിനിമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X