പ്രിയതമയ്‌ക്കൊപ്പം 10 വര്‍ഷം മുന്‍പത്തെ ചിത്രവുമായി സംവിധായകന്‍ ഒമര്‍ ലുലു!
നടന്മാരും സംവിധായകന്മാരായി മാറുന്ന കാലമാണിത്. ഒപ്പം ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ ഒത്തിരി ന്യൂജനറേഷന്‍ സംവിധായകന്മാരും കേരളത്തിലുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള ഒമര്‍ പങ്കുവെച്ചൊരു ചിത്രം വൈറലാവുകയാണ്.
ഭാര്യ റിന്‍ഷിയ്‌ക്കൊപ്പം നില്‍ക്കുന്നൊരു പഴയ ചിത്രമായിരുന്നു ഒമര്‍ പങ്കുവെച്ചത്. രസകരമായ കാര്യം ഒമറിന്റെയും റിന്‍ഷിയുടെയും പത്താം വിവാഹവാര്‍ഷികം ആണ് ഇന്ന് എന്നുള്ളതാണ്. വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് പത്ത് വര്‍ഷം മുന്‍പുള്ള ചിത്രമായിരുന്നു സംവിധായകന്‍ പുറത്ത് വിട്ടത്. ഇത് കണ്ടാല്‍ ഒമര്‍ ലുലു ആണെന്ന് ആര്‍ക്കും തന്നെ മനസിലാകില്ലെന്നുള്ളതാണ് കൗതുകം.

മീശയോ താടിയോ ഒന്നുമില്ലാത്ത ലുക്ക് ആയിരുന്നു. വിവാഹ വാര്‍ഷിക ആശംസകളുമായി പോസ്റ്റിന് താഴെ ആരാധകരുടെ ബഹളമാണ്. ചിലര്‍ ഇതാരാണെന്നൊക്കെ സംശയം ചോദിക്കുന്നുമുണ്ട്. ഒപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരുമോ?, അടുത്ത സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയാമോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
കൊറോണ നിരീക്ഷണത്തില്‍ എല്ലാവരും വീടിനുള്ളില്‍ ഇരിക്കുന്നതിനാല്‍ ഫേസ്ബുക്കിലെ പഴയ ഫോട്ടോസെല്ലാം കുത്തിപൊക്കുന്നത് പതിവായിരിക്കുകയാണ്. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ച ഒമറിനോട് കുത്തിപൊക്കാനുള്ള അവസരം തരില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. സര്‍വ്വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന താരപത്‌നിയെ കണ്ട് ഇക്ക കുറേ സ്വര്‍ണമൊക്കെ വാങ്ങിയാണല്ലേ കല്യാണം കഴിച്ചതെന്ന് തമാശ രൂപേണ ചിലര്‍ ചോദിക്കുന്നു. ഒരുപാട് ആരാധകര്‍ക്ക് സംവിധായകന്‍ മറുപടിയും കൊടുത്തിട്ടുണ്ട്.

ഹാപ്പി വെഡ്ഡിങ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ഒമര്‍ ലുലു വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ചങ്ക്‌സ് എന്ന ചിത്രവും സംവിധാനം ചെയ്തു. മൂന്നാമത്തെ സിനിമയാണ് ഒമറിനെ ലോകം മുഴുവനും അറിയപ്പെടുന്ന നിലയിലേക്ക് എത്തിച്ചത്. ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ട് ഹിറ്റായതോടെയാണ് സിനിമയും ചിത്രത്തിലെ താരങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടുന്നത്.
ശേഷം ധമാക്ക എന്ന സിനിമയും ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തിയറ്ററുകൡലേക്ക് എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇനി പവര്‍സ്റ്റാര്‍ എന്ന സിനിമയാണ് വരാനിരിക്കുന്നത്. ബാബു ആന്റണിയാണ് ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











