For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ നടൻ എന്റെ സിനിമ ഒഴിവാക്കി, പിന്നെ ചെയ്ത സിനിമളെല്ലാം പൊട്ടി; സൗബിനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും ഒമർ ലുലു

  |

  മലയാള സിനിമയിലെ സെലിബ്രിറ്റി സംവിധായകൻ ആയാണ് ഒമർ ലുലു അറിയപ്പെടുന്നത്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുന്ന ഒമർ ലുലു അദ്ദേഹത്തിന്റെ ബ്രാൻഡിൽ തന്നെയാണ് സിനിമയ്ക്ക് വാണിജ്യ മൂലം നൽകുന്നത്. ഹാപ്പി വെഡ്ഡിം​ഗ്, ചങ്ക്സ് തുടങ്ങി ഒമർ ലുലു സംവിധാനം ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവ ആണ്.

  നല്ല സമയം ആണ് ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ഇർഷാദ് ആണ് നായകൻ ആയെത്തിയത്. എന്നാൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സിനിമ തിയറ്ററിൽ നിന്നും നീക്കിയിരിക്കുകയാണ്. ലഹരി ഉപയോ​ഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കോടതിയിൽ കേസ് വന്നത് മൂലമാണ് സിനിമയുടെ പ്രദർശനം നിർത്തിയത്.

  Also Read: പത്ത് ദിവസം തികയ്ക്കില്ലെന്ന് പലരും പറഞ്ഞു; ചിരിച്ചു തള്ളി; ഗായത്രിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് പക്രു

  ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഒമർ ലുലു. സംവിധായകൻ ചെയ്ത ചില സിനിമകളുടെ സിനിമ റിലീസിന് പിന്നാലെ അഭിനേതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഹാപ്പി വെഡ്ഡിം​ഗ്, അഡാർ ലൗ സ്റ്റോറി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. ഇതേപറ്റി ഒമർ ലുലു സംസാരിച്ചു. പോപ്പർ സ്റ്റോപ്പ് മലയാളത്തോടാണ് പ്രതികരണം.

  Also Read: 'സിദ്ദിക്ക മൂന്ന് കെട്ടാതിരിക്കാൻ ശ്രദ്ധിക്കാൻ അമ്മയോട് പറഞ്ഞിരുന്നു, അദ്ദേഹം പറഞ്ഞത് പിന്നീട് അറംപറ്റി'; ലെന

  'പടം കഴിയാറയപ്പോൾ തന്നെ ഭയങ്കര അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഹാപ്പി വെഡ്ഡിം​ഗിൽ അവർ വരുന്നത് പ്രേമം പോലെ വലിയ ഒരു ഹിറ്റ് അടിച്ച ശേഷമാണ്. സൗബിനൊക്കെ ലാസ്റ്റ് ഷെഡ്യൂളിൽ ആണ് വരുന്നത്. സൗബിനൊക്കെ പിന്നീട് നല്ല റീച്ച് ആയി'

  'ചാർളി ഒക്കെ ഇറങ്ങി. ഡബ്ബിം​ഗിന് വരാൻ ബു​ദ്ധിമുട്ടും മറ്റും ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു അഡാർ ലൗ പോലെ എനിക്ക് തോന്നുന്നു ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഒരു സിനിമ ഇറങ്ങി ഹിറ്റായ ശേഷമാണ് സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് എത്തുക'

  'അതിൽ പാട്ട് നടന്നോണ്ടിരിക്കുമ്പോൾ തന്നെ ഉയർന്നു വന്നു. ഹാപ്പി വെഡ്ഡിം​ഗിൽ പല മാർക്കറ്റിം​ഗ് സ്ട്രാറ്റജികളും ഞാൻ ചെയ്യുമ്പോൾ ഇവർ അതെന്താ അങ്ങനെ ഇങ്ങനെ എന്നൊക്കെ ചോദിച്ച് സംസാരവും കാര്യവുമായി'

  'പ്രേമത്തിന് ഇവർ ആകെ ഒരു പാട്ട് മാത്രമാണ് ഇറക്കിയത്. പക്ഷെ അതിൽ നിവിൻ പോളിയുണ്ട്. എനിക്ക് ആദ്യമേ തോന്നിയിരുന്നു ഹാപ്പി വെഡിം​ഗിൽ ഫസ്റ്റ് ഷോയ്ക്ക് ആരും ഉണ്ടാവില്ലെന്ന്'

  'നമ്മുടെ എല്ലാ ജ‍ഡ്ജ്മെന്റും ശരിയാവണം എന്നില്ലല്ലോ. എന്റെ സിനിമ ധമാക്ക പൊട്ടി. അൽഫോൻസ് ഏഴ് കൊല്ലത്തിന് ശേഷമാണ് ​ഗോൾഡ് ചെയ്യുന്നത്. ​ഗോൾഡ് പൊട്ടി. സിനിമയിൽ അങ്ങനെ ഒന്നുമില്ല'

  'ഹാപ്പി വെഡിം​ഗ് കഴിഞ്ഞ് ചങ്ക്സ് ചെയ്യുമ്പോൾ ഷറഫുദിന്റെ അടുത്ത് പോയി. ഷറഫ് എന്റെയടുത്ത് സ്കിപ്പ് അടിക്കാൻ പറഞ്ഞതാണ് ഞാനിപ്പോൾ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട്. തൊബാമ എന്ന പടം വരുന്നുണ്ട് യൂത്തിന്റെ അൾട്ടിമേറ്റ് ഫിലിം ആണെന്ന് പറ‍ഞ്ഞു'

  'പിന്നെ വേറെയും സിനിമകളുമുണ്ടെന്ന്. ആ സിനിമകളെല്ലാം പൊട്ടിപ്പാളി. ചങ്ക്സ് തെറി വിളി കേട്ടെങ്കിലും പൈസ ഉണ്ടാക്കി. ജഡ്ജ്മെന്റ് അങ്ങനെ ആണ്. മമ്മൂക്ക തന്നെ കളഞ്ഞ പടമാണ് രാജാവിന്റെ മകൻ, കമ്മീഷണർ, ദൃശ്യം എന്നിവ. സിനിമ കാലഹരണപ്പെടും. ചെമ്മീൻ എന്ന സിനിമ കണ്ടാൽ എന്റെ മക്കൾക്ക് ഇഷ്ടപ്പെടില്ല. സിനിമയെ കളിയാക്കി പറയുന്നതല്ല,' ഒമർ ലുലു പറഞ്ഞു.

  Read more about: omar lulu
  English summary
  Omar Lulu Mocks Sharafudheen For Rejecting His Film; Director Shares An Unknown Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X