'ഇൻബോക്സ് തുറന്നാൽ ഫാൻസെയുള്ളു, ലേഡി സൂപ്പർസ്റ്റാറെന്നാണ് വിളിക്കുന്നത്, സാനിറ്റൈസർ കുടിച്ചു'; അന്‍ജലിന്‍
കേരളത്തിന്‍ വന്‍ ചര്‍ച്ചയായ സിനിമയാണ് ഒമര്‍ ലുലുവിന്റെ നല്ല സമയം. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദമായിരുന്നു. അവസാനം എ സര്‍ട്ടിഫിക്കറ്റോടെയാണ് സിനിമ തിയേറ്ററിലെത്തിയത്.
എക്‌സൈസ് വകുപ്പ് ഇടപെട്ട് തിയേറ്ററില്‍ നിന്നും പിന്നീട് സിനിമ എടുത്ത് മാറ്റി. ആ സമയത്താണ് സിനിമയില്‍ അഭിനയിച്ച ഒരു നടിയുടെ പ്രസ്താവന വൈറലായത്. എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും എന്നായിരുന്നു പ്രസ്താവന.
കേരളത്തിലെ നിരോധിത ലഹരി മരുന്നാണ് എംഡിഎംഎ. സിനിമയില്‍ ഇതിന്റെ ഉപയോഗത്തെ കുറിച്ച് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും എങ്ങിനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചും എല്ലാം കാണിക്കുന്നുണ്ട്.
അപ്പോഴാണ് സിനിമയെ കുറിച്ച് അഭിപ്രായം ചോദിച്ച് വന്ന ആളോട് അന്‍ജലിന്‍ എംഡിഎംഎ അടിക്കണമെന്ന് തോന്നിയാല്‍ ഞാന്‍ അടിക്കുമെന്ന് പറഞ്ഞത്. പ്രസ്താവന വൈറലായതോടെ അൻജലിന് നേരെ വിമർശനം ഉയരുകയും പലരും ട്രോൾ ചെയ്യുകയും ചെയ്തിരുന്നു.

തൃശ്ശൂർക്കാരിയായ അൻജലിൻ 2021 ഫോർഎവർ മിസ് ഇന്ത്യ റണ്ണറപ്പൊക്കെയായിരുന്നു. നല്ല സമയമാണ് അൻജലിൻ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ സിനിമ. 'ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍, ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാന്‍, ഉറച്ച ഒരു തീരുമാനം എടുക്കാന്‍ എല്ലാത്തിനും സമൂഹത്തെ പേടിക്കേണ്ട കാലമാണ് ഇത്.'
'വ്യക്തി സ്വാതന്ത്രത്തോടെ ഒരു അഭിപ്രായം പോലും പറയാന്‍ പറ്റില്ല. സോ കോള്‍ഡ് സമൂഹ പരിഷ്‌കാരികളും അവരുടെ കാഴ്ചപാടുകളുമാണ് എല്ലാം തീരുമാനിക്കുന്നത്' എന്നാണ് വിവാദങ്ങൾക്ക് ശേഷം പ്രതികരിച്ചപ്പോൾ അൻജലിൻ പറഞ്ഞത്.

ഇപ്പോഴിത തനിക്ക് ഹേറ്റേഴ്സ് മാത്രമല്ല ഫാൻസുമുണ്ടെന്ന് പറയുകയാണ് അൻജലിൻ. ചിലർ തന്നെ ലേഡി സൂപ്പർസ്റ്റാറെന്നാണ് വിളിക്കുന്നതെന്നും അൻജലിൻ പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം അൻജലിൻ പറഞ്ഞത്.
'ചിലർ എന്നെ ഇപ്പോഴും എയറിലാണ് കൊണ്ട് നടക്കുന്നത്. ചിലർ താഴെ ഇറക്കിയിട്ടുണ്ട്. ഒന്നും പ്ലാൻ ചെയ്ത് സംസാരിക്കുന്നില്ല. എന്റെ പ്ലാനുകൾ പൊതുവെ പൊട്ടി പോകാറുണ്ട്. പോലീസ്, സൈബർ എന്നിവയിലെല്ലാം എനിക്ക് കോൺടാക്സുണ്ട്. മിലിട്ടറി, നേവി എന്നിവരുമായെല്ലാം കണക്ഷനുണ്ട്.'

'ഒരോ സ്ഥലത്ത് പോകുമ്പോഴാണ് കോൺടാക്സ് കിട്ടുന്നത്. എംഡിഎംഎ ഇഷ്യു വന്ന സമയത്ത് എന്റെ കോൺടാക്സിലുള്ള രണ്ട് പോലീസുകാർ വീഡിയോ എനിക്ക് അയച്ച് തന്നിരുന്നു. പക്ഷെ അവർ ആ വിഷയം എന്നോട് ചോദിച്ചില്ല.'
'അന്ന് ആ തിയേറ്ററിൽ തെളിവെടുപ്പ് വരെ നടന്നിരുന്നു. മറ്റുള്ളവർക്ക് ബുദ്ധിമുട്ടായോ എന്നാണ് ഞാൻ അന്വേഷിച്ചത്. ഒമറിക്ക അന്നും ഇന്നും സപ്പോർട്ടാണ്. ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് എന്റെ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങിയത്.'

'കുറേസമയം കുളിച്ചുകൊണ്ടിരിക്കുക, ഭക്ഷണം കഴിക്കും മുമ്പ് കുറേനേരം കൈ കഴുകും. ഓവർ ഹൈജീൻ ആയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട് കൂട്ടുകാരാണ് അമ്മയോട് പറഞ്ഞത്. കൊവിഡ് സമയത്ത് എനിക്ക് കൊറോണ പോസിറ്റിവായപ്പോൾ സാനിറ്റൈസർ കുടിച്ചിട്ടുണ്ട്.'
'വൃത്തി കൂടിയിട്ട്. ഒരുപാട് കുടിച്ചില്ല കുറച്ച് സിപ് ചെയ്തു. ആദ്യം പള്ളീലച്ചന്മാരുടെ അടുത്താണ് കൊണ്ടുപോയത്. പക്ഷെ എനിക്ക് ശരിയായില്ല. പിന്നെയാണ് സൈക്കാട്രിസ്റ്റിനെ കാണിച്ചത്.'

'ഒസിഡി ബൈപോളാറാണ് ഇപ്പോൾ എന്റെ മെന്റൽ ഇഷ്യു. ചിലർ അമ്മയ്ക്ക് വിളിക്കുന്നുണ്ട്. അവർക്ക് അതിനുള്ള മറുപടി അപ്പോൾ തന്നെ കൊടുക്കാറുണ്ട്. കമന്റിലാണ് നെഗറ്റീവ്സ് വരുന്നത്.'
'പക്ഷെ സോഷ്യൽമീഡിയ ഇൻബോക്സ് മുഴുവൻ ഫുൾ സപ്പോർട്ടാണ്. ചേച്ചി സൂപ്പറാണ്. ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ ജീവിത കഥ കേട്ട് എന്നെ സപ്പോർട്ട് ചെയ്യുന്നവരുമുണ്ട്. ഞാൻ ക്രഷാണ് എന്നൊക്കെ പറയുന്നവരുണ്ട്' അൻജലിൻ പറഞ്ഞു.


Click it and Unblock the Notifications