എനിക്ക് പ്രായം ആയെങ്കിൽ ദുൽഖറിനും പ്രായമായി, എന്റെ സിനിമയിൽ അഭിനയിക്കുന്നവർക്ക് പ്രതിഫലമില്ല; ഒമർ ലുലു

ചെറിയ സിനിമകൾ ചെയ്ത് വിജയിപ്പിക്കുന്ന സംവിധായകനാണ് ഒമർ ലുലു. പുതുമുഖങ്ങളെ വെച്ച് സിനിമ എടുക്കുകയും മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമയ്ക്ക് ജനശ്രദ്ധ നൽകാനും ഒമർ ലുലുവിന് കഴിയുന്നു. ചെയ്ത സിനിമകളിൽ ഭൂരിഭാ​ഗവും സാമ്പത്തിക വിജയവും ആണ്. സംവിധായകനെന്നതിനൊപ്പം സിനിമയ്ക്ക് സാമ്പത്തിക വിജയം ഉറപ്പ് നൽകാൻ കഴിയുന്ന മിടുക്കുമാണ് ഒമർ ലുലുവിനെ വ്യത്യസ്തനാക്കുന്നത്.

നല്ല സമയം ആണ് ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ. ഇർഷാദ് ആണ് സിനിമയിലെ നായകൻ. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ഒമർ ലുലു ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

എനിക്ക് ആ സിനിമ ഇഷ്ടമായില്ല. തുടങ്ങിയത് പോലെ അല്ല സിനിമ തീർത്തത്

യുവാക്കളാണ് തന്റെ സിനിമകളുടെ പ്രേക്ഷകരെന്ന് ഒമർ ലുലു പറയുന്നു. 'കുടുംബ പ്രേക്ഷകർ എന്തിനാണ് നമുക്ക് യൂത്ത് ഇല്ലേ. പ്രായത്തിലല്ല മനസ്സിലാണ് കാര്യം. എനിക്ക് പ്രായം ആയെങ്കിൽ ദുൽഖറിനും പ്രായം ആയി. ഞാനും ദുൽഖറുമാെക്കെ ഒരേ പ്രായക്കാരാണ്. ധമാക്ക എന്ന എന്റെ സിനിമ വലിയ പരാജയം ആയിരുന്നു. എനിക്ക് ആ സിനിമ ഇഷ്ടമായില്ല. തുടങ്ങിയത് പോലെ അല്ല സിനിമ തീർത്തത്'

 പവർ സ്റ്റാർ പ്രൊഡക്ഷനിൽ പ്രശ്നമായി നിൽക്കുകയാണ്

'സ്റ്റോറി ലൈൻ അവസാനം മാറ്റിയിരുന്നു. പവർ സ്റ്റാർ പ്രൊഡക്ഷനിൽ പ്രശ്നമായി നിൽക്കുകയാണ്. അത് കുറച്ച് ബ‍ഡ്ജറ്റ് കൂടിയ സിനിമ ആണ്. എന്റെയടുത്ത് വരുന്നവരൊക്കെ രണ്ടര കോടിയിൽ സിനിമ തീർക്കും. അത്രയും ബിസിനസ് എങ്ങനെയെങ്കിലും നടത്തും. പവർ സ്റ്റാറിന് അ‍ഞ്ച് കോടിയോളം വരും'

ഇവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. സ്നേഹം മാത്രമേ കൊടുത്തിട്ടുള്ളൂ

'നല്ല സമയത്തിന് ആകെ ഒരു കോടി രൂപ ആയതേ ഉള്ളൂ. ഇവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. സ്നേഹം മാത്രമേ കൊടുത്തിട്ടുള്ളൂ. പെെസ സിനിമ കഴിഞ്ഞാൽ കിട്ടുമല്ലോ. അഡാർ ലവ്, ഹാപ്പി വെഡ്ഡിം​ഗ് എന്നിവയിലൊന്നും ആർക്കുമങ്ങനെ പൈസ കിട്ടിയിട്ടില്ല. ഒരു ഉദ്ഘാടനത്തിന് പോയാൽ പൈസ കിട്ടും. പല പല സോഴ്സ് വരും'

'സിനിമയിൽ അഭിനയിക്കാൻ അങ്ങോട്ട് പൈസ വാങ്ങി നിരവധി പേർ പറ്റിക്കുന്നുണ്ട്,' ഒമർ ലുലു പറഞ്ഞതിങ്ങനെ.

അഡാർ ലൗ പകുതി എത്തിയപ്പോഴേക്കും കൈയിൽ നിന്ന് പോയി

'എനിക്ക് ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും വെച്ച് സിനിമ ചെയ്യണം എന്നുണ്ട്. 2025 ൽ അവരെ അപ്രോച്ച് ചെയ്യും. ചങ്ക്സ് ചെയ്തപ്പോൾ ഉത്കണ്ഠ ഉണ്ടായിരുന്നു. ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. നമ്മൾ ഒരേ സാധനം ചെയ്ത് നമ്മളുടെ ജഡ്ജമെന്റ് പോവും. വർക്ക് ഔട്ട് ആവാതായത് ധമാക്ക മാത്രമാണ്. അഡാർ ലൗ പകുതി എത്തിയപ്പോഴേക്കും കൈയിൽ നിന്ന് പോയി'

 ലഹരി ഉപയോ​ഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് എക്സെെസ് കേസെടുത്തിട്ടുണ്ട്

അതേസമയം ഒമർ ലുലുവിന്റെ പുതിയ സിനിമ നല്ല സമയം വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിനിമ ലഹരി ഉപയോ​ഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് എക്സെെസ് കേസെടുത്തിട്ടുണ്ട്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെയാണ് ഒമർ ലുലുവിനെതിരെ കേസ് വന്നത്. സിനിമ പ്രേക്ഷകർ ഏറ്റെടുത്തെങ്കിലും എന്നെ പൊലീസ് ഏറ്റെടുക്കുമെന്നാണ് തോന്നുന്നത്.

ജാമ്യം എടുത്ത് വരാം എന്നൊരു ഫേസ്ബുക്ക് പോസ്റ്റും ഒമർ ലുലു ഇട്ടിരുന്നു. ഒമർ ലുലുവിന്റെ മുമ്പുള്ള ചില സിനിമകളും റിലീസിന് പിന്നാലെ വിവാദത്തിൽ ആയിട്ടുണ്ട്. അഡാർ ലൗ ആയിരുന്നു ഇതിലേറെ വാർത്താ പ്രാധാന്യം നേടിയത്. സിനിമയിലെ കഥയിലും മാറ്റങ്ങൾ വരുത്തിയിരുന്നു.

More from Filmibeat

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X