twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറിവിളികളും പരിഹാസങ്ങളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ടാണെന്ന് ഒമര്‍ ലുലു!

    |

    Recommended Video

    ഒമർ ലുലു മനസ്സ് തുറക്കുന്നു | filmibeat Malayalam

    ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ് റിലീസ് ചെയ്യുകയാണ്. വാലന്റ്‌റൈന്‍സ് ഡേ പ്രമാണിച്ച് ഫെബ്രുവരി പതിനാലിനാണ് സിനിമയുടെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ മൂന്ന് ഭാഷകളിലും സിനിമ എത്തും. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് വരുന്നത്. റിലീസിന് മുന്‍പ് ആഗോളതലത്തില്‍ വമ്പന്‍ പ്രധാന്യത്തോടെ അറിയപ്പെട്ടിരുന്നെങ്കിലും ഒരു വിഭാഗം ആളുകള്‍ സിനിമയെ തകര്‍ക്കാന്‍ എത്തിയിരുന്നു. വീണ്ടും അതേ കുറിച്ച് സംസാരിച്ച് സംവിധായകന്‍ തന്നെ എത്തിയിരിക്കുകയാണ്.

    ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്

    പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകര്‍ക്കാന്‍ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നത് വളരെ ദുഖകരമാണ്. പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ട് മാത്രമാണ്, അതിനിടയില്‍ ദയവ് ചെയ്ത ഇങ്ങനെ ഉപദ്രവിക്കുക കൂടി ചെയ്യരുത്. ഒരു കൊല്ലത്തെ കഷ്ടപ്പാടും കാത്തിരിപ്പും പറഞ്ഞ് വെറുപ്പിക്കുന്നില്ല.. കൂടെ നിന്നില്ലെങ്കിലും പിറകില്‍ നിന്ന് കുത്തിവീഴ്ത്താന്‍ ശ്രമിക്കരുത് അപേക്ഷയാണ്. ഇങ്ങനെയാണ് സോഷ്യല്‍ മീഡിയിയലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഒമര്‍ ലുലു പറയുന്നത്.

    oru-adaar-love

    ഫെബ്രുവരി പതിനാലിന് ലോകത്തെമ്പാടുമായി 2000 തിയറ്ററുകളിലാണ് ഒരു അഡാറ് ലവ് റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം 1200 ഓളം തിയറ്ററുകളാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെയുണ്ടാകാത്ത അത്രയും ഹൈപ്പോടെയാണ് സിനിമ എത്തുക. തെലുങ്കിലും കന്നഡയിലുമെല്ലാം ഇതിനകം സിനിമ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.

    View this post on Instagram

    പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകർക്കാൻ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നത് വളരെ ദുഖകരമാണ്. പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ട് മാത്രമാണ് ,അതിനിടയിൽ ദയവ് ചെയ്ത ഇങ്ങനെ ഉപദ്രവിക്കുക കൂടി ചെയ്യരുത്.ഒരു കൊല്ലത്തെ കഷ്ടപ്പാടും കാത്തിരിപ്പും പറഞ്ഞ് വെറുപ്പിക്കുന്നില്ല ..കൂടെ നിന്നില്ലെങ്കിലും പിറകിൽ നിന്ന് കുത്തിവീഴ്ത്താൻ ശ്രമിക്കരുത് അപേക്ഷയാണ്🙏

    A post shared by OMAR LULU (@omar_lulu_) on

    റിലീസിന് മുന്നോടിയായി വമ്പന്‍ പ്രമോഷനാണ് നടക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ബുക്ക് മൈ ഷോ ഇതിനകം ആരംഭിച്ചിരുന്നു. നല്ല ട്രെന്‍ഡിംഗാണ് ചിത്രം കാണിച്ചിരിക്കുന്നത്. ആറ് കോടിയോളം ബജറ്റില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് ബോക്‌സോഫീസില്‍ ലാഭം കൊയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു അഡാറ് ലവ് ശ്രദ്ധിക്കപ്പെട്ടത് മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെയാണ്. പിന്നീട് സിനിമയില്‍ നിന്നും വന്ന പാട്ടിനും ടീസറുകള്‍ക്കുമെല്ലാം നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ തിയറ്ററുകളിലേക്ക് എത്തിയാല്‍ കൂവി തോല്‍പ്പിക്കുമെന്നും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഒരു വിഭാഗം ആളുകളില്‍ നിന്നും വന്ന് കൊണ്ടിരിക്കുന്നത്. ഇത് വേദന നല്‍കുന്ന കാര്യമാണെന്നാണ് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരിക്കുന്നത്.

    English summary
    Omar Lulu opens about audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X