ഈ പടം പൊട്ടും, ഞങ്ങള്‍ കൂവി തോല്‍പ്പിക്കും! അഡാറ് ലവിനെ നശിപ്പിക്കാൻ ഒരു കൂട്ടർ, ഒമർ ലുലു പറയുന്നു..

റിലീസിന് മുന്‍പ് മലയാളത്തിൽ നിന്നും ലോകം മുഴുവന്‍ അറിയപ്പെട്ട സിനിമയാണ് ഒരു അഡാറ് ലവ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നിന്നും പുറത്ത് വന്ന മാണിക്യ മലരായ പൂവി എന്ന പാട്ടാണ് സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ചത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ഫെബ്രുവരി പതിനാല് വാലന്‍റ്റൈൻസ് ദിനത്തിൽ റിലീസിനെത്തുകയാണ്.

സിനിമയിൽ നിന്നും ആദ്യം വന്ന പാട്ട് സൂപ്പർ ഹിറ്റായതോടെ അതിൽ അഭിനയിച്ചിരുന്ന താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ട് പോയില്ല. പിന്നീട് ചിത്രത്തിൽ നിന്നും പുറത്ത് വന്ന ടീസറുകളും ട്രെയിലറും പാട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടി. സിനിമ ഇറങ്ങിയാൽ കൂവി തോൽപ്പിക്കുമെന്ന് വരെ പറഞ്ഞ് ആളുകൾ എത്തിയിരുന്നു. ഇതെല്ലാം സങ്കടപ്പെടുത്തുന്ന കാര്യങ്ങളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയണ് ഒമർ ലുലു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒമർ ലുലുവിന്റെ വാക്കുകൾ

ഒമർ ലുലുവിന്റെ വാക്കുകൾ

പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ മൂന്നാമത്തെ ചിത്രം 'ഒരു അഡാറ് ലവ്' FEB 14നു തിയേറ്ററില്‍ എത്തുകയാണ്. ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയില്‍ ജനപ്രീതി നേടിത്തന്നതിനു നിങ്ങളോടൊരുത്തരോടും നന്ദി പറയുന്നു. അതെ സമയം ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏതു പ്രൊമോഷന്‍ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ 'ഈ പടം പൊട്ടും' , 'ഞങ്ങള്‍ കൂവി തോല്‍പ്പിക്കും', 'പടം ഇറക്ക് കാണിച്ചു തരാം' തുടങ്ങിയ കമെന്റുകള്‍ ആണ്.

 ബിഗ് റിലീസായി എത്തുന്നു

ബിഗ് റിലീസായി എത്തുന്നു

വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന്‍ ആണ് ഞാന്‍, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്. പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയേറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്. ഇങ്ങനെ ഒരു നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. എന്നാല്‍ ഈ കാര്യം പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടാല്‍ പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളും ആണ്.

 പുതിയ ടീസറുകൾ

പുതിയ ടീസറുകൾ

തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍ അവര്‍ക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത് തികച്ചും വേദനാജനകമാണ്. സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു ചെയ്ത അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപെടുകയാണെങ്കില്‍ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോര്‍ട്ട് ചെയ്ത് വിജയിപ്പിക്കണം, എങ്കില്‍ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്കും , സംവിധായകര്‍ക്കും ഒരു പ്രചോദനമാകും അത്. ഇന്ന് ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ടീസര്‍ പുറത്തിറങ്ങും, എല്ലാവരും മനസ്സറിഞ്ഞു കൂടെ നില്‍ക്കും എന്ന പ്രതീക്ഷയോടെ, ഒമര്‍ ലുലു.

 ഒരു അഡാറ് ലവ്

ഒരു അഡാറ് ലവ്

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ സിനിമകളിലൂടെ മലയാളത്തിലെ പ്രമുഖ സംവിധായകന്മാർക്കൊപ്പം സ്ഥാനം പിടിച്ച ആളാണ് ഒമർ ലുലു. ഒമറിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ സിനിമയിൽ അണിനിരക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മാണിക്യ മലരായ പൂവി എന്ന പാട്ട് പുറത്ത് വരുന്നതും ഒരു അഡാറ് ലവിലൂടെ പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി ശ്രദ്ധിക്കപ്പെടുന്നതും. പാട്ട് രംഗത്തിൽ കണ്ണീറുക്കി കാണിച്ചതായിരുന്നു ശ്രദ്ധേയം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തമിഴ്, തെലുങ്ക് വേർഷനുകളിൽ നിന്നും പുറത്ത് വന്ന ടീസറുകള്‍ക്കും ഡിസ് ലൈക്കുകളാണ് കിട്ടി കൊണ്ടിരിക്കുന്നത്.

View this post on Instagram

പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ മൂന്നാമത്തെ ചിത്രം “ഒരു അഡാറ് ലവ്” Feb 14നു തിയേറ്ററിൽ എത്തുകയാണ് .ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയിൽ ജനപ്രീതി നേടിത്തന്നതിനു നിങ്ങളോടൊരുത്തരോടും നന്ദി പറയുന്നു. അതെ സമയം ഒരു വലിയ വിഭാഗം ആളുകൾ ചിത്രത്തെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏതു പ്രൊമോഷൻ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ "ഈ പടം പൊട്ടും" , "ഞങ്ങൾ കൂവി തോൽപ്പിക്കും", "പടം ഇറക്ക് കാണിച്ചു തരാം" തുടങ്ങിയ കമെന്റുകൾ ആണ്. വലിയ താരങ്ങൾ ഇല്ലാതെ പടം ചെയ്യാൻ ശ്രമിക്കുന്ന ഒരു തുടക്കക്കാരൻ ആണ് ഞാൻ, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്.പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തിൽ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളിൽ ഇത്രയേറെ തിയേറ്ററുകളിൽ ഒരുമിച്ച് ഇറങ്ങുന്നത്. ഇങ്ങനെ ഒരു നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ട്, എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടാൽ പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളും ആണ്.തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങൾ ഇവിടെ ഇറങ്ങുമ്പോൾ നമ്മൾ മലയാളികൾ അവർക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത് തികച്ചും വേദനാജനകമാണ്. സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു ചെയ്ത അതിനെ പരാജയപ്പെടുത്താൻ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപെടുകയാണെങ്കിൽ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കണം ,എങ്കിൽ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാൻ നിർമാതാക്കൾക്കും , സംവിധായകർക്കും ഒരു പ്രചോദനമാകും അത്.ഇന്ന് ചിത്രത്തിന്റെ തമിഴ് ,തെലുങ്ക് ടീസർ പുറത്തിറങ്ങും ,എല്ലാവരും മനസ്സറിഞ്ഞു കൂടെ നിൽക്കും എന്ന പ്രതീക്ഷയോടെ , ഒമർ ലുലു 🙏🏻

A post shared by OMAR LULU (@omar_lulu_) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X