ഒമര്‍ ലുലു പൃഥ്വിരാജിനെ ട്രോളിയതാണോ? അടുത്ത ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ഉണ്ടാവുമെന്ന് സംവിധായകന്‍!
എല്ലാ ഇന്‍ഡസ്ട്രികളെയും പോലെ മലയാളവും ഐറ്റം ഡാന്‍സിന്റെ കാര്യത്തില്‍ മുന്നിലാണ്. അടുത്ത കാലത്തായി മലയാള സിനിമയില്‍ ശ്രദ്ധേയമായ രണ്ട് കിടിലന്‍ ഐറ്റം ഡാന്‍സുകളായിരുന്നു അരങ്ങേറിയത്. താരരാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലായിരുന്നു ഇവ. മധുരരാജയില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി എത്തിയപ്പോള്‍ ലൂസിഫറില്‍ വാലുച്ച ആയിരുന്നു.
സ്ത്രീപക്ഷ നിലപാടുകള്‍ എടുക്കുന്ന പൃഥ്വിരാജിന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി പൃഥ്വിരാജും എത്തിയിരുന്നു. മുംബൈയിലെ ഡാന്‍സ് ബാറില്‍ ഓട്ടന്‍ തുള്ളല്‍ നടത്താന്‍ പറ്റുമോ എന്നായിരുന്നു പൃഥ്വി ചോദിച്ചത്. നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങനെയാണ് സ്ത്രീ വിരുദ്ധതയാകുന്നതെന്നും പൃഥ്വിരാജ് വിമര്‍ശനങ്ങള്‍ക്ക് ഉത്തരമായി നല്‍കിയിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ ഒമര്‍ ലുലു തന്റെ അടുത്ത സിനിമയിലും ഐറ്റം ഡാന്‍സ് ഉണ്ടാവുമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഒമര്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അതേ സമയം ഐറ്റം ഡാന്‍സിനെ കുറിച്ചുള്ള പൃഥ്വിരാജിന്റെ മറുപാടിയെ കളിയാക്കിയതാണോ എന്ന സംശയം ആരാധകര്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ ഒമര്‍ ലുലുവിന്റെ സിനിമയിലെ ചില രംഗങ്ങള്‍ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഒമറിന്റെ വാക്കുകളിലേക്ക്..
ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുത്. എന്നുമാണ് ഒമര്‍ ലുലു പറയുന്നത്. ഏത് സിനിമയെ കുറിച്ചാണ് സംവിധായകന്‍ സൂചിപ്പിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഒമറിന്റെ തന്നെ ചങ്ക്‌സ് 2 വില്‍ അത്തരം രംഗമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











