കൊവിഡ് കാലത്ത് ലഭിച്ച ആ വലിയ സന്തോഷം, മോഹൻലാലിന്റെ ഫോൺ, സന്തോഷം പങ്കുവെച്ച് ഒമർ ലുലു

2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ഒറ്റ ചിത്രത്തിലൂടെ യൂത്തിന്‌റെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമർ ലുലു. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധ നേടാനും ഈ സിനിമകൾക്ക് കഴിഞ്ഞിരുന്നു. പവർ സ്റ്റാറാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഒമർ ലുലുവിന്റെ പുതിയ ചിത്രം. നടൻ ബാബു ആന്റണിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

omar lulu

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒമർ ലുലുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്. ലോക്ക് ഡൗൺ കാലത്ത് തനിക്ക് ലഭിച്ച സന്തോഷത്തെ കുറിച്ചാണ് സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത പുതിയ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ നല്ല അഭിപ്രായം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത മോഹൽലാൽ വിളിച്ചതിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് പ്രിയസംവിധായകൻ. ഒമർ ലുലുവിന്റെ വാക്കുകൾ ഇങ്ങനെ....

സമീർ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോൺ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ആകെ സ്ട്രക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം, ഒമർ ഞാന്‍ മഹിയിൽ മഹാ എന്ന ഒമറിന്റെ പുതിയ ആൽബം കണ്ടിരുന്നു. പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടാണ്. മഹിയിൽ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണിൽ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആൽബത്തിൽ വർക്ക് ചെയ്ത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞു. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് ആംശസകൾ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഈ കൊവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം; ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. സംവിധായകന് എല്ലാവിധ ആശംസകളും നേരുന്നുണ്ട്. ഇന്നു ലാലേട്ടൻ.. നാളെ അമിതാബച്ചൻ.. മറ്റന്നാള് ഡികാപ്രിയോ... അങ്ങനെയങ്ങനെ എല്ലാരും വിളിക്കുമാറാകട്ടെ ... ആശംസകൾ ഒരു ആരാധകൻ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ സംവിധായകനെ ഫോൺ വിളിക്കുന്ന ലാലേട്ടനെ മനസ്സിൽ ഓർമ വന്നെന്നും ഒരാൾ പറയുന്നുണ്ട്. ഇത് വായിച്ചപ്പോൾ തോൾ ചെരിച്ചു ഒമർ ഇക്കാനെ ഫോൺ ചെയ്യുന്ന ലാലേട്ടന്റെ രൂപം ഒരു സിനിമയിൽ എന്ന പോലെ കണ്ടു പോയി, വായിച്ചത് ആ ശബ്ദത്തിൽ ആയിരുന്നു എന്നായിരുന്നു കമന്റ്. പിടിഅബ്ദുള്‍ റഹ്‌മാന്റെ വരികള്‍ക്ക് പീര്‍ മുഹമ്മദ് സംഗീതം പകര്‍ന്ന ഗാനമാണ് മഹിയില്‍ മഹാ. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീതം

Recommended Video

Omar lulu reveals the fact behind his post | FilmiBeat Malayalam

ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റ്

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X