പ്രിയ വാര്യരെ കടത്തിവെട്ടി നൂറിന്റെ മാസ് എന്‍ട്രി! നൂറിന്‍ ഷെരീഫിന് അഡാറ് ഉപദേശം നല്‍കി ഒമര്‍ ലുലു!

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഒരു അഡാറ് ലവ് ഫെബ്രുവരി പതിനാലിനായിരുന്നു റിലീസിനെത്തിയത്. പ്രിയ പ്രകാശ് വാര്യരുടെ കണ്ണീറുക്കലിലൂടെയായിരുന്നു അഡാറ് ലവ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ വാലന്റ്റൈന്‍സ് ദിനത്തില്‍ റിലീസിനെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അതില്‍ സിനിമയുടെ ക്ലൈമാക്‌സ് ഇഷ്ടപ്പെട്ടില്ലെന്ന് പ്രേക്ഷകര്‍ പറഞ്ഞതോടെ പുതിയ ക്ലൈമാക്‌സ് ഒരുക്കി വീണ്ടും പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് വരെ പ്രിയ പ്രകാശ് വാര്യരെ പൊക്കി പറഞ്ഞതെങ്കില്‍ റിലീസിന് ശേഷം നൂറിന്‍ ഷെരീഫ് ആയിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനിടെ നൂറിന് നല്‍കിയ ഒരു ഉപദേശത്തെ കുറിച്ച് ഒമര്‍ ലുലു തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ഒമര്‍ ലുലു മനസ് തുറന്നത്.

 noorin

സിനിമ ഇറങ്ങും മുന്‍പ് പ്രിയയും റോഷനുമായിരുന്നു സോഷ്യല്‍ മീഡിയ താരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നൂറിനെയാണ എല്ലാവരും ആഘോഷിക്കുന്നത്. ഞാന്‍ നൂറിനോട് പറഞ്ഞിട്ടുണ്ട്. സൂക്ഷിച്ചോളൂ, ഇനി നിന്നെ എപ്പോഴാണ് എടുത്ത് താഴെ ഇടുന്നതെന്ന് പറയാന്‍ പറ്റില്ലെന്ന്. ഒരു അഡാറ് ലവില്‍ നായികയായി ആദ്യം തീരുമാനിച്ചത് നൂറിനെയായിരുന്നു. എന്നാല്‍ പ്രിയ വാര്യര്‍ക്ക് താരപദവി കിട്ടിയതോടെ പ്രിയയെ പ്രധാന്യമുള്ള കഥാപാത്രമാക്കി മാറ്റുകയായിരുന്നു.

ഒമര്‍ ലുലു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായിക നൂറിനാണ്. പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബാബു ആന്റണിയെ നായകനാക്കി പവര്‍സ്റ്റാര്‍ എന്നൊരു സിനിമ കൂടി ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു സിനിമ ഉടന്‍. സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X