ചേട്ടന്‍മരെല്ലാം കൂടി കളം നിറഞ്ഞ് കളിക്കാന്‍ ഇറങ്ങുകയാണ്!അനിയന്‍ കുഞ്ഞിന്റെ ധമാക്ക കളി 2020 യിലേക്ക്
ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ധമാക്ക. ഡിസംബറില്‍ ക്രിസ്തുമസിന് മുന്നോടിയായി റിലീസ് തീരുമാനിച്ചിരുന്നതാണെങ്കിലും ധമാക്ക എത്താന്‍ ഇനിയും വൈകുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ക്രിസ്തുമസിന് വലിയ സിനിമകള്‍ ഒരുപാട് വരുന്നതിനാല്‍ അടുത്ത വര്‍ഷമായിരിക്കും തന്റെ സിനിമ എത്തുകയെന്ന് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഒമര്‍ ലുലു പറയുന്നു.
ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്
'ധമാക്കയ്ക്ക് കളത്തിലിറങ്ങി കളിയ്ക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരികയും, ചേട്ടന്‍മാര്‍ എല്ലാവരും കൂടി കളം നിറഞ്ഞ് കളിക്കാന്‍ ഇറങ്ങുകയും ചെയ്തത് കൊണ്ട് ഈ അനിയന്‍ കുഞ്ഞിന്റെ ധമാക്ക കളി 20-20 ജനുവരിയിലേക്കു മാറ്റുന്നു. പുതിയ തിയ്യതി ഡിസംബര്‍ 14ന് ഇറങ്ങുന്ന സേവ് ദി ഡേറ്റ് സോംഗില്‍ അനൗണ്‍സ് ചെയ്യും. ക്രിസ്തുമസിന് കളിക്കാന്‍ ഇറങ്ങുന്ന എല്ലാ ചേട്ടന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു'.

ബാലതാരമായി അഭിനയിച്ച് തുടങ്ങിയ അരുണ്‍ ആണ് ധമാക്കയില്‍ നായകനായി അഭിനയിക്കുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. വലിയ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ശേഷം നായകന്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ധമാക്കയ്ക്കുടെ ഇതിവൃത്തം. സാരംഗ് ജയപ്രകാശ്, വേണു ഓവി കരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഒരു കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന സിനിമ യുവാക്കള്‍ക്കുള്ള വലിയൊരു സന്ദേശവും നല്‍കുന്നുണ്ട. ബിഗ് ബോസ് താരമായിരുന്ന സാബുമോന്‍ അബ്ദുസമദാണ് ധമാക്കയില്‍ വില്ലനായിട്ടെത്തുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications











