ശരിക്കും മണ്ടന്മാര്‍ ആരാണ്? അഡാറ് ലവ് ഡിസ്‌ലൈക്ക് കൊണ്ട് ഹിറ്റ്! സംവിധായകന്‍റെ ട്രോൾ അറിഞ്ഞിരുന്നോ?

സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം ഇന്ന് എല്ലാ മേഖലകളെയും കൈയടക്കി കഴിഞ്ഞിരിക്കുകയാണ്. താരങ്ങളെയോ സിനിമകളെയോ തുടങ്ങി ഇഷ്ടമില്ലാത്ത കാര്യത്തെ വിമര്‍ശിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ്. അടുത്തിടെ പൃഥ്വിരാജ്, പാര്‍വ്വതി ചിത്രമായ മൈ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിസ്‌ലൈക്കുകള്‍ വാങ്ങിയിരുന്നു. നടി പാര്‍വ്വതി മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരമാര്‍ശത്തെ തുടര്‍ന്നാണ് മൈ സ്റ്റോറിയെ എതിര്‍ത്ത് ആരാധകരെത്തിയത്.

ഇന്നലെ മുതല്‍ ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് ആണ് ഡിസ്‌ലൈക്കുകള്‍ കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. 'മാണിക്യ മലരായ പൂവി' എന്ന പാട്ട് ഹിറ്റാക്കിയതിന് ശേഷം സിനിമയില്‍ നിന്നും വരുന്ന പാട്ട് ആയിരുന്നതിനാല്‍ വലിയ പ്രതീക്ഷയായിരുന്നു. പുറത്ത് വന്ന ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോള്‍ ഹിറ്റാണ്. പക്ഷെ ഡിസ് ലൈക്കുകളിലൂടെയാണെന്ന് മാത്രം. ഇത്തരത്തില്‍ വിമര്‍ശിക്കുന്നവര്‍ അറിയാതെ പോവുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്.

മാണിക്യ മലരായ പൂവി

മാണിക്യ മലരായ പൂവി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവില്‍ നിന്നും ആദ്യം പുറത്ത് വന്ന മാണിക്യ മലരായ പൂവി കേരളത്തില്‍ നിന്നും ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നിരുന്നു. പാട്ട് ഹിറ്റായതോടെ പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവരും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയ വാര്യരുടെ കണ്ണിറുക്കലായിരുന്നു മാണിക്യ മലരായ പൂവിയുടെ പ്രത്യേക. പ്രിയയെ അഭിനന്ദിച്ച് എത്തിയ ആരാധകരെല്ലാം കുറ്റം പറയാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന പാട്ടിന് ഡിസ് ലൈക്ക് കിട്ടാന്‍ കാരണം പ്രിയ വാര്യരാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

പുതുമുഖങ്ങളുടെ സിനിമ

പുതുമുഖങ്ങളുടെ സിനിമ

സ്‌കൂള്‍ പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ അണിനിരക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. താരങ്ങളെ പോലെ തന്നെ ഗാന ആലാപനവും മറ്റും ചെയ്യുന്നതും പുതുമുഖങ്ങളാണ്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പ്രിയ വാര്യര്‍, റോഷന്‍ നൂറിന്‍ തുടങ്ങി സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പാട്ടിലുണ്ട്. പുതുമുഖങ്ങളുടെ ഒരു സംരംഭത്തെയാണ് ഒരു കൂട്ടം ആളുകള്‍ വിമര്‍ശിക്കുന്നതെന്നാണ് വസ്തുത.

റെക്കോര്‍ഡിലേക്ക്

റെക്കോര്‍ഡിലേക്ക്

സെപ്റ്റംബര്‍ 20 ന് വൈകുന്നേരം 6 മണിക്കായിരുന്നു ഫ്രീക്ക് പെണ്ണേ പുറത്ത് വന്നത്. പുറത്ത് വന്നപ്പോള്‍ മുതല്‍ ഡിസ് ലൈക്ക് ചെയ്യാനായി ഒരു കൂട്ടം ആളുകള്‍ റെഡിയായിരുന്നു. അതിനാല്‍ തന്നെ അതിവേഗം കാഴ്ചക്കാരുടെ എണ്ണം വാര്‍ദ്ധിച്ചിരുന്നു. പത്ത് മണിക്കൂര്‍ കൊണ്ട് 1 മില്യണ്‍ ആളുകളാണ് പാട്ട് കണ്ടത്. അതില്‍ രണ്ടര ലക്ഷത്തോളം ഡിസ് ലൈക്കുകളാണെന്നുള്ളതാണ് പ്രത്യേകത. അതേ സമയം മാണിക്യ മലരായ പൂവി 20 മണിക്കൂര്‍ കൊണ്ടാണ് 1 മില്യണ്‍ എന്ന റെക്കോര്‍ഡിലെത്തിയത്.

മണ്ടന്മാര്‍ ശരിക്കും ആരാണ്?

മണ്ടന്മാര്‍ ശരിക്കും ആരാണ്?

പത്ത് മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ വ്യൂസും, 201k ഡിസ്ലൈക്കും എന്ന ആ അപൂര്‍വ്വ റെക്കോര്‍ഡാണ് ഒരു അഡാറ് ലവ് ടീം സ്വന്തമാക്കിയത്. മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് ഇതിനെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരിക്കുന്നത്. നിലവില്‍ മോശം അഭിപ്രായം പറഞ്ഞാലും യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം ഫ്രീക്ക് പെണ്ണിനാണ്. ലോകം മുഴുവന്‍ പ്രശ്‌സതിയിലെത്തിയില്ലെങ്കിലും പോപ്പുലാരിറ്റിയുടെ കാര്യത്തില്‍ മാണിക്യ മലരായ പൂവിയെ കടത്തി വെട്ടിയാണ് ഫ്രീക്ക് പെണ്ണ് പറപ്പറക്കുന്നത്.

പത്ത് പാട്ടുകള്‍

പത്ത് പാട്ടുകള്‍

ഒമര്‍ ലുലു ഒരു അഡാറ് ലവുമായി വിസ്മയിപ്പിക്കാനുള്ള വരവാണെന്നുള്ളതിന് സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നു. ആദ്യ രണ്ട് സിനിമകള്‍ ഹിറ്റായതിന് ശേഷമാണ് പുതിയ ചിത്രവുമായി സംവിധായകനെത്തിയത്. മാണിക്യ മലരായ പൂവി, ഫ്രീക്ക് പെണ്ണേ എന്നീ പാട്ടുകള്‍ മാത്രമല്ല സിനിമയില്‍ പത്തോളം പാട്ടുകളാണുള്ളത്. അതില്‍ ഒരെണ്ണം ഒക്ടോബര്‍, നവംബര്‍ മാസത്തോടെ പുറത്ത് വരും. ബാക്കിയുള്ള പാട്ടുകള്‍ റിലീസിനെത്തിയ സിനിമയ്‌ക്കൊപ്പമായിരിക്കും. എന്തായാലും പാട്ടുകള്‍ കൊണ്ട് അതിശയമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറയിലുണ്ട്.

മൈ സ്റ്റോറിയുടെ ഗതി

മൈ സ്റ്റോറിയുടെ ഗതി

പൃഥ്വിരാജ്, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മൈ സ്‌റ്റോറി. ജൂലൈ ആറിന് റിലീസിനെത്തിയ സിനിമ തിയറ്ററുകളില്‍ വലിയ പരാജയമായിരുന്നു നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ഡിസ് ലൈക്കുകളും മറ്റുമായിരുന്നു സിനിമയുടെ പരാജയ കാരണം. സിനിമ റിറിലീസിനെത്തിച്ചിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം അതും കാര്യമായി പ്രകടനം നടത്തിയിരുന്നില്ല. ഇതുപോലൊരു അവസ്ഥ അഡാറ് ലവിനുണ്ടാവുമോ എന്നൊരു പേടി ചിലര്‍ പറയുന്നുണ്ട്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

{document1}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X