»   » പുതുമുഖ നടിയെന്ന് വിളിക്കാമോ? നോട്ടം കൊണ്ട് വീഴ്ത്തിയ സുന്ദരിയെ വെറുതെ വിടാതെ ട്രോളന്മാരും...

പുതുമുഖ നടിയെന്ന് വിളിക്കാമോ? നോട്ടം കൊണ്ട് വീഴ്ത്തിയ സുന്ദരിയെ വെറുതെ വിടാതെ ട്രോളന്മാരും...

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ സിനിമയെ പോലെ തന്നെ പാട്ടുകളും ഹിറ്റാവുന്ന കാഴ്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ കണ്ട് കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് ഒരു അഡാറ് പാട്ട് കൂടി എത്തിയിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ടാണ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കേരളം മുഴുവന്‍ വൈറലായത്.

ആത്മാവും ഉയിരുമില്ലാതെ ആമി.. (മരുന്നിന് പോലുമില്ല മാധവിക്കുട്ടി) ശൈലന്റെ റിവ്യൂ!!

ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവിലെ' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഇന്നലെ വൈകുന്നേരം പുറത്ത് വന്നത്. ഒരു രാത്രി കൊണ്ട് തന്നെ മലയാളികളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് മുഴുവന്‍ കൈയടക്കാന്‍ പാട്ടിന് കഴിഞ്ഞിരിക്കുകയാണ്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയാണ് ഒമര്‍ ലുലു പുതിയ സിനിമ ഒരുക്കുന്നത്. ഒറ്റ പാട്ടിലൂടെ തന്നെ സംവിധായകന്റെ ആ തീരുമാനം തെറ്റായിട്ടില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ഒരു അഡാറ് ലവ്

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. വീണ്ടും ക്യാംപസ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

ഹിറ്റായ പാട്ട്


റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവിലെ' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഇന്നലെ വൈകുന്നേരം പുറത്ത് വന്നത്. ശേഷം യൂട്യൂബില്‍ ട്രെന്‍ഡായി മാറിയ പാട്ട് മലയാളികളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി നിറഞ്ഞിരിക്കുകയാണ്.

ആ നോട്ടമാണ് ഹിറ്റ്

പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഒരു അഡാറ് ലവില്‍ അഭിനയിക്കുന്നത്. പാട്ടിനൊപ്പം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മറ്റൊരാളെ ആണ്. സിനിമയിലെ നായികമാരില്‍ ഒരാളായ പ്രിയ വാര്യര്‍. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ നെഞ്ചില്‍ തീ കോരിയിട്ട അവസ്ഥയാക്കിയത്.

ട്രേളന്മാര്‍ അടങ്ങി ഇരിക്കുമോ?

ഇത്തരമൊരു അവസരം കിട്ടിയാല്‍ ട്രോളന്മാര്‍ അടങ്ങിയിരിക്കുമോ? ഫേസ്ബുക്ക് നിറയെ പാട്ടിനെ പിന്തുണച്ച് കൊണ്ടും പ്രിയയുടെ നോട്ടത്തെ കുറിച്ചുമുള്ള ട്രോളുകളാണ് വൈറലാവുന്നത്. ഇതെല്ലാം സംവിധായകനും ഏറ്റെടുത്തിരിക്കുകയാണ്.

പേര് പോലെ തന്നെ


സിനിമയുടെ പേര് ഒരു അഡാറ് ലവ് എന്നത് പോലെ തന്നെ മലയാള മനസ് കീഴടക്കിയ നല്ല അടാര്‍ ചിരി.

തേപ്പ് കിട്ടിയവരുടെ പ്രതികരണം

കിടിലന്‍ തേപ്പ് കിട്ടിയിരിക്കുന്ന സമയത്താണ് ഒരു അഡാറ് ലവിലെ പാട്ട് വരുന്നത്. പാട്ട് കണ്ടതിന് ശേഷമുള്ള വികാരം ഇങ്ങനെയായിരിക്കും.

യഥാര്‍ത്ഥ പ്രണയം


പാട്ടില്‍ അലിഞ്ഞ് ചേര്‍ന്ന് ഇവരുടെ പ്രണയം ആസ്വദിച്ചവരാണ് ഭാഗ്യവന്മാര്‍. കാരണം അവരുടെ ഉള്ളിലാണ് യഥാര്‍ത്ഥ പ്രണയം ഉള്ളത്.

സത്യകഥ ഇങ്ങനെയാണ്..

അഡാറ് ലവിലെ പാട്ട് കണ്ടതിന് ശേഷം പ്രിയ വാര്യരുടെ ഈ നോട്ടം രണ്ടോ മൂന്നോ തവണ റിപ്പീറ്റ് അടിച്ച് കണ്ടവര്‍ ആയിരിക്കും നമ്മളില്‍ പലരും.

മൊഞ്ച് കൂടിയ പാട്ട്

ഷാന്‍ റഹ്മാന്റെ സംഗീതവും വിനീതേട്ടന്റെ ശബ്ദവും ചേര്‍ന്നപ്പോള്‍ ആ പഴയ മാപ്പിള പാട്ടിന് ഒരു മൊഞ്ച് കൂടി. മഴക്കാലത്ത് ഒരു സുലൈമാനി കുടിച്ച ഫീലാണ്.

പുതിയ വെറുപ്പിക്കല്‍

ഒറ്റ പാട്ട് ഇന്നലെ വൈകുന്നേരം മുതല്‍ കേരളം മുഴുവന്‍ വൈറലായതോടെ മലയാളികള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് മുഴുവന്‍ ഈ പാട്ടായിരുന്നു.

ചില കാമുകന്മാരുടെ അവസ്ഥ

പാട്ട് കണ്ടതിന് ശേഷം ഫെബ്രുവരി 14 ന് കാമുകിയെ കാണിക്കാന്‍ വേണ്ടി പ്രാക്ടീസ് ചെയ്യുന്ന ചില കാമുകന്മാരുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് നോക്കിയേ..

ക്യാംപസ് പ്രണയം


സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് കേട്ടപ്പോള്‍ ഒരു കാര്യം മനസിലായി. ഒരു അഡാര്‍ ക്യാംപസ് പ്രണയമായിരിക്കും ഈ സിനിമയെന്ന്.

ഒരു ഛായ കാച്ചല്‍ ഇല്ലേ..

പ്രിയയുടെ പ്രണയാതുരമായ നോട്ടം എവിടെയോ കണ്ട പോലെ ഉണ്ടല്ലോ, എന്ന് ചിന്തിക്കുന്നവര്‍ക്ക്. ഇതുമായി എന്തോ ഒരു സാമ്യം ഇല്ലേ..

ഇന്നലെ വരെ..


ഇന്നലെ വരെ എല്ലാവരുടെയും വാട്‌സാപ്പ് സ്റ്റാറ്റസ് പിന്നില്‍ വന്ന് കണ്ണ് പൊത്തം.. എന്ന് തുടങ്ങുന്ന പാട്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒരു അഡാറ് ലവ് ആണ്.

മമ്മൂക്ക വേര്‍ഷന്‍

പ്രിയ വാര്യരുടെ നോട്ടവും ചില രംഗങ്ങളും മുന്‍പ് മമ്മൂട്ടി അഭിനയിച്ച് ഫലിപ്പിച്ചതാണ്. സംശയമുണ്ടെങ്കില്‍ ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിക്കോളു...

ഒമര്‍ ലുലു ബ്രില്ല്യണ്‍സ്


പാട്ടിന്റെ ഓരോ സെക്കന്‍ഡും വിസ്മയിപ്പിച്ചു. ശരിക്കും പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഐറ്റം തന്നെയാണ്. ഒരു അഡാറ് ലവിലൂടെ ഒമര്‍ ലുലുവിന്റെ ബ്രില്ല്യണ്‍സ് വരുന്നു.

തടിയന്റെ ഫീലിംഗ്‌സ്

ഒരു തടിയന്റെ ഫീലിംഗ്‌സ് മറ്റൊരു തടിയനെ മനസിലാവു എന്ന് ഈ പാട്ട് കണ്ടതിന് ശേഷം എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാവും.

വളഞ്ഞു മോനെ


ഞാന്‍ ഒന്ന് നോക്കി. അവള്‍ എന്നെയും നോക്കി. ശേഷം വളഞ്ഞെന്ന് ആണ്‍കുട്ടികള്‍ കരുതിയാല്‍ മണ്ടന്‍ വിശ്വസിച്ചു. ഇനി കുറച്ച് നാളത്തെക്കുള്ള റീച്ചാര്‍ജ് ഒക്കെയായി എന്നായിരിക്കും അവള്‍ കരുതന്നത്.

മറ്റേത് എടുക്കാം


പ്രണയം കലര്‍ന്ന ഏത് പാട്ട് വന്നാലും അതിനെ വിഷ്വലിനൊപ്പം പിന്നില്‍ നിന്നും കണ്ട് പൊത്തം എന്ന് തുടങ്ങുന്ന പാട്ട് ചേര്‍ക്കുന്നതാണ് പതിവ്. ഇനി അഡാറ് ലവിലും അത് കാണാം.

ഫസ്റ്റ് ഇംപാക്ട കിടുക്കി

നല്ലൊരു പാട്ടും കിടുക്കാച്ചി വിഷ്വല്‍സുമായി ഫസ്റ്റ് ഇംപാക്ട് തന്നെ അഡാറാക്കിയിരിക്കുകയാണ് ഒമര്‍ ലുലു.

ഒന്നും പറയാനില്ല


പാട്ട് കേട്ടതിന് ശേഷം അത് ആസ്വദിക്കുക എന്നതല്ലതെ ആര്‍ക്കും മറ്റൊന്നും പറയാനുണ്ടാവില്ല. അത്രയ്ക്കും കിടിലനാണ്.

പ്രേമം വേര്‍ഷന്‍

മമ്മൂക്കയുടെ വേര്‍ഷന്‍ മാത്രമല്ല പ്രിയ വാര്യരുടെ നോട്ടം പ്രേമം വേര്‍ഷനുമായിട്ടും സാമ്യമുണ്ട്. മലര്‍ മിസിനെയും തോല്‍പ്പിച്ച അവസ്ഥയായി.

കിടുക്കി

പാട്ട് ചിലര്‍ക്ക് തോല്‍വിയായി തോന്നിയെങ്കിലും പാട്ടിലെ റൊമാന്‍സും വിഷ്വല്‍സും കിടുക്കി എന്ന അഭിപ്രായമാണ് പലര്‍ക്കും.

എല്ലായിടത്തും ഉണ്ടല്ലോ


ഇപ്പോള്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങി ഏത് നവമാധ്യമം നോക്കിയാലും അഡാറ് ലവ് മാത്രമെ കാണാന്‍ ഉള്ളു.

English summary
Omar Lulu's Oru Adaar Love song troll viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam