Just In
- 1 hr ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
- 1 hr ago
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
- 2 hrs ago
ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം ചോദിച്ച് വാങ്ങിയതാണ്, സുരാജിന്റെ തുറന്നുപറച്ചില്‍ വൈറല്‍
- 2 hrs ago
ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നിയെന്ന് പത്മകുമാര്‍, വെള്ളത്തെ അഭിനന്ദിച്ചുള്ള കുറിപ്പ് വൈറല്‍
Don't Miss!
- Finance
സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് തുടക്കം മോശം, വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ
- News
ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി; സ്ത്രീകളെ കൊല്ലാന്‍ ആരംഭിച്ചു; സീരിയൽ കില്ലർ അറസ്റ്റില്‍
- Sports
Pak Vs SA 1st Test: ദക്ഷിണാഫ്രിക്ക 220ന് പുറത്ത്, പാകിസ്താനും ബാറ്റിങ് തകര്‍ച്ച
- Lifestyle
'A' യില്‍ പേര് തുടങ്ങുന്നവരാണോ? 2021ല്‍ നിങ്ങളുടെ ഫലം ഇതാണ്
- Automobiles
വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇതാ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമയിൽ എല്ലാം അഡ്ജസ്റ്റ്‌മെന്റാണ്! സിനിമ സൗഹൃദങ്ങളെ കുറിച്ച് സംവിധായകൻ
ഹാപ്പി വെഡിങ്, ചങ്കസ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലുവിന്റെ പുതിയ ചിത്രമാണ് ധമാക്ക. മലയാള സിനിമയിലെ മുതിർന്നതാരങ്ങളായ ഇന്നസെന്റ്, മുകേഷ് , ഉർവശി എന്നിവർക്കൊപ്പം മലയാളത്തിൽ യുവതാരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തുലെത്തന്നുണ്ട്. രണ്ട് ജനറേഷനിലെ താരങ്ങളാണ് ധമാക്കയിൽ ഒത്തിക്കുന്നു എന്നുളള പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇപ്പോഴിത സിനിമയിൽ നിന്ന് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ചു സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകൻ ഒമർ ലുലു. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ സൗഹൃദങ്ങൾക്ക് സ്ഥാനമില്ല എല്ലാം അഡ്ജസ്റ്റ്മെന്റായിട്ടാണ് തോന്നിയിട്ടുള്ളതെന്ന് ഒമർ ലുലു പറഞ്ഞു.

സിനിമയിൽ സൗഹൃദങ്ങളില്ല, സൗഹൃദങ്ങൾക്ക് സ്ഥാനവുമില്ല. കാരണം താനൊരു സിനിമക്കാരനോ സിനിമ പശ്ചാത്തലമുള്ള ആളോ ആല്ല. ആത്മാർഥ സൗഹൃദങ്ങളൊന്നും സിനിമയിൽ നിന്ന് കണ്ടിട്ടുമില്ല. എല്ലാം ഒരു തരത്തിലുളള അഡ്ജസ്റ്റ്മെന്റായിട്ടാണ് തോന്നിയിട്ടുള്ളത്- ഒമർ ലുലു അഭിമുഖത്തിൽ പറഞ്ഞു

സിനിമകളിലൂടെ ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ചും സംവിധായകൻ തന്റെ നിലപാട് വ്യക്തമാക്കി. ഒരു പ്രൊഡക്ട് ചെയ്ത് നാൽ ആൾ അറിയുമ്പോഴാണ വിമർശനങ്ങളുണ്ടാകുന്നത്. അങ്ങനെ ലഭിക്കുന്ന റീച്ചിൽ സന്തോഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ 190 ഓളം ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. അതിൽ 23 ചിത്രങ്ങൾ മാത്രമാണ് മുടക്കി പണം തിരിച്ചു പിടിച്ചത്. ആ ഒരു സാഹചര്യത്തിൽ പുതിയ കുട്ടികളെ വെച്ച സിനിമ എടുത്ത് മുടക്കിയ പണം തിരികെ പിടിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

ഒരു കോമഡി എന്റർടെയ്മെന്റ് വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക. വലിയ താരങ്ങളൊന്നും ചിത്രത്തിലില്ല. കഥയെ അടിസ്ഥാനമാക്കിയാണ് ആളുകൾ സിനിമ കാണുന്നത്. കോമഡി ആണെങ്കിൽ മാത്രമേ എല്ലാ വിഭാഗത്തിവുമുള്ള ആളുകൾ സിനിമ കാണാൻ എത്തുകയുള്ളു.വലിയ താരങ്ങളെ കിട്ടിയാല്‍ ബാക്കിയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ഓരോ സീനും ഇന്ററസ്റ്റ് ആക്കാന്‍ ശ്രമിക്കേണ്ടതില്ല. വലിയ താരങ്ങളെ ഇതുവരേ തേടി പോയിട്ടില്ലെന്നും ഒമർ ലുലു പറഞ്ഞു. ബാബു ആന്റണിയെ നായകനാക്കി ഒരുങ്ങുന്ന പവർസ്റ്റാറാണ് പുതിയ ചിത്രം.

രണ്ട് തലമുറയിലെ താരങ്ങളാണ് ധമാക്കയിലുള്ളത്. ഇന്നസെന്റ്, മുകേഷ്, ഉൾവശി എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം നിക്കി ഗൽറാണി, ധർമജൻ, ഹരീഷ് കണാരൻ , അരുൺ കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മുകേഷിന്റെ ഭാര്യയായിട്ടാണ് ഉർവശി എത്തുന്നത്. അച്ഛനായി ഇന്നസെന്റും. ഒരുപാട് കാലത്തിന് ശേഷമാണ് ഇത്തരത്തിലുളല കഥാപാത്രവുമായി മുകേഷ് എത്തുന്നത്.