നടി നിക്കി ഗല്‍റാണിയ്ക്കും നേഹയ്ക്കുമൊപ്പം ക്രിക്കറ്റ്! ലൊക്കേഷനിലെ രസകരമായ വീഡിയോ വൈറലാവുന്നു

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ധമാക്ക എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചങ്ക്‌സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ധമാക്കയെ കുറിച്ചുള്ള വിശേഷങ്ങള്‍ സംവിധായകന്‍ തന്നെ ആരാധകരെ അറിയിക്കാറുണ്ട്. ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ ലൊക്കേഷനില്‍ നിന്നുമുള്ള രസകരമായ വീഡിയോസ് പുറത്ത് വന്നിരുന്നു. അതില്‍ നിക്കി ഗല്‍റാണിയ്‌ക്കൊപ്പം ഒമര്‍ ലുലുവും മറ്റ് അണിയറ പ്രവര്‍ത്തകരും ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.

വീണ്ടും ഷൂട്ടിംഗിന്റെ ഇടവേളയില്‍ ക്രിക്കറ്റ് കളിക്കുകയാണ് ധമാക്കയുടെ അണിയറ പ്രവര്‍ത്തകര്‍. ഒമര്‍ ലുലു ബോള്‍ എറിയുമ്പോള്‍ നടി നിക്കി ഗല്‍റാണിയാണ് ബാറ്റ് ചെയ്യുന്നത്. കീപ്പറായി നില്‍ക്കുന്നത് നടി നേഹ സ്‌കസേനയാണ്. ആദ്യ ബൗളിംഗില്‍ തന്നെ നിക്കിയെ ക്യാച്ചെടുത്ത് ഔട്ട് ആക്കാനുള്ള ശ്രമമായിരുന്നു നേഹ നടത്തിയത്. ഈ വീഡിയോ ഒമര്‍ ലുലുവാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

 Omar-Lulu

അരുണ്‍ കുമാറാണ് ധമാക്കയില്‍ നായകനായിട്ടെത്തുന്നത്. മാത്രമല്ല ഉര്‍വ്വശി, മുകേഷ്, ഇന്നസെന്റ്, ഇടവേള ബാബു, ഇന്നസെന്റ്, ഹരീഷ് കണാരന്‍, ധര്‍ജമന്‍ ബോള്‍ഗാട്ടി, ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു എന്നിവരെല്ലാമാണ് ധമാക്കയിലെ മറ്റ് താരങ്ങള്‍. ബിഗ് ബോസിലൂടെ ജനപ്രിയനായി മാറിയ സാബുമോന്‍ അബ്ദുസമദാണ് ചിത്രത്തിലെ നായകന്‍.

View this post on Instagram

@nikkigalrani x @nehasaxenaofficial 😂😂

A post shared by OMAR LULU (@omar_lulu_) on

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X