മിയ ഖലീഫയും സണ്ണിയുമല്ല, ധമാക്കയില്‍ നിക്കി ഗല്‍റാണിയും നേഹയും! ഫ്രീക്കനായി ധര്‍മജന്‍,ലുക്ക് പുറത്ത്

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചങ്ക്‌സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമയെ കുറിച്ച് കഴിഞ്ഞ വര്‍ഷം മുതലേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മിയാ ഖലീഫ മുതല്‍ സണ്ണി ലിയോണ്‍ വരെ ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരൊന്നുമല്ലാത്ത താരങ്ങളാണ് തന്റെ സിനിമയില്‍ അഭിനയിക്കുന്നതെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ധമാക്കയിലെ നായകന്‍. കൂടാതെ വേറയെും പുതുമുഖങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിക്കി ഗല്‍റാണിയാണ് നായികയായിട്ടെത്തുന്നത്. നടി നേഹ സക്‌സേനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 dhamakka-

ഉര്‍വ്വശി, മുകേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു എന്നിവരെല്ലാമാണ് ധമാക്കയിലെ മറ്റ് താരങ്ങള്‍. ധമാക്കയിലെ ധര്‍മജന്റെ ലുക്കും സംവിധായകന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു ഫ്രീക്കന്‍ ലു്ക്കിലാണ് താരമെത്തുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്. ഈ ദിവസങ്ങളില്‍ സിനിമയിലെ താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ് സംവിധായകന്‍.

ബിഗ് ബോസ് താരവും നടനുമായ സാബുമോന്‍ അബ്ദുസമദ് ആണ് ധമാക്കയില്‍ വില്ലനായിട്ടെത്തുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X