ധര്‍മജന്‍ ഇത്തവണയും ഞെട്ടിച്ചു! സ്റ്റൈലിഷ് മേക്കോവറിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ തരംഗമാവുന്നു
ഏത് പ്രായത്തിലുള്ള വേഷവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അപൂര്‍വ്വം താരങ്ങളെ മലയാളത്തിലുള്ളു. അക്കൂട്ടത്തില്‍ ഭാഗ്യവാനാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സ്‌കൂള്‍ വിദ്യാര്‍ത്ഥി മുതല്‍ മുത്തച്ഛന്റെ വേഷം വരെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ധര്‍മജന് കഴിയാറുണ്ട്. തുടക്കം കോമഡി കഥാപാത്രങ്ങളിലൂടെ ആയിരുന്നെങ്കിലും പിന്നീട് അഭിനയ പ്രധാന്യമുള്ള നിരവധി സിനിമകള്‍ ധര്‍മജന് ലഭിച്ചു.
ഇപ്പോഴിതാ സ്‌റ്റൈലിഷ് ലുക്കിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. ധര്‍മജന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുടി സ്‌പൈക്ക് ചെയ്ത് ചെറിയ താടിയുമായി ഒരു ഫ്രീക്കന്റെ ഗെറ്റപ്പിലാണ് സിനിമയില്‍ ധര്‍മജന്‍ പ്രത്യക്ഷപ്പെടുന്നത്. ശിവ എന്നാണ് കഥാപാത്രത്തിന്റെ പേര്.

സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ധര്‍മജന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. അരുണ്‍ കുമാര്‍ നായകനായിട്ടെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. ഒമര്‍ ലുലുവിന്റെ തന്നെ ചങ്ക്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമയാണ് ധമാക്ക.
നിക്കി ഗല്‍റാണിയും നേഹ സക്‌സനേയുമാണ് നായികമാര്‍. ഉര്‍വ്വശി, മുകേഷ്, ഹരീഷ് കണാരന്‍, സാബുമോന്‍ അബ്ദുസമദ്, ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു എന്നിവരെല്ലാമാണ് ധമാക്കയിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.


Click it and Unblock the Notifications











